വരന് അനുഗ്രഹവുമായി കാവ്യയും ദിലീപും, വിവാഹത്തിൽ തിളങ്ങി താരങ്ങൾ, കാവ്യ അനുഗ്രഹിച്ചപ്പോൾ പൊട്ടിച്ചിരി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കാവ്യ മാധവനും ദിലീപും. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായിക- നായികനായി അഭിനയിക്കുന്നത്. ഇന്നും ഈ ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് . മുകുന്ദനും രാധയുമായിട്ടാണ് ചിത്രത്തിൽ താരങ്ങൾ എത്തിയത്. ഈ ചിത്രത്തിന് ശേഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ താരങ്ങളെ തേടി എത്തുകയായിരുന്നു. തെങ്കാശിപ്പട്ടണം,മീശമാധവൻ,തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ ജോഡിയിൽ പിറന്നfട്ടുണ്ട്.
സിനിമ കോളങ്ങളിൽ ചർച്ചയായത് പോലെ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലും കാവ്യ ദിലീപ് പേരുകൾ ചർച്ചയായിരുന്നു. അവസാനം 2011 ൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്തിരിക്കുകയാണ് കാവ്യ . അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ കോളങ്ങളിൽ നടിയുടെ വിശേഷം ഏറെ ചർച്ചയാകാറുണ്ട്.

സോഷ്യൽ മീഡിയയിൽ കാവ്യയും ദിലീപും അധികം സജീവമല്ല. എങ്കിലും ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറാണ്ട്. താരങ്ങളുടെ സന്തോഷങ്ങളിൽ ആരാധകരും പങ്കുചേരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാവ്യയുടേയും ദിലീപിന്റേയും ഒരു വീഡിയോയാണ്.

അടുത്ത ബന്ധുവിന്റെ വിവാഹത്തിനെത്തിയ താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.kavyamadhavan. girlsfc എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. താരങ്ങളുടെ ഇൻസ്റ്റഗ്രാം റീൽസ് പ്രേക്ഷകരുടെ ഇടയടിൽ വൈറലായിട്ടുണ്ട്. ദിലീപിനോടെപ്പം വളരെ സനന്തോഷവതിയായി നില്‍ക്കുന്ന കാവ്യയെ ആണ് വീഡിയോയിൽ കാണുന്നത്. ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

കറുത്ത സൽവാർ ധരിച്ച് സിമ്പിൾ ലുക്കിലാണ് കാവ്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ചാണ് ദിലീപ് എത്തിയത്. വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിക്കുന്നതും കാവ്യയെ എന്തോ പറഞ്ഞ് ദിലീപ് ട്രോളുന്നതും വീഡിയോയിൽ കാണാം. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കാവ്യയേയും ദിലീപിനേയും പെതുവേദിയിൽ ഒന്നിച്ച് കണ്ട്തിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന കാവ്യ പൊതുപരിപാടികളിൽ സജീവമാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ചടങ്ങുകൾക്ക് ദിലീപിനോടൊപ്പം കാവ്യ എത്താറുണ്ട്.

ദിലീപിനേയും കാവ്യയേയും ഒന്നിച്ച് കണ്ടതോടെ മഹാലക്ഷ്മിയെ കുറിച്ചും ആരാധകർ അന്വേഷിക്കുന്നുണ്ട്. മകൾ എവിടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളും അധികം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറില്ല. ഒന്നാം പിറന്നാളിനായിരുന്നു കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചത്. പിറന്നാളിന് ശേഷം മഹാലാക്ഷമിയുടെ പുതിയ ചിത്രങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പെതുവേദികളിൽ കുഞ്ഞിനെ അധികം കൊണ്ടുവരാറില്ല. ദിലീപിന്റെ മൂത്തമകൾ മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങൾ താരപുത്രി പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications











