For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് കൈമാറി എന്റെ കൈയ്യിലെത്തി, ഇനി അത് മകൾക്ക്, ആ അമൂല്യ വസ്തുവിനെ കുറിച്ച് കാവ്യ മാധവൻ

  |

  സിനിമയിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും കാവ്യയ്ക്ക് ഇന്നും ആരാധകർക്ക് ഒരു കുറവും ഇല്ല. ഇന്നും കാവ്യയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടി ദിലീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ പ്രത്യക്ഷപ്പെടാറില്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം വലിയ ചർച്ചയാവാറുണ്ട്. നടിയുടെ പഴയ അഭിമുഖങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിലും സിനിമാ കോളങ്ങളിലും ഇടം പിടിക്കാറുണ്ട്.

  വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു, വാടകയ്ക്ക് പോയി, ജപ്തി ചെയ്ത വീട് തിരികെ വാങ്ങിയതിനെ കുറിച്ച് ശ്രീനിവാസൻ

  ഇപ്പോഴിത നടിയുടെ ഒരു പഴയ അഭിമുഖം വാർത്തകളിൽ ഇടം പിടിക്കുകയാണ്. കാവ്യയുടെ ഒരു രസകരമായ സ്വഭാവത്തെ കുറിച്ചാണ് പറയുന്നത്. കൗതുകം തോന്നുന്ന സാധനങ്ങൾ സൂക്ഷിച്ച വയ്ക്കുന്ന ഒരു സ്വഭാവം കാവ്യയ്ക്കുണ്ട്. ഇങ്ങനെ നിരവധി സാധനങ്ങൾ നടി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖത്തിൽ റിമി സമ്മാനം നൽകിയ കൂളിംഗ് ഗ്ലാസിനെക്കുറിച്ച് കാവ്യ പറഞ്ഞിരുന്നു. അമേരിക്കൻ ട്രിപ്പിനിടയിൽ ആണ് റിമി കാവ്യയുടെ പിണക്കം മാറ്റാനായി വില കൂടിയ ഒരു കൂളിംഗ് ഗ്ലാസ് സമ്മാനം നൽകിയത്. അതിപ്പോഴും താൻ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാണ് നടി പറഞ്ഞത്.

  ചേച്ചി മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടന്ന് മഹാലക്ഷ്മി,മകളുടെ പുതിയ സന്തോഷം പങ്കുവെച്ച് ദിലീപ്

  ഇത് പോലെയുള്ള സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കുന്ന ഒരു പെട്ടിയെ കുറിച്ച് കാവ്യയുടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു പഴയ അഭിമുഖത്തിലാണ് നടി ആ പെട്ടിയെ കുറിച്ചും അതിലുള്ള സാധാനങ്ങളെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത. തന്നെ മരിക്കുമ്പോൾ ദഹിപ്പിക്കുന്നതിനോടൊപ്പം ആ പെട്ടിയു കത്തിക്കണമെന്നും കാവ്യ അഭിമുഖത്തിൽ പറയുന്നു. ആദ്യത്തെ സ്റ്റേറ്റ് അവാർഡ് മുതൽ, അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെയും നിധിപോലെ സൂക്ഷിക്കുന്നുണ്ട് താരം.

  മകളുടെ സിനിമ അരങ്ങേറ്റം, കലോത്സവവേദികളിലെ ചിത്രങ്ങൾ ബാലതാരമായി വന്ന കാവ്യ, നായികയായി മാറിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ. കഥാപാത്രങ്ങൾ. അവാർഡുകൾ. കാവ്യയെ കുറിച്ചുവന്ന അഭിമുഖങ്ങൾ വാർത്തകൾ, ഒപ്പം സന്തോഷങ്ങൾ നിറയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ കോർത്തിണക്കിയ ബുക്കുകൾ അച്ഛൻ ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നും കാവ്യ പറയുന്നു. ആ പെട്ടയിൽ സംസസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരത്തിനൊപ്പം ചേട്ടൻ ആദ്യമായി ഓസ്‌ട്രേലിയയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെർഫ്യൂമിന്റെ ബോട്ടിലുമുണ്ട്.

  ക്‌ളാസ്സ്മേറ്റ്സ് സിനിമയുടെ ലോക്കേഷനിൽ നിന്ന് എടുത്ത് കൊണ്ട വന്ന ലാൽ ജോസ് ഉപയോഗിച്ച സിഗരറ്റിന്റെ കവറും താരം ആ പെട്ടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇതിനോടൊപ്പം അമ്മ കാവ്യയ്ക്ക് തുന്നി കൊടുത്ത ഒരു ഉടുപ്പും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. തുന്നൽ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈകൊണ്ട് തുന്നിയ ഒരു ഉടുപ്പ് താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് കാവ്യ പറയുന്നത്.. വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ടന്നും കാവ്യ പറയുന്നു. അത് കൈമാറി തന്റെ കയ്യിലെത്തി, അത് തന്റെ മോൾക്കാണെന്നും താരം പറയയുന്നു. നടിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

  Kavya Madhavan and Dileep with daughter Mahalakshmi; video goes viral

  സിനിമയ്ക്ക് വലിയ ഇടവേള നൽകിയ കാവ്യയുടെ ഇപ്പോഴത്തെ ജീവിതം മകൾ മഹാലക്ഷ്മയെ ചുറ്റിപ്പറ്റിയാണ്. മകൾക്ക് മൂന്ന് വയസ ആയിരിക്കുകയാണ്. 2018ൽ വിജയദശമി ദിനത്തിലാണ് മകൾ ജനിക്കുന്നത്. കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ താരങ്ങൾ അധികം പങ്കുവെയ്ക്കാറില്ല. ജനിച്ചതിന് ശേഷം ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ ചിത്രം താരങ്ങൾ പങ്കുവെയ്ക്കുന്നത്. വളരെ അപൂർ‌വമായി മാത്രമേ മഹാലക്ഷ്നിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുള്ളു. ഓണത്തിന് മീനാക്ഷിയ്ക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രം ദിലീപ് പങ്കുവെച്ചിരുന്നു. ഇത് വൈറലായിരുന്നു. മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്. മകളെ എഴുതിക്കുന്ന ചിത്രവും താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

  Read more about: dileep kavya madhvan
  English summary
  Kavya MadhavanOpens Up About Her Mother Give Valuble childhood Gift, throwback interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X