ദിലീപിന് രക്ഷ, പക്ഷെ കാവ്യ...; മഞ്ജുവിന്റെ വാക്കുകൾ ആണിയടിച്ചത് പോലെ തറച്ചു; മൗനം വെടിയുമോ?

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് നടൻ ദിലീപ്. ദിലീപ് കുറ്റക്കാരനല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കോടതി വിധി കേട്ട് ദിലീപ് ആരാധകർ ആഹ്ലാ​ദ ആരവങ്ങളുയർത്തി. ദിലീപ് ഏറെക്കാലത്തിന് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ വലിയ ആത്മവിശ്വാസത്തോടെ സംസാരിച്ചു. നഷ്ടപ്പെട്ട് പോയ പ്രതിച്ഛായയും കരിയറിലെ സ്ഥാനവും തിരിച്ച് പിടിക്കലായിരിക്കും ഇനി ദിലീപിന്റെയും അനുകൂലികളുടെയും ശ്രമം.

സിനിമാ സംഘടനകളിൽ പലതും കോടതി വിധി ചൂണ്ടിക്കാട്ടി ദിലീപിന് അനുകൂലമായി നയമെടുക്കുമെന്ന് ഉറപ്പാണ്. നഷ്ടപ്പെട്ട പ്രതിച്ഛായ ഒരു പരിധി വരെ ദിലീപിന് തിരിച്ച് പിടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഇതിന് സാധിക്കാത്തയാൾ ഒരു പക്ഷെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനായിരിക്കും. ദിലീപ് തെറ്റുകാരൻ ആണെങ്കിലും അല്ലെങ്കിലും ഇവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങൾ വിചാരണ വേളയിൽ കോടതിയെലിത്തിയതാണ്.

Kavya Madhavan  Manju Warrier

ദിലീപിന് കാവ്യ മാധവനുമായുള്ള അവിഹിത ബന്ധം അതിജീവിത ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിനെ അറിയിച്ചതിലെ നിരാശയാണ് അതിക്രമത്തിലേക്ക് വഴി തെളിച്ച വെെരാ​ഗ്യമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തെളിയിക്കാൻ പ്രോസിക്യൂഷൻ കാവ്യ-ദിലീപ് ബന്ധം ഇഴകീറി പരിശോധിച്ചു. കാവ്യയുടെ അടുത്ത സുഹൃത്തായിരുന്നു ​ഗായിക റിമി ടോമി. റിമി ടോമിയിൽ നിന്നടക്കം ഈ ബന്ധം സ്ഥിരീകരിച്ച് കൊണ്ടുള്ള മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഏറ്റവും ചർച്ചയായത് മഞ്ജു വാര്യരുടെ മൊഴിയാണ്. ദിലീപുമായുള്ള വിവാഹ ബന്ധം പിരിയാനുള്ള കാരണം മഞ്ജു പരസ്യമായി പറഞ്ഞിരുന്നില്ല. സ്വകാര്യത മാനിച്ച് പറയുന്നില്ല എന്നായിരുന്നു മഞ്ജു പറഞ്ഞത്.

എന്നാൽ അതിജീവിതയുടെ കേസ് വന്നതോടെ വിഷയത്തെക്കുറിച്ച് കോടതിയിൽ മഞ്ജു വാര്യർ തുറന്ന് സംസാരിച്ചു. ദിലീപുമായുള്ള കാവ്യയുടെ ബന്ധം കണ്ടുപിടിച്ചതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചുമെല്ലാം മഞ്ജു സംസാരിച്ചു. കേസിൽ നിലവിൽ ഈ വാദമൊന്നും ദിലീപിനെതിരെയുള്ള തെളിവായില്ല. പക്ഷെ തന്റെ ജീവിത്തതിലുണ്ടായ അനീതി മഞ്ജു തുറന്ന് പറയേണ്ട സാഹചര്യമുണ്ടായി. ഒരുപക്ഷെ ഈ കേസില്ലായിരുന്നെങ്കിൽ മഞ്ജു അതേക്കുറിച്ച് സംസാരിക്കുക പോലുമില്ലായിരുന്നു.

കാവ്യ മാധവന് ഇത് വലിയ ആശ്വാസമായേനെ. കാരണം മഞ്ജുവിന്റെ മൊഴി ചാനലുകളിലൂടെ പുറത്ത് വന്നതോടെ കാവ്യക്ക് നഷ്ടപ്പെട്ടത് തന്റെ പ്രതിച്ഛായയാണ്. മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മഞ്ജു. മഞ്ജുവിന്റെ കുടുംബം തകർത്തവൾ എന്ന കുറ്റപ്പെടുത്തൽ കാവ്യയുടെ മേൽ ആണിയടിച്ചത് പോലെ തറയ്ക്കപ്പെട്ടു. ഇതിൽ നിന്ന് പുറത്ത് വരിക കാവ്യക്ക് എളുപ്പമല്ല. കേസിൽ നിരപരാധിയാണെന്ന് കോടതി പറഞ്ഞതിനാൽ ദിലീപിന് കുറ്റപ്പെ‌ടുത്തലുകളെ എതിർക്കാം. എന്നാൽ ഈ വിഷയത്തിൽ കാവ്യക്കും ദിലീപിനും എന്തായിരിക്കും മറുപടിയെന്ന് വ്യക്തമല്ല. കാവ്യയല്ല താനും മഞ്ജുവുമായുള്ള വിവാഹമോചനത്തിന് കാരണമെന്ന് ദിലീപ് നേരത്തെ പറഞ്ഞിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ആറ് പേർക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എട്ടാം പ്രതിയായ ദിലീപ് ആണെന്നായിരുന്നു വാദം. എന്നാൽ ഈ വാദം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X