കാത്തിരിപ്പിന് 9 വർഷം, ആ സ്നേഹം നഷ്ടപ്പെട്ടെന്ന് കരുതിയ കാവ്യ; അഭിമുഖങ്ങളിൽ പോലും കാണാതെ താരം

കാവ്യ മാധവൻ സിനിമാ രം​ഗത്ത് നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടിയെ ആരാധകർ മറന്നിട്ടില്ല. ഇനിയൊരിക്കൽ കൂടി കാവ്യയെ ബി​ഗ് സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷ പ്രേക്ഷകർക്കില്ല. കാരണം കുടുംബ ജീവിതവും ബിസിനസുമെല്ലാമായി കാവ്യ തന്റേതായ തിരക്കുകളിലാണ്. കേരളത്തിൽ നിന്നും ജീവിതം ചെന്നെെയിലേക്ക് പറിച്ച് നടുകയും ചെയ്തു. കാവ്യയെ അഭിമുഖങ്ങളിൽ പോലും പ്രേക്ഷകർ കണ്ടിട്ട് വർഷങ്ങളായി. വിവാഹ ചടങ്ങുകൾക്കും ഇവന്റുകൾക്കുമെല്ലാം വരുന്ന കാവ്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്.

കാവ്യയുടെ പുതിയ ഫോട്ടാേകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. ലക്ഷ്യയുടെ മോ‍ഡലായാണ് കാവ്യയെത്തിരിക്കുന്നത്. സാരിയിൽ കാവ്യ എപ്പോഴത്തെയും പോലെ സുന്ദരിയാണെന്ന് അഭിപ്രായങ്ങളുണ്ട്. നടി ലെെം ലെെറ്റിൽ വീണ്ടും സജീവ സാന്നിധ്യമാകാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. ജനങ്ങൾക്ക് തന്നോടുണ്ടായിരുന്ന സ്നേഹം നഷ്ടപ്പെട്ടെന്ന തോന്നൽ കാവ്യക്കുണ്ടായിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയപ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു കാവ്യ. എന്നാൽ പിന്നീ‌ട് കമന്റ് ബോക്സ് ഓൺ ചെയ്തു. സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സുമുള്ള നടിയാണ് കാവ്യ മാധവൻ.

Kavya Madhavan

കടുത്ത അധിക്ഷേപങ്ങൾ കാവ്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ഇത് തുടരുന്നു. എന്നാൽ കാവ്യയെ അനുകൂലിക്കുന്ന ആരാധകരുടെ വലിയൊരു നിര തന്നെയുണ്ട്. ഈയടുത്തായിരുന്നു നടിയുടെ അച്ഛന്റെ മരണം. കാവ്യയുടെ കരിയറിലും ജീവിതത്തിലും വലിയ സ്വാധാനമുണ്ടാക്കിയ വ്യക്തിയായിരുന്നു പിതാവ് മാധവൻ. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യയുടെ അവസാന സിനിമ.

ഇതിന് ശേഷം ദിലീപുമായുള്ള വിവാഹം നട‌ന്നു. വിവാഹത്തോടെ അഭിനയ രം​ഗത്ത് നിന്നും കാവ്യ പിന്മാറി. പിന്നീട് ജീവിതത്തിലുണ്ടായ പ്രശ്ന കലുഷിതമായ സംഭവവികാസങ്ങൾ കാരണം കുറേക്കാലം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്നു. മറുവശത്ത് കാവ്യയുടെ ഭർത്താവ് ദിലീപ് കരിയറിൽ ശക്തമായ തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.

Kavya Madhavan

9 വർഷത്തോളമായി കാവ്യ അഭിനയ രം​ഗത്ത് നിന്നും വിട്ട് നിൽക്കുകയാണ്. തിരിച്ച് വന്നാലും കാവ്യക്ക് തന്റേതായ സ്ഥാനം ലഭിക്കും. നവ്യ നായർ, മീര ജാസ്മിൻ തുടങ്ങിയ നടിമാരെല്ലാം തിരിച്ച് വരവിൽ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. ഇവരോടൊപ്പം മോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന ന‌ടിയാണ് കാവ്യ മാധവൻ. തന്റെ സ്വന്തം സ്ഥാപനമായി ലക്ഷ്യയുടെ ആഡിൽ മാത്രമേ കാവ്യയെ ഇപ്പോൾ കാണാറുള്ളൂ. ദിലീപിന്റെ മകൾ മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

ബാലതാരമായാണ് കാവ്യ മാധവൻ അഭിനയ രം​ഗത്തേക്ക് വരുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നായികയായി തുടക്കം. വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി കാവ്യ മാറി. കരിയറിൽ തുടരെ ഹിറ്റുകളുമായി നടി മുന്നേറി. ദിലീപ്-കാവ്യ ജോഡി ഹിറ്റ് കൂട്ടുകെട്ടായി മാറി. വർഷങ്ങൾക്കിപ്പുറം ഇവർ ജീവിതത്തിലും ഒരുമിച്ച്. പിന്നെയും എന്ന കാവ്യയുടെ അവസാന സിനിമയിലും നായകൻ ദിലീപായിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനമാണ് ന‌ടി കാഴ്ച വെച്ചത്. സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ കാവ്യയുടെ പ്രക‌ടനത്തെ ഏറെ പ്രശംസിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ഡാൻസ് വേദികളിലും ഇന്ന് കാവ്യയെ കാണാറില്ല. മഹാലക്ഷ്മി എന്നാണ് കാവ്യയുടെയും ദിലീപിന്റെയും മകളുടെ പേര്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X