ഡിവോഴ്സ് നേടിയതിന് ശേഷവും നിഷാൽ നേരിടേണ്ടി വന്നത്; ആ കാലം പേടി സ്വപ്നം; കാവ്യയുടെ മുൻഭർത്താവ് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായതിന്റെ സന്തോഷത്തിലാണ് ദിലീപും കുടുംബവും. എട്ടര വർഷം നീണ്ട കേസിലാണ് കീഴ്കോടതി വിധി പറഞ്ഞത്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന ആരോപണം ശക്തമായ ഉയരുന്നുണ്ട്. പലർക്കും ഇപ്പോഴും ദിലീപ് സംശയത്തിന്റെ നിഴലിൽ തന്നെയാണ്. കാവ്യ മാധവൻ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷങ്ങളാണ് കടന്ന് പോയത്. ദിലീപിനെ വിവാഹം ചെയ്ത് മാസങ്ങൾക്കുള്ളിലാണ് നടി ആക്രമിക്കപ്പെട്ട കേസ് വരുന്നതും ദിലീപ് പ്രതിസ്ഥാനത്താകുന്നതും.
ഇതിനിടെ കാവ്യയുടെ ആദ്യ വിവാഹബന്ധവും ചർച്ചയാവുകയാണ്. നിഷാൽ ചന്ദ്ര എന്നായിരുന്നു കാവ്യയുടെ ആദ്യ ഭർത്താവിന്റെ പേര്. 2009 ലായിരുന്നു ഈ വിവാഹം. കുവെെത്തിലെ പ്രമുഖ ബാങ്കിൽ ടെക്നോളജി അഡ്വെെസറാണ് അന്ന് നിഷാൽ. ആഘോഷ പൂർവം നടന്ന വിവാഹമായിരുന്നു ഇത്. എന്നാൽ അധിക നാൾ ബന്ധം നീണ്ട് പോയില്ല. മാസങ്ങൾ മാത്രമേ കാവ്യ നിഷാലിനൊപ്പം ഉണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ ഇവർ അകന്നു. 2011 ൽ നിയമപരമായി വിവാഹമോചനവും നേടി.

അന്ന് നിഷാൽ ചന്ദ്രയ്ക്കെതിരെ വ്യാപകമായ കുറ്റപ്പെടുത്തലുകൾ പൊതുസമൂഹത്തിൽ നിന്ന് വന്നിരുന്നു. ഗാർഹിക പീഡനം ആരോപിച്ചാണ് കാവ്യ മാധവൻ നിഷാലിനെതിരെ കേസ് ഫയൽ ചെയ്തത്. പിന്നീട് മധ്യസ്ഥതയിൽ കേസ് പിൻവലിക്കുകയും വേർപിരിയുകയും ചെയ്തു. കേസിൽ നിയമപരമായി മുന്നോട്ട് പോകാൻ നിഷാൽ ചന്ദ്ര തയ്യാറായിരുന്നു. എന്നാൽ വക്കീലിന്റെ നിർദ്ദേശം തീരുമാനം മാറ്റി.
കേസിലെ വകുപ്പ് പ്രകാരം നിഷാലിന് പുറമെ മുഴുവൻ വീട്ടുകാരും കുറ്റക്കാരാകും. കേസിൽ വാദം നടത്തി തന്റെ ഭാഗം തെളിയിക്കാൻ ഒരുപാട് കാലതാമസമെടുക്കും. മാതാപിതാക്കൾ പ്രായമുള്ളവരാണ്. ഇതെല്ലാം കണക്കിലെടുത്ത് ഒത്തുതീർപ്പിന് തയ്യാറാകുകയായിരുന്നു എന്നാണ് നിഷാൽ ചന്ദ്ര അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. വേർപിരിയലും കേസും വിവാദങ്ങളും തനിക്കും കുടുംബത്തിനും വലിയ ആഘാതമായിരുന്നെന്നും അന്ന് നിഷാൽ പറഞ്ഞു.
മാതാപിതാക്കളും ചേട്ടനും ചേട്ടന്റെ ഭാര്യയും കുഞ്ഞുമെല്ലാം അടങ്ങുന്നതാണ് കുടുംബം. ആ സമയം പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിഷാൽ ചന്ദ്ര അന്ന് പറഞ്ഞു. എന്നാൽ വേർപിരിയലിന് ശേഷവും മാധ്യമ വേട്ടയാടൽ നിഷാലിന് നേരിടേണ്ടി വന്നു. ഡിവോഴ്സ് ലഭിച്ച് ഒരു ദിവസത്തിന് ശേഷം പ്രമുഖ പത്രത്തിൽ വന്ന വാർത്ത നിഷാൽ കാവ്യയുടെ 97 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ല എന്നായിരുന്നു. താൻ കാവ്യയിൽ നിന്നും സ്ത്രീധനമോ സ്വർണാഭരണോ വാങ്ങിയിട്ടില്ലെന്ന് അഭിഷാഷകൻ മുഖേന നിഷാൽ വ്യക്തമാക്കി. പത്രം പിന്നീട് വാർത്ത പിൻവലിക്കുന്നെന്ന് അറിയിക്കുകയും ചെയ്തു.
കാവ്യയുമായി പിരിഞ്ഞ ശേഷം മറ്റൊരു വിവാഹം ചെയ്ത നിഷാൽ ചന്ദ്ര ഇന്ന് കുടുംബജീവിതം നയിക്കുകയാണ്.


Click it and Unblock the Notifications











