For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ ദിലീപും മീനൂട്ടിയും മാത്രമല്ല! ആരാധകരുമുണ്ട്! കാണൂ!

  |

  ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാവ്യ മാധവന്‍. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ദിലീപിന്റെ എക്കാലത്തെയും മികച്ച ജോഡികളിലൊരാളായിരുന്നു താരം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. നീലേശ്വരം ഭാഷ സംസാരിച്ച് കണ്ണുകളില്‍ കൗതുകവുമായി ലൊക്കേഷനില്‍ ഓടി നടന്നിരുന്ന കുഞ്ഞിയെക്കുറിച്ച് അടുത്തിടെയും സംവിധായകന്‍ വാചാലനായിരുന്നു. മുന്‍നിര താരങ്ങളുള്‍പ്പടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തെ തേടിയെത്തിയിരുന്നു.

  പങ്കെടുക്കുന്ന ചടങ്ങുകളിലെയെല്ലാം മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു കാവ്യ മാധവന്‍. പല താരങ്ങളുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് പ്രചരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരം കൂടിയായിരുന്നു.അതിനിടയിലാണ് നിശാല്‍ ചന്ദ്രയുടെ ജീവിതത്തിലേക്ക് കാവ്യ കടന്നുചെന്നത്. പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതത്തില്‍ പൊരുത്തേക്കേടുകള്‍ തുടങ്ങിയതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയിലാണ് ദിലീപുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനമെടുക്കുകയായിരുന്നു. വ്യക്തി ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ദിലീപേട്ടനൊപ്പം ശക്തമായ പിന്തുണ നല്‍കി കാവ്യ കൂടെയുണ്ടായിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഈ സന്തോഷം ആരാധകരും ആഘോഷിക്കുന്നുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. ചിത്രങ്ങള്‍ക്ക് കടപ്പാട്: കാവ്യ മാധവന്‍ ഫാന്‍സ് പേജ്‌

  ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവം

  ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവം

  കാവ്യ മാധവന്റെ സന്തോഷം ആരാധകരും ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി ഗ്രൂപ്പുകള്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് നൃത്തവുമായി താരമെത്തിയിരുന്നു. അമേരിക്കന്‍ ഷോയില്‍ തിളങ്ങി നിന്നതും താരമായിരുന്നു.

  ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം

  ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം

  ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും കാവ്യയെ ഒപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചതും.

  പ്രതിസന്ധി ഘട്ടത്തിലെ പിന്തുണ

  പ്രതിസന്ധി ഘട്ടത്തിലെ പിന്തുണ

  വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ ദിലീപിനെ തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവനും ഒപ്പമുണ്ടായിരുന്നു. രൂക്ഷവിമര്‍ശനങ്ങളുമായി സിനിമാലോകവും താരത്തിനെതിരെ തിരിഞ്ഞിരുന്നു. താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ശക്തമായ പിന്തുണ നല്‍കി കാവ്യ ദിലീപിന്റെ കുടുംബത്തിനെ ചേര്‍ത്തുപിടിച്ചിരുന്നു.

  ആഘോഷങ്ങളിലൊന്നും ഒപ്പമില്ല

  ആഘോഷങ്ങളിലൊന്നും ഒപ്പമില്ല

  വിവാഹത്തിന് ശേഷമുള്ള പല ആഘോഷങ്ങളിലും കാവ്യ തനിച്ചായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ജയിലില്‍ നിന്നും താരം വിളിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണത്തിനും സമാനമായ അവസ്ഥയിലായിരുന്നു താരം. പതറിപ്പോകാവുന്ന ഘട്ടമായിരുന്നിട്ട് കൂടി തന്റേടത്തോടെ പിടിച്ചുനില്‍ക്കുകയായിരുന്നു ഈ താരപത്‌നി.

  കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍

  കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍

  ദിലീപും കാവ്യയും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ സന്തോഷത്തെക്കുറിച്ച് ജനപ്രിയ നായകന്‍ മിണ്ടിയിരുന്നില്ല. കാവ്യ മാധവന്റെ അച്ഛനാണ് ഈ സന്തോഷത്തെക്കുറിച്ച് അറിയിച്ചത്. മെഡിക്കല്‍ ബിരുദ പഠനത്തിനായി മീനാക്ഷി ചെന്നൈയിലേക്ക് പോയന്നും അദ്ദേഹം പറഞ്ഞിരുന്നു.

   മീനാക്ഷിക്ക് നല്‍കിയ പിന്തുണ

  മീനാക്ഷിക്ക് നല്‍കിയ പിന്തുണ

  വളര്‍ന്നുവരുന്ന മകള്‍ക്ക് കൂട്ടായൊരാള്‍, രണ്ടാം വിവാഹത്തിന് മുന്‍പ് ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ പലപ്പോഴും മകളെ വേണ്ടത്ര പരിഗണിക്കാന്‍ പറ്റണമെന്നില്ല. അതിനിടയിലാണ് ഇനിയൊരു വിവാഹമെന്ന ആവശ്യവുമായി മീനാക്ഷി തന്നെ സമീപിച്ചതെന്നും എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായി അറിയാവുന്ന കാവ്യ മാധവനെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു. അച്ഛന്‍ അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് തളര്‍ന്നുപോയപ്പോള്‍ മകള്‍ക്ക് ശക്തമായ പിന്തുണയാണ് കാവ്യ മാധവന്‍ നല്‍കിയത്.

  പാപ്പരാസികളുടെ സ്വന്തം താരം

  പാപ്പരാസികളുടെ സ്വന്തം താരം

  കാവ്യ മാധവനും മീനാക്ഷിയും സ്വരച്ചേര്‍്ച്ചയിലല്ലെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അമേരിക്കന്‍ ഷോയിലെ ഫോട്ടോ പങ്കുവെച്ചാണ് ദിലീപ് ഇതേക്കുറിച്ച് പ്രതികരിച്ചത്. റിമി ടോമി, നമിത പ്രമോദ്, കാവ്യ മാധവന്‍ തുടങ്ങിയവര്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന മീനാക്ഷിയുടെ ഫോട്ടോ കണ്ടപ്പോഴാണ് പാപ്പരാസികള്‍ക്ക് തൃപ്തിയായത്. ഇതിന് പിന്നാലെയും താരകുടുംബത്തെ തേടി നിരവധി വിവാദങ്ങളെത്തിയിരുന്നു.

  സിനിമയിലേക്കൊരു തിരിച്ചുവരവില്ല?

  സിനിമയിലേക്കൊരു തിരിച്ചുവരവില്ല?

  വിവാഹത്തിന് ശേഷം സിനിമാഭിനയം നിര്‍ത്തുന്ന നായികമാരുടെ സ്ഥിരം ശൈലിയാണ് കാവ്യ മാധവനും പിന്തുടര്‍ന്നത്. കുടുംബ കാര്യങ്ങളുമായി ഒതുങ്ങിക്കഴിയാനാണ് താരം തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് പത്മസരോവരത്തിലെ പുതിയ സന്തോഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തിയത്.

  English summary
  Kavya Madhavan gets huge fans support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X