twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രം തിരുത്തി കൊച്ചുണ്ണി! നിവിനും ലാലേട്ടനും കിടുക്കി, ആക്ഷന്‍ എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍!

    |

    മലയാളക്കര കാത്തിരുന്ന ബ്രഹ്മാണ്ഡ സിനിമയായ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയെ ഏറെയും ശ്രദ്ധേയമാക്കിയത്.

    ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നതോടെ ലാലേട്ടന്റെ ഫാന്‍സ് ദിവസങ്ങള്‍ക്ക് മുന്‍പേ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോ യും മറ്റുമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദര്‍ശനം. മലയാള സിനിമ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തിയറ്ററുകളിലായി 1700 ഓളം പ്രദര്‍ശനവുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തിരിക്കുന്നത്.

    Recommended Video

    കായംകുളം കൊച്ചുണ്ണിക്ക് വൻ വരവേൽപ് | filmibeat Malayalam
    ഇതിഹാസ നായകന്റെ വരവ്

    ഇതിഹാസ നായകന്റെ വരവ്

    ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പകുതി ഗംഭീരമാണെന്നാണ് പറയുന്നത്.

    ലാലേട്ടന്റെ ഇന്‍ട്രോ..

    ട്വിറ്ററിലൂടെ വരുന്ന പ്രതികരണമനുസരിച്ച് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പകുതി ഗംഭീരമായിരിക്കുകയാണ്. കാത്തിരുന്നത് പോലെ ഇത്തിക്കരപക്കിയായിട്ടുള്ള ലാലേട്ടന്റെ എന്‍ട്രി മാസ് ആയിരുന്നു.

    ആദ്യ പുകതി

    ആദ്യ പകുതി കഴിയുമ്പോള്‍ നല്ല അഭിപ്രായമാണ് പറയാനുള്ളത്. ഇന്റര്‍വെല്ലിന് മുന്‍പ് ആകാംഷ നിറഞ്ഞൊരു ത്രില്ലാണ് കൊച്ചുണ്ണി സമ്മാനിച്ചിരിക്കുന്നത്.

    നിവിന്‍ പോളി തകര്‍ത്തു..

    ഒറ്റ വാക്കില്‍ കിടിലനെന്ന് പറയാവുന്ന ഇടപെടലുകളാണ് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ഭാഗത്തുള്ളത്. നിവിന്‍ പോളിയുടെ പ്രകടനം അതിശയിപ്പിച്ചിരിക്കുകയാണ്.

    സാങ്കേതികം കിടുക്കി

    കായംകുളം കൊച്ചുണ്ണി വലിയ സംഭവമൊന്നുമല്ല. എന്നാല്‍ സാങ്കേതിക വിദ്യയിലൂടെ അതിശയിപ്പിച്ചിരിക്കുകയാണ്. ദൃശ്യ ഭംഗിയെ കുറിച്ച് പ്രത്യേകം പറയണം. ആക്ഷന്‍ രംഗങ്ങളും പശ്ചാതല സംഗീതവും കിടുക്കി. കായംകുളം കൊച്ചുണ്ണിയെ നിവിന്‍ പോളി മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ്. ഇത്തിക്കര പക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ അതിഥി വേഷം ഇഷ്ടപ്പെട്ടു. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് മികച്ചൊരു കഥാപാത്രമാണിത്.

    എന്റര്‍ടെയിനര്‍

    കായംകുളം കൊച്ചുണ്ണി ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിച്ചെരു എന്റര്‍ടെയിനര്‍ മൂവിയാണ്. ബോറടിപ്പിക്കില്ല. പ്രതീക്ഷിച്ചതിലും മികച്ച് നില്‍ക്കുന്ന സിനിമയാണ്.

    വിജയത്തിലേക്ക്

    മിശ്ര പ്രതികരണമാണ് കായംകുളം കൊച്ചുണ്ണിയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്. വിജയത്തിലേക്കുള്ള യാത്രയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

    താരങ്ങള്‍ കിടുക്കി..

    താരങ്ങള്‍ കിടുക്കി..

    അതിഥി വേഷത്തിലെത്തിയതെങ്കിലും ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ കിടുക്കി. മോഹന്‍ലാലിന്റെ വ്യത്യസ്ത മാനറിസങ്ങള്‍ സിനിമയിലുണ്ട്. ബാബു ആന്റണിയുടേത് ചെറിയ വേഷമാണെങ്കിലും എടുത്ത് പറയേണ്ടതാണ്. സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരെല്ലാം അവരുടെ റോളുകള്‍ ഗംഭീരമാക്കി. ജൂഡ് ആന്റണിയാണ് ചിരിപ്പിക്കുന്നത്. പ്രിയ ആനന്ദ് മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചു.

