കുഞ്ഞിന്‌റെ നീണ്ട മുടി എവിടെ, കാവ്യയ്‌ക്കൊപ്പം സമൂഹ സദ്യയില്‍ മഹാലക്ഷ്മി, പുതിയ ചിത്രം വൈറല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് ദിലീപിന്റെത്. നടന്റെ സിനിമകള്‍ പോലെ തന്നെ കുടുംബവിശേഷവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ അത്ര അധികം സജീവമല്ല. എങ്കിലും ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഫാന്‍സ് പേജുകളിലൂടെയാണ് താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഇത് നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്.

kavya- mahalakshmi

കാവ്യയേയും ദിലീപിനേയും പോലെ തന്നെ മകള്‍ മഹാലക്ഷ്മിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കുഞ്ഞിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയി ഇടംപിടിക്കാറുണ്ട്. താരങ്ങളുടെ ഫാന്‍സ് പേജുകളില്‍ തന്നെയാണ ചിത്രങ്ങളും വീഡിയോയും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത് കാവ്യയുടേയും മഹാലക്ഷ്മിയുടേയും ഒരു വീഡിയോയാണ്. കുഞ്ഞിന് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമാണ് താരങ്ങളുടെ ഫാന്‍സ് ഗൂപ്പില്‍ പ്രചരിക്കുന്നത്്. കാവ്യയുടെ അമ്മയേയും വീഡിയോയില്‍ കാണാം. സിമ്പിള്‍ ലുക്കലാണ് കാവ്യ ക്ഷേത്രത്തില്‍ എത്തിയിരിക്കുന്നത്. വീഡിയോയുടെ പ്രധാന ഹൈലൈറ്റ് മഹാലക്ഷ്മിയാണ്. മൊട്ടക്കുട്ടിയായിട്ടാണ് കാണുന്നത്. മുടിയുള്ള മഹാലക്ഷ്മിയാണ് പ്രേക്ഷകര്‍ അധികം കണ്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് മുടിയില്ലാതെ കുഞ്ഞിനെ കാണുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മൂത്തമകള്‍ മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പേജിലും മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മഹാലാക്ഷ്മിയുടെ പിറന്നാളിന് ചേച്ചിയും അനിയത്തിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അതുപോലെ തന്നെ ഓണത്തിനും ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. 2018 ആണ് മഹാലക്ഷ്മി ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ചത് കൊണ്ട് കുഞ്ഞിന് മഹാലക്ഷ്മി എന്ന് പേര് ഇടുകയായിരുന്നു. ദിലീപ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അന്ന് പങ്കുവെച്ചത്.

ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ചിത്രം ദിലീപ് ആദ്യമായി പുറത്ത് വിട്ടത്. വളരെ അപൂര്‍വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അതുപോലെ തന്നെ മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം അധികം പങ്കുവെയ്ക്കാറില്ലായിരുന്നു, വിശേഷദിവസങ്ങള്‍ മാത്രമാണ് അനിയത്തിയ്‌ക്കൊ്പ്പമുള്ള ചിത്രം പങ്കുവെയ്ക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറല്‍ ആവാറുമുണ്ട്.

മഞ്ജു വാര്യരുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടന്‍ കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. 2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുമ്പോഴായിരുന്നു ഇരുവരു കല്യാണം കഴിക്കുന്നത്. വളരെ പെട്ടെന്നുള്ള വിവാഹമായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം നടന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന കല്യാണത്തിന് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും എത്തിയിരുന്നു.

വിവാഹശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണ്ണായി വിട്ടുനില്‍ക്കുകയാണ് കാവ്യ. അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമല്ലെങ്കിലും പൊതുപരിപാടികളില്‍ ദിലീപിനോടൊപ്പം എത്താറുണ്ട്. കുട്ടിക്കാലം മുതലെ സിനിമയില്‍ സജീവമാണെങ്കിലും ദിലീപ് ചിത്രത്തിലൂടെയാണ് നായികയാവുന്നത്. കാവ്യയുടെ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രവും ദിലീപിനോടൊപ്പമായിരുന്നു.

കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. അറുപതിന് മുകളില്‍ പ്രായമുള്ള കഷണ്ടിയുള്ള നായകനായാണ് ദിലീപ് ചിത്രത്തില്‍ എത്തിയത്. നടി ഉര്‍വ്വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. ആദ്യമായി ഉര്‍വ്വശിയായിരുന്നു നായിക. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നാദിര്‍ഷയാണ് സംവിധാനം ചെയ്തത്.

More from Filmibeat

Read more about: kavya madhvan കാവ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X