കഴിഞ്ഞ കാലവും ഒപ്പം നിന്നവരെയും മറന്നില്ല, മഞ്ജുവിനെ പോലും വെല്ലുന്ന എളിമ; കാവ്യയുടെ വാക്കുകൾ
മലയാളികളുടെ ഒരു കാലത്തെ പ്രിയങ്കരിയായിരുന്ന നടി കാവ്യ മാധവൻ അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ്. പിന്നെയും എന്ന സിനിമയ്ക്ക് ശേഷം ഒരു സിനിമയിലും കാവ്യ അഭിനയിച്ചിട്ടില്ല. ദിലീപിനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടന്ന കാവ്യയുടെ ലോകം തന്നെ മകൾ മഹാലക്ഷ്മിയായി മാറി. മലയാളത്തിന്റെ മുഖശ്രീയായിരുന്നു ഒരു കാലത്ത് കാവ്യ. താര ജാഡകളൊന്നുമില്ലാതെ ജനങ്ങളോട് സംസാരിച്ചയാൾ. നിർമാതാക്കൾക്കോ സംവിധായകർക്കോ തലവേദന നൽകാത്ത, സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ഷൂട്ടിംഗുമായി സഹകരിച്ച നടി.
കാവ്യയുടെ പഴയ കാല അഭിമുഖമാണിപ്പോൾ വീണ്ടും വെെറലാകുന്നത്. താരറാണിയായിരുന്ന കാലത്ത് അമൃത ടിവിക്ക് നൽകിയ അഭിമുഖമാണിത്. താരമായുള്ള തന്റെ വളർച്ചയിൽ തുടക്ക കാലം മുതൽ ഒപ്പം നിന്നവരോട് കാവ്യ നന്ദി അറിയിക്കുന്നുണ്ട്. നാടിനും നാട്ടുകാർക്കുമൊക്കെ എന്റെ ഉയർച്ചയിൽ പങ്കുണ്ട്. ഞാൻ സിനിമയിൽ വന്ന ശേഷമാണ് യുവജനോത്സവങ്ങളിലൊക്കെ പങ്കെടുത്തത്.

അന്നും യൂത്ത് ഫെസ്റ്റിവലിൽ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരുപാട് ആൾക്കാരുണ്ട്. രാഗം എന്നാെരു സ്റ്റുഡിയോ നീലേശ്വരത്തുണ്ട്. എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബമൊക്കെ എടുത്തത് അവരാണ്. അവിടത്തെ സെൽവരാജേട്ടനും സുരേന്ദ്രേട്ടനും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വ്രതമെടുത്ത് ചെയ്യുന്ന പൂജയുണ്ട്.
അന്നൊക്കെ ഈ പൂരം വരുമ്പോൾ എന്റെ ഫോട്ടോയാണ് പത്രങ്ങളിൽ വന്നിരുന്നത്. ഇവരാണ് എന്റെ ഫോട്ടോയെടുക്കാൻ വരുന്നത്. അന്നിവർക്ക് ഞാൻ സിനിമയിൽ വരുമെന്നൊന്നും അവർക്കറിയില്ല. പിന്നെ പത്ര മാധ്യമങ്ങളും. ഞാനാരുമല്ലാതിരുന്ന സമയത്ത് അവരൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നെന്നും കാവ്യ ഓർത്തു. താരമായപ്പോൾ പോലും കഴിഞ്ഞ കാലമോ ഒപ്പം നിന്നവരെയോ കാവ്യ മറന്നിട്ടേയില്ലന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്. കാവ്യയുടെ എളിമയാണ് നടിയെ സ്വന്തം വീട്ടിലെ ആളെ പോലെ ആരാധകർ കാണാൻ കാരണമായത്.

മലയാളത്തിൽ ഏറ്റവും എളിമയും വിനയമുള്ള നടിയായി ജനം കാണാറ് മഞ്ജു വാര്യരെയാണ്. അതേ സ്വഭാവ രീതിയാണ് കാവ്യക്കുമെന്ന് ആരാധകർ പറയാറുണ്ട്. താരജാഡകളോടെ ഇരുവരെയും ഒരിക്കൽ പോലും പൊതുവേദികളിൽ കണ്ടിട്ടില്ല. വ്യക്തി ജീവിതത്തിൽ കുറച്ച് വർഷങ്ങളായുണ്ടായ വിവാദങ്ങൾ മാറ്റി നിർത്തിയാൽ കാവ്യയെന്ന നടിക്ക് ഇന്നും വലിയ സ്ഥാനം സിനിമാ ലോകത്തുണ്ട്. നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്.
കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നീ നടിമാർ മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നടിമാരായിരുന്നു. നവ്യയും മീരയും വീണ്ടും കരിയറിൽ സജീവമായി. എന്നാൽ കാവ്യ ഇതുവരെയും തിരിച്ച് വരവിന് തയ്യാറായില്ല. ഒരു അഭിമുഖം പോലും കാവ്യ നൽകിയിട്ട് കാലമേറെയായി. കാവ്യയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകർക്ക് ആകാംക്ഷയുണ്ട്. സിനിമയേക്കാൾ നാടകീയമായ ജീവിതം മുന്നോട്ട് നയിച്ചയാളാണ് കാവ്യ. പല കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നിട്ടുമുണ്ട്. ഇതിൽ കാവ്യയുടെ ഭാഗം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.


Click it and Unblock the Notifications











