ഏട്ടന് ബ്ലോക്ക് ബസ്റ്ററുമായി അച്ചായന്‍! റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍

നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും ഒരുമിച്ചെത്തിയ കായംകുളം കൊച്ചുണ്ണി പ്രേക്ഷകരുടെ സമക്ഷമെത്തിയിരിക്കുകയാണ്. സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണിത്. ഐതിഹ്യങ്ങളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനാണ് കായംകുളം കൊച്ചുണ്ണി. സാഹചര്യ സമ്മര്‍ദ്ദം മോഷ്ടാവായ, ധനികരുടെ വീടുകളില്‍ മാത്രം കയറിയിരുന്ന കൊച്ചുണ്ണിയെക്കുറിച്ചുള്ള കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കഥകളിലൂടെയായി പരിചിതമായ പ്രമേയം സിനിമയാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. കൊച്ചുണ്ണിയായി നിവിനെത്തിയപ്പോള്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തി. അതിഥി താരമായാണ് എത്തിയതെങ്കിലും തന്റെ ഭാഗം കിടിലനാക്കിയാണ് താരം മടങ്ങിയത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലേക്കെത്തിയ പുതുമുഖമായിരുന്നു നിവിന്‍ പോളി. ഇന്നിപ്പോള്‍ യുവതാരനിരയില്‍ തന്റേതായ ഇടം ഈ താരത്തിനുണ്ട്. പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുമായെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം തൃശ്ശൂരിലെ രാഗം മിഴി തുറന്നപ്പോള്‍ ആദ്യ പ്രദര്‍ശനത്തിന് സാക്ഷിയാവാനയി നിവിനും സംഘവും ഒപ്പമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ റിലീസിനെയും ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

ഫാന്‍സുകാരുടെ ഭാവം

ഫാന്‍സുകാരുടെ ഭാവം

പല സിനിമകളെയും റിലീസ് വരെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കായംകുളം കൊച്ചുണ്ണി കാണുന്ന ഏട്ടന്‍ ഫാന്‍സിന്‍രെയും അച്ചായന്‍ ഫാന്‍സിന്റെയും ഭാവം നോക്കൂ. ഇത് തന്നെയാണ് ഈ സിനിമയുടെ വിജയം.

ഏട്ടന്റെ പക്കി പൊളിച്ചു

ഏട്ടന്റെ പക്കി പൊളിച്ചു

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന കലാകാരനായ മോഹന്‍ലാലില്‍ ഇത്തിക്കര പക്കിയും ഭദ്രമായിരുന്നു. സാഹസികത നിറഞ്ഞ കഥാപാത്രമായിരുന്നു ഇത്തിക്കര പക്കി. അദ്ദേഹം അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ട് ഈ കഥാപാത്രത്തിനോട്. തന്നെ സ്‌നേഹിക്കുന്നവരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന് നേരത്തെ ഷൈന്‍ ടോം പറഞ്ഞിരുന്നു.

പക്കി കൊലമാസ്സാണ്

പക്കി കൊലമാസ്സാണ്

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയാണ് കൊച്ചുണ്ണിയും പക്കിയും ഒരുമിച്ചെത്തിയത്. കൊച്ചുണ്ണി മാസ്സായിരുന്നുവെങ്കില്‍ പക്കി കൊലമാസ്സായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിലയ്ക്കാത്ത കൈയ്യടിയോടെയാണ് പക്കിയെ വരവേറ്റത്. കേവലം 25 മിനിറ്റേയുള്ളൂവെങ്കിലും പക്കിയെ അടയാളപ്പെടുത്തിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.

പൊളിച്ചടുക്കിയവരില്‍ ഇവരുമുണ്ട്

പൊളിച്ചടുക്കിയവരില്‍ ഇവരുമുണ്ട്

നിവിനും മോഹന്‍ലാലും മാത്രമല്ല കായംകുളം കൊച്ചുണ്ണിയില്‍ നിറഞ്ഞുനിന്നത്. സണ്ണി വെയ്‌നും ബാബു ആന്റണിയും അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാബു ആന്റണി മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

അമിത പ്രതീക്ഷകളോടെ സമീപിക്കരുത്

അമിത പ്രതീക്ഷകളോടെ സമീപിക്കരുത്

ഒരു സിനിമ എങ്ങനെയായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് അതാത് സംവിധായകനും അണിയറപ്രവര്‍ത്തകരുമാണ്. ഇതായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും നിബന്ധന വെക്കാന്‍ കഴിയാനാവില്ല. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ സമീപിച്ചാല്‍ മികച്ച ചിത്രം തന്നെയാണ് കൊച്ചുണ്ണിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

100 കോടി കിട്ടുമോ?

100 കോടി കിട്ടുമോ?

45 കോടി ബജറ്റിലൊരുക്കിയ സിനിമ ഹിറ്റാവണമെങ്കില്‍ മിനിമം നൂറ് കോടിയലധികം കിട്ടണം. കിട്ടാന്‍ സാധ്യതയില്ലേയെന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. തുടക്കത്തിലെ മികച്ച പ്രകടനത്തിലൂടെ ചിത്രം ഗംഭീര കലക്ഷന്‍ സ്വന്തമാക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

ഈ സിനിമയുടെ സ്ഥാനം

ഈ സിനിമയുടെ സ്ഥാനം

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചേക്കാവുന്ന ചിത്രമാണ് ഇതെന്നും ഈ സിനിമയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നുമാണ് ആരാധകരുടെ അവകാശ വാദം. ചരിത്ര പശ്ചാത്തലത്തിലും ഐതിഹ്യ കഥാപാത്രങ്ങളുമൊക്കെയായി നിരവധി സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയത്. ഇവയില്‍ കൊച്ചുണ്ണിയുടെ സ്ഥാനം ഏറെ പ്രധാനപ്പെട്ടതായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഷൈന്‍ ടോമിന്റെ പ്രകടനം

ഷൈന്‍ ടോമിന്റെ പ്രകടനം

ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കാനായി ശ്രമിക്കാറുണ്ട് ഓരോ താരങ്ങളും. പ്രേക്ഷകരാണ് ഇവരുടെ പ്രകടനത്തെ വിലയിരുത്തേണ്ടത്. കൊച്ചുണ്ണിയും പക്കിയും മാത്രമല്ല ഷൈനും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചതെന്നാണ് വിലയിരുത്തല്‍.

ബ്ലോക്ക് ബസ്റ്റര്‍ ഒപ്പിച്ച് തരട്ടെ

ബ്ലോക്ക് ബസ്റ്റര്‍ ഒപ്പിച്ച് തരട്ടെ

തനിക്ക് ഒരു ഹിറ്റ് കിട്ടിയിട്ട് കുറച്ച് കാലമായെന്നുള്ള വിഷമത്തിലാണ് മോഹന്‍ലാല്‍. നിവിന്‍ പോളിയാണ് ഏട്ടന് ഞാന്‍ ബ്ലോക്ക് ബസ്റ്റര്‍ ഒപ്പിച്ച് തരാമെന്ന് വാക്ക് നല്‍കിയത്. പറഞ്ഞത് പോലെ തന്നെ അത് സംഭവിക്കുകയും ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്.

പിറന്നാളാശംസകള്‍

പിറന്നാളാശംസകള്‍

സ്വപ്രയത്‌നത്തിലൂടെ മുന്നേരുന്ന നിവിന്‍ പോളിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. സിനിമാ പാരമ്പര്യമില്ലെങ്കിലും സ്വന്തം കഴിവിലൂടെ മുന്നേറുന്ന അച്ചായന് പിറന്നാളശംസ നേരുന്നുവെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X