    സിനിമയെ കുറിച്ച്

    കായംകുളം കൊച്ചുണ്ണി കണ്ടിരിക്കാന്‍ നല്ല സിനിമയാണ്. ആദ്യ പകുതി കഥയാണ് പറയുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ആക്ഷനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. സണ്ണി വെയിന്റെയും ബാബു ആന്റണിയുടെയും പ്രകടനം മികവുറ്റ് നില്‍ക്കുന്നു. കൂടുതല്‍ മാസ് രംഗങ്ങളൊന്നും കൊച്ചുണ്ണിയില്‍ നിന്നും പ്രതീക്ഷിക്കരുത്.

    കൊച്ചുണ്ണിയിലെ ഘടകങ്ങള്‍

    പശ്ചാതല സംഗീതവും ദൃശ്യങ്ങളും മികച്ചതാക്കി. നിവിന്‍ പോളിയുടെയും പ്രിയ ആനന്ദിന്റെയും അഭിനയം മോശമില്ല. ആദ്യ പകുതിയില്‍ രണ്ട് ഗാനങ്ങളുണ്ട്. അതില്‍ ഒന്നാണ് ശ്രദ്ധേയം. ബാബു ആന്റണി, സണ്ണി വെയിന്‍ അതിശയിപ്പിച്ചു. ഇന്റര്‍വെല്‍ പഞ്ചിലാണ് ഇത്തിക്കരപക്കിയായി മോഹന്‍ലാലിന്റെ വരവ്.

    മോളിവുഡിലെ ചരിത്രം തിരുത്തും

    കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളി, മോഹന്‍ലാല്‍, ബാബു ആന്റണി, എന്നിവരുടെതെല്ലാം ഇതിഹാസിക പ്രകടനമാണ്. ബ്ലോക്ബസ്റ്ററിലേക്കുള്ള പോക്കാണ്. മാത്രമല്ല മോളിവുഡിലെ ചരിത്രം തന്നെ തിരുത്തി കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഫോറം കേരള പറയുന്നതിങ്ങനെ..

    കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പകുതി ഹൃദയകാരിയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം മേക്കിംഗ് കിടുക്കിയിരിക്കുകയാണ്. സിനിമയുടെ പിന്നണിയില്‍ ഒത്തിരിയധികം പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇതെല്ലാം ടെക്‌നിക്കല്‍ ടീമിന്റെ കഠിനാദ്ധ്വാനമാണ് കാണിക്കുന്നത്.

    കൊച്ചുണ്ണിയുടെ വമ്പന്‍ റിലീസ്

    കൊച്ചുണ്ണിയുടെ വമ്പന്‍ റിലീസ്

    നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന കായംകുളം കൊച്ചുണ്ണിയ്ക്ക് മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസാണ് ലഭിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് കേരളത്തില്‍ ലഭിച്ചതിനെക്കാള്‍ വരവേല്‍പ്പോടെ കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തി. 351 തിയറ്ററുകളാണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. അതില്‍ നിന്നും 1700 ഓളം പ്രദര്‍ശനം സിനിമയ്ക്കുണ്ടാവും.

    വിദേശത്തേക്കും...

    വിദേശത്തേക്കും...

    കേരളത്തിലെത്തുന്നതിന് മുന്‍പ് വിദേശത്തേക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒക്ടോബര്‍ പതിനൊന്നിന് ലോകത്ത് എല്ലായിടത്തുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തത്. യുഎഇ/ജിസിസി മേഖലകളില്‍ 102 സ്‌ക്രീനുകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ജിസിസി യില്‍ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരിക്കുന്നത്.

     സംഗീതം

    സംഗീതം

    സിനിമയിലെ ഗാനങ്ങള്‍ മികവുറ്റ് നില്‍ക്കുന്നതാണ്. അതിനൊപ്പം പശ്ചാതല സംഗീതം പ്രേക്ഷകരെ ആവേശത്തിലാക്കും. മൊത്തത്തില്‍ നോക്കിയാല്‍ ആവശ്യത്തിന് ക്ലാസും അത്യാവശ്യത്തിന് മാസുമുള്ള സിനിമയാണ് കായംകുളം കൊച്ചുണ്ണി.

