പഴയ നിർബന്ധം വിട്ടോ?; അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച
ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട കാവ്യ മാധവന് ഇന്നും നിരവധി ആരാധകരുണ്ട്. ബാലതാരമായി സിനിമാ രംഗത്തേക്ക് വന്ന കാവ്യ വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി. ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ കാവ്യയെ തേടി വന്നു. പെരുമഴക്കാലം, ഗദ്ദാമ എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ കാവ്യ നേടി. കരിയറിൽ വിജയം കൊയ്ത കാവ്യയുടെ ജീവിതം പലപ്പോഴും വിവാദങ്ങളിലായിരുന്നു.
ദിലീപുമായി ചേർത്ത് വന്ന ഗോസിപ്പുകൾ ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായി. 2017 ൽ ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോഴും സിനിമാ ലോകത്ത് ഇത് സംസാര വിഷയമായി. തുടർന്നുണ്ടായ വിവാദങ്ങൾ ഇപ്പോഴും ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവാദങ്ങൾക്കിടയിലും ലൈം ലൈറ്റിൽ കാവ്യ ഇപ്പോൾ സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. ഭർത്താവ് ദിലീപിനൊപ്പം പൊതുവിടങ്ങളിൽ എത്താറുമുണ്ട്.

വിവാഹ ചടങ്ങുകൾക്കും മറ്റുമെത്തുന്ന കാവ്യയുടെ ദൃശ്യങ്ങൾ പെട്ടെന്ന് വൈറലാകുന്നു. തന്റെ ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം താരം വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെ വസ്ത്രങ്ങളാണ് കാവ്യ മിക്കപ്പോഴും ധരിക്കാറ്. നടി മീര നന്ദന്റെ വിവാഹ റിസപ്ഷന് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന കാവ്യയുടെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ഭംഗിയായി താരത്തിന് ഐ മേക്കപ്പ് ചെയ്യുന്നുണ്ട്. ഇന്ന് മേക്കപ്പ് ആർട്ടിസ്റ്റുകളിൽ കാവ്യക്ക് വിശ്വാസം വന്നോ എന്നാണ് ആരാധകരുടെ ചോദ്യം.
ഐ മേക്കപ്പ് സ്വന്തം ചെയ്യുന്നതാണ് തന്റെ രീതിയെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളെക്കാെണ്ട് പൊതുവെ ചെയ്യിക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിൽ ധൈര്യത്തോടെ ഇരിക്കാറുണ്ടെന്നും കാവ്യ അന്ന് വ്യക്തമാക്കി. കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് രഞ്ജു രഞ്ജിമാറും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നും ജാന്മണി പറഞ്ഞു. എന്നാൽ രഞ്ജു രഞ്ജിമാർ കാവ്യ മാധവൻ എന്ന് തുറന്ന് പറഞ്ഞു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകി. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു പറഞ്ഞു.
മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.


Click it and Unblock the Notifications