കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍! സോഷ്യല്‍ മീഡിയയിലെ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും.സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഹിറ്റ് ജോഡി കൂടിയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ആദ്യമായി നായികയായപ്പോള്‍ നായകനായെത്തിയത് ദിലീപായിരുന്നു. ആദ്യ സിനിമയിലെ നായകനെത്തന്നെയാണ് താരം ജീവിതത്തിലും നായകനാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. ആദ്യവിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു നീലേശ്വരംകാരിയായ കാവ്യ മാധവന്‍ നായികയായി തുടക്കം കുറിച്ചത്. ബിജു മേനോന്‍, സംയുക്ത വര്‍മ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുരുങ്ങിയ കാലംകൊണ്ടായിരുന്നു മലയാളത്തിന്റെ ഭാഗ്യനായികയായി താരം മാറിയത്. അഭിനയത്തിന് പുറമേ എഴുത്തിലും പാട്ടിലുമൊക്കെ കൈവെച്ചിട്ടുണ്ട് താരം. മികച്ചൊരു നര്‍ത്തകിയാണ് താനെന്നും കാവ്യ തെളിയിച്ചിരുന്നു. കാവ്യദളങ്ങള്‍ എന്ന ആല്‍ബത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ദിലീപിനൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രമാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

കാവ്യ മാധവനും ദിലീപും

കാവ്യ മാധവനും ദിലീപും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളുടെ ലിസ്‌റ്റെടുക്കുമ്പോള്‍ അതില്‍ കാവ്യയും ദിലീപുമുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളില്‍ മിക്കവയും സൂപ്പര്‍ ഹിറ്റായിരുന്നു. ഒരുകാലത്ത് സംവിധായകരെല്ലാം കാത്തുനിന്നിരുന്നത് ഇവരുടെ ഡേറ്റിനായിട്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറിയ താരജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ പ്രേക്ഷകരായിരുന്നു സന്തോഷിച്ചത്. അവസാനനിമിഷമായിരുന്നു വിവാഹത്തെക്കുറിച്ചുള്ള കാര്യം പുറത്തുവന്നത്.

ചിത്രം വൈറലായി

ചിത്രം വൈറലായി

വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയാണ് കാവ്യ മാധവനും പിന്തുടര്‍ന്നത്. 2016 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. താരത്തിനായി കാത്തിരുന്ന സംവിധായകരുടെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. വിവാഹ ശേഷം അഭിനയിക്കുമോയെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നേരത്തെ പുറത്തുവിട്ടിരുന്നില്ലെങ്കിലും പെട്ടെന്നൊന്നും താരം തിരിച്ചെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോഴത്തെ സംസാരവിഷയം.

 മഹാലക്ഷ്മി എവിടെ?

മഹാലക്ഷ്മി എവിടെ?

വിജയദശമി ദിനത്തിലായിരുന്നു ഈ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. മഹാലക്ഷ്മി എന്നായിരുന്നു മകള്‍ക്ക് പേര് നല്‍കിയത്. മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപത്തെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും മഹാലക്ഷ്മിയുടെ ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. ദിലീപിന്റേയും കാവ്യയുടേയും ലേറ്റസ്റ്റ് ചിത്രം കണ്ടവരും ചോദിച്ചത് കുഞ്ഞെവിടെയെന്നായിരുന്നു.

ദിലീപിന്റെ നോട്ടം

ദിലീപിന്റെ നോട്ടം

ഭക്ഷണം കഴിക്കുന്നതിനിടയിലെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. പുതിയ സിനിമയുടെ ലുക്കുമായാണ് ദിലീപ് എത്തിയത്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനില്‍ക്കുന്ന ചിത്രമായിരുന്നു വൈറലായത്. ആ നോട്ടം പൊളിച്ചുവെന്നായിരുന്നു ആരാധകരുടെ കമന്റ്. കാവ്യ മാധവന്‍ ചിത്രത്തിനായി പോസ് ചെയ്യുകയായിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്.

കുഞ്ഞതിഥിയുടെ ചിത്രം

കുഞ്ഞതിഥിയുടെ ചിത്രം

കുഞ്ഞതിഥിയുടെ ചിത്രം കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മകളുടെ ചിത്രം പുറത്തുവിടാത്തതെന്താണെന്നാണ് അവരുടെ ചോദ്യം. മകളുടെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തിലുള്ള കര്‍ശന നിര്‍ദേശം താരം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആകാശവാണി ലൊക്കേഷനില്‍ ബാലതാരത്തിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ശക്തമായ തിരിച്ചുവരവ്

ശക്തമായ തിരിച്ചുവരവ്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദിലീപ്. ആരാധകര്‍ കാത്തുനിന്നിരുന്ന തരത്തിലുള്ള തിരിച്ചുവരവാണ് ഇപ്പോഴത്തേത്. കൈനിറയെ സിനിമകളുമായാണ് താരം മുന്നേറുന്നത്. താരത്തിന്റെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തിലുള്ള കുപ്രചാരണങ്ങളായിരുന്നു ഒരുകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. എല്ലാവിധ കുപ്രചാരണങ്ങളേയും കാറ്റില്‍ പറത്തിയാണ് താരം കുതിക്കുന്നത്.

ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു. യുവഅഭിനേത്രികളിലൊരാളായ അനു സിത്താരയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. തുളസിമാലയണിഞ്ഞ് നവവധൂവരന്‍മാരായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രമായിരുന്നു പുറത്തുവന്നത്.

കാവ്യ മാധവന്‍ തിരിച്ചെത്തുമോ?

കാവ്യ മാധവന്‍ തിരിച്ചെത്തുമോ?

സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇനി അഭിനയിക്കുന്നില്ലെന്ന തരത്തിലുള്ള തീരുമാനത്തിലാണ് കാവ്യ മാധവനെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ ദിലീപിനൊപ്പം ശക്തമായ തിരിച്ചുവരവുമായി കാവ്യ എത്തുമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

മീനാക്ഷി ചെന്നൈയില്‍

മീനാക്ഷി ചെന്നൈയില്‍

മീനൂട്ടി എന്ന മീനാക്ഷിയെക്കുറിച്ച് വാചാലനാവാറുണ്ട് ദിലീപ്. മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിലായിരുന്നു മകള്‍. ഇടയ്ക്ക് ഡബ്‌സ്മാഷ് വീഡിയോയുമായി താരപുത്രി എത്തിയിരുന്നു. അച്ഛന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. മെഡിക്കല്‍ പഠനത്തോടാണ് താല്‍പര്യമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നുയ ചെന്നൈയില്‍ പഠിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.

ചിത്രം കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X