    മലയാളത്തില്‍ നിന്നും ആദ്യം

    മലയാളത്തില്‍ നിന്നും ആദ്യം

    മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് ഇത്രയധികം റിലീസ് ലഭിക്കുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച ദിവസം മുതല്‍ സിനിമയുടെ ആദ്യദിവസത്തെ ടിക്കറ്റിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

     നിവിന്റെ ജന്മദിനം

    നിവിന്റെ ജന്മദിനം

    കായംകുളം കൊച്ചുണ്ണിയുടെ റിലീസ് മാത്രമല്ല ഒക്ടോബര്‍ പതിനൊന്നിന് നിവിന്‍ പോളിയുടെ ജന്മദിനമാണെന്നുള്ളതാണ് മറ്റൊരു വലിയ പ്രത്യേകത. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടെത്തുന്ന കൊച്ചുണ്ണി പ്രതീക്ഷകള്‍ ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

     വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    കൊച്ചുണ്ണിയായി നിവിന്‍ പോളി അഭിനയിക്കുമ്പോള്‍ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയാണ് ശ്രദ്ധേയമായ കഥാപാത്രം. സണ്ണി വെയിന്‍, പ്രിയ ആനന്ദ്, ബാബു ആന്റണി, ഷെയിന്‍ ടോം ചാക്കോ, പ്രിയങ്ക തിമേഷ്, മണികണ്ഠന്‍, സിദ്ധാര്‍ത്ഥ ശിവ, ജൂഡ് ആന്റണി, സുദേവ് നായര്‍, സുനില്‍ സുഗത, തെസ്‌നി ഖാന്‍, ഇടവേള ബാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ആദ്യ പ്രദര്‍ശനം

    ആദ്യ പ്രദര്‍ശനം

    40 കോടിയോളം മുതല്‍ മുടക്കിലെത്തിയ കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദര്‍ശനം രാവിലെ 7 മുതല്‍ ആരംഭിച്ചിരിക്കുകയാണ്. നിവിന്‍ പോളി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ആര്‍പ്പുവിളികളുമായിട്ടാണ് സിനിമ കാണാന്‍ പ്രേക്ഷകരെത്തിയത്. ഇരുന്നൂറിനടുത്ത് ഫാന്‍സ് ഷോ കള്‍ സിനിമ ഫസ്റ്റ് ഡേ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

    മള്‍ട്ടിപ്ലെക്‌സില്‍

    മള്‍ട്ടിപ്ലെക്‌സില്‍

    കൊച്ചി മള്‍ട്ടിപ്ലെക്‌സിലും കായംകുളം കൊച്ചുണ്ണിയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം 60 പ്രദര്‍ശനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഇത്രയും വലിയ റിലീസ് ലഭിക്കുന്ന സിനിമ എന്ന് പ്രത്യേകതയും കൊച്ചുണ്ണിയ്ക്കുണ്ട്.

    കൊച്ചുണ്ണി എത്തി

    കാത്തിരിപ്പുകൾക്കൊടുവിൽ കായംകുളം കൊച്ചുണ്ണി പ്രേക്ഷകരിലേക്ക് എത്തി..

    കട്ടൗട്ടുകള്‍ കൊണ്ട് നിറഞ്ഞു..

    കോട്ടയം അഭിലാഷ് തിയറ്ററിന് മുന്നില്‍ കൊച്ചുണ്ണിയായി മാറിയ നിവിന്റെയും ഇത്തിക്കര പക്കിയായ മോഹന്‍ലാലിന്റെയും കട്ടൗട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബാന്റ് മേളവും മറ്റുമായി ആരാധകര്‍ വലിയ ആഘോഷത്തിലാണ്.

    രാത്രി വൈകിയും..

    ഇന്നലെ രാത്രി ഒരുപാട് വൈകിയും ആരാധകര്‍ സിനിമയുടെ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. 6.30 ന് റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ ആണ്.

    തൃശ്ശൂർ തിയറ്റേഴ്സ്

    സിനിമ കണ്ടവർ പറയുന്നതിങ്ങനെ..

    രാഗം തിയറ്റർ

    തൃശൂരിന്റെ അടയാളമായ രാഗം തിയറ്റര്‍ വീണ്ടും വരികയാണ്. സ്വരാജ് റൗണ്ടിലെ രാംഗം അഥവാ ജോര്‍ജേട്ടന്‍സ് രാഗം 2015 ല്‍ പ്രദര്‍ശനം നിര്‍ത്തിയതിന് ശേഷം പുത്തന്‍ സാങ്കേതിക വിദ്യകളുമായി വീണ്ടും തുറന്നിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയാണ് ഇവിടുത്തെ ആദ്യ ഷോ.

    കൊച്ചുണ്ണിയ്‌ക്കൊരു റിവ്യൂ

    പ്രതീക്ഷകള്‍

    പ്രതീക്ഷകള്‍

    കായംകുളം കൊച്ചുണ്ണി ഒരു ഗംഭീര സിനിമ പ്രതീക്ഷിച്ച് പോയാല്‍ ആവറേജ് മൂവിയായി മാറും. മികച്ച സാമ്പത്തിക നേട്ടം നേടാന്‍ സിനിമയ്ക്ക് കഴിയും. നായകനെക്കാള്‍ കൈയടി വാങ്ങി ഇത്തിക്കരപക്കിയായ ലാലേട്ടന്‍ തകര്‍ത്തു.

    English summary
    Kayamkulam Kochunni audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X