ഇനി ഇത് ചെയ്യരുത്, എവിടെയോ എന്തോ ഒരു കുറവ്, പഴയ ഭം​​ഗി പോയി മുഖത്ത് പ്രായം തോന്നിത്തുടങ്ങി; കാവ്യയോട് ആരാധകർ!

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. അഭിനയത്തിൽ സജീവം അല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. അത്രത്തോളം ആഴത്തിലുള്ള കഥാപാത്രങ്ങളെയാണ് കാവ്യ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ജനപ്രിയ നായകന്റെ ഭാര്യയായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിലാണ് ഇപ്പോൾ തിളങ്ങുന്നത്. ഒപ്പം ലക്ഷ്യ എന്ന സ്വന്തം ബ്രാന്റ് ഉയർത്തി കൊണ്ട് വരാനുള്ള ശ്രമങ്ങളും കാവ്യ നടത്തുന്നുണ്ട്.

ശാലീന സുന്ദരിയാരാണെന്ന് ചോദിച്ചാൽ ഒരു കാലത്ത് മലയാളിക്ക് ഒറ്റ ഉത്തരമെ ഉണ്ടായിരുന്നുള്ളു... അത് കാവ്യ മാധവൻ എന്നാണ്. മലയാളികൾക്ക് കാവ്യയുടെ മുഖത്തോട് എന്നും ആരാധനയായിരുന്നു. വിടർന്ന കണ്ണുകളും മുല്ലമൊട്ട് പോലുള്ള പല്ലുകളും മനോഹരമായ ചിരിയും നീളൻ മുടിയും ഒപ്പം കയ്യടക്കമുള്ള അഭിനയം കൂടിയായപ്പോൾ കാവ്യയെ മനസറിഞ്ഞ് മലയാളികൾ സ്നേഹിച്ചു.

Kavya Madhavan

പൊതുവെ തടിച്ച ശരീരമുള്ള നായികമാർ മലയാളത്തിൽ കുറവാണ്. എന്നാൽ കാവ്യയുടെ വണ്ണമുള്ള ശരീരം ഒരിക്കലും അഭം​ഗിയായി ആർക്കും തന്നെ തോന്നിയിരുന്നില്ല. അഭിനയസപര്യയിൽ മലയാളത്തിന്റെ മുഖശ്രീയായും മലയാളിത്തനിമയുള്ള നായിക സങ്കൽപമായും നിറഞ്ഞ് നിന്ന കാവ്യയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പേസ്റ്റൽ ​ഗ്രീനും ​ഗോൾഡണും കലർന്ന നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാവ്യയാണ് വീഡ‍ിയോയിലുള്ളത്. യുവനടി നിരഞ്ജന അനൂപിന്റെ നൃത്ത വിദ്യാലയമായ പുനർജനി സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റ ചടങ്ങിൽ അതിഥിയായി കാവ്യയ്ക്കും ദിലീപിനും ക്ഷണമുണ്ടായിരുന്നു. ചടങ്ങിനായി ഒരുങ്ങി ഇറങ്ങും മുമ്പ് പകർത്തിയ വീഡിയോയാണ് കാവ്യ പങ്കിട്ടത്.

എന്നാൽ കാവ്യയുടെ പഴയ ഭം​ഗിയെല്ലാം നഷ്ടപ്പെട്ടുവെന്നാണ് കമന്റുകൾ ഏറെയും. ശരീരഭാരം നടി ക്രമാതീതമായി കുറച്ചതിനാൽ മുഖത്തിന്റെ സ്വഭാവിക ഭം​ഗി നഷ്ടപ്പെട്ടുവെന്നാണ് കമന്റുകൾ. കാവ്യ എന്തിനാണ് വണ്ണം കുറയ്ക്കുന്നത്?. പഴയ ഭം​ഗിയെല്ലാം പോയി. പ്രായം തോന്നിക്കുന്നു. ഇനി ഇത് ചെയ്യരുത്. ഒരുപാട് ശരീര ഭാരം കുറഞ്ഞാൽ ഭം​ഗിയില്ല, ആ പഴയ ചെറിയ ചുരുണ്ട മുടിയായിരുന്നു ഭംഗി.

ആ മുടി വളർത്തിയ കാവ്യ ഇന്നും ഓർമ്മയിൽ, പഴയ കാവ്യയെ മിസ് ചെയ്യുന്നു, ഹെയർ സ്റ്റൈൽ മാറ്റി നോക്കൂ, മോഡേൺ വസ്ത്രങ്ങളും പരീക്ഷിക്കൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. കാവ്യ ധരിക്കുന്നത് ഏറെയും ലക്ഷ്യയുടെ വസ്ത്രങ്ങളാണ്. അടുത്തിടെയായി മോഡലിങിൽ സജീവമാണ് നടി. മകൾ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെയാണ് കാവ്യ സ്വന്തം ശരീരവും ബിസിനസുമെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത്.

Kavya Madhavan

ലക്ഷ്യയ്ക്ക് മോഡലായി ഇടയ്ക്ക് മീനാക്ഷിയും മഹാലക്ഷ്മിയും പ്രത്യക്ഷപ്പെടാറുണ്ട്. അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നും നടിയോട് ചിലർ കമന്റ് ബോക്സിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 25 വർഷം നീണ്ട കരിയറിൽ ഒട്ടനവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കാവ്യ. അതോടൊപ്പം മികച്ച നടിക്കുള്ള ഒട്ടേറെ പുരസ്കാരങ്ങളും നേടി.

1991ൽ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ ഹരിശ്രീ കുറിച്ച കാവ്യ മാധവൻ 1999ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് കാവ്യയ്ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X