ഭാര്യ റിന്നയ്ക്ക് കേക്ക് മുറിച്ച് നല്‍കി നിവിന്‍ പോളി!രണ്ട് സന്തോഷം ഒന്നിച്ചെത്തിയാൽ ഇങ്ങനെയിരിക്കും

നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ താരം ജീവിതത്തില്‍ ഒരിക്കലും ആഘോഷിക്കാത്ത തരത്തിലായിരുന്നു. മലയാള സിനിമയില്‍ നായകനായെത്തിയിട്ട് വളരെ കുറഞ്ഞ വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കിലും യുവതാരങ്ങളില്‍ പ്രമുഖനായി മാറിയത് അതിവേഗമായിരുന്നു. തെന്നിന്ത്യയില്‍ തന്നെ വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് നിവിന്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി കായംകുളം കൊച്ചുണ്ണി നിവിന്റെ പിറന്നാള്‍ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പ്രതീക്ഷിച്ചിരുന്നത് പോലെ സൂപ്പര്‍ ഹിറ്റായിട്ടാണ് കൊച്ചുണ്ണിയുടെ ആദ്യ ദിവസം കഴിഞ്ഞിരിക്കുന്നത്. കൊച്ചുണ്ണിയുടെ റിലീസും തന്റെ പിറന്നാളും ഭാര്യ റിന്നയ്‌ക്കൊപ്പമായിരുന്നു നിവിന്‍ ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

നിവിന്റെ പിറന്നാള്‍

നിവിന്റെ പിറന്നാള്‍

മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനിയായ നിവിന്‍ പോളിയുടെ ജന്മദിനമായിരുന്നു ഒക്ടോബര്‍ പതിനൊന്നിന്. 1984 ല്‍ ജനിച്ച താരം തന്റെ 34 -ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇത്തവണ കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ സിനിമ തിയറ്ററുകളില്‍ എത്തിച്ചായിരുന്നു നിവിന്റെ പിറന്നാള്‍ സമ്മാനം. റിലീസിനെത്തിയ ചിത്രം തിയറ്ററുകളില്‍ കൊടുങ്കാറ്റ് പോലെ ശക്തമായി കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ആദ്യം മുതല്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

പിറന്നാള്‍ ആഘോഷം

ഇത്തവണ പിറന്നാള്‍ ആഘോഷവും കായംകുളം കൊച്ചുണ്ണിയുടെ വിജയവും താരം ഒന്നിച്ചാണ് ആഘോഷിച്ചത്. വാദ്യഘോഷങ്ങളും ആരാധകരുടെ ആര്‍പ്പു വിളികള്‍ക്കും നടുവില്‍ നിന്നും നിവിന്‍ കേക്ക് മുറിച്ചു. ഒപ്പം ഭാര്യ റിന്നയും നടന്‍ സണ്ണി വെയിന്‍, കായംകുളം കൊച്ചുണ്ണിയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം മോഹന്‍ലാല്‍ ഫാന്‍സ്, നിവിന്‍ പോളി ഫാന്‍സ് എന്നിവരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

 രാഗം തിയറ്ററില്‍

രാഗം തിയറ്ററില്‍

തൃശൂരിന്റെ അടയാളമായ രാഗം തിയറ്റര്‍ വീണ്ടും തുറന്നിരികയാണ്. സ്വരാജ് റൗണ്ടിലെ രാഗം അഥവാ ജോര്‍ജേട്ടന്‍സ് രാഗം 2015 ല്‍ പ്രദര്‍ശനം നിര്‍ത്തിയതിന് ശേഷം പുത്തന്‍ സാങ്കേതിക വിദ്യകളുമായി വീണ്ടും തുറന്നിരുന്നു. കായംകുളം കൊച്ചുണ്ണിയാണ് ഇവിടുത്തെ ആദ്യ ഷോ. ഇവിടെ നിന്നും കൊച്ചുണ്ണിയുടെ വിജയാഘോഷവും പിറന്നാളും ആഘോഷിക്കാന്‍ നിവിന്‍ തീരുമാനിക്കുകയായിരുന്നു. പിറന്നാളിന്റെ ഭാഗമായി രാവിലെ ഒന്‍പതിന് പ്രത്യേക പ്രദര്‍ശനവും രാഗം തീയറ്ററില്‍ സംഘടിപ്പിച്ചിരുന്നു.

 ആവേശത്തില്‍ ആരാധകര്‍

ആവേശത്തില്‍ ആരാധകര്‍

തിയറ്ററിലേക്ക് നിവിന്‍ പോളി എത്തുന്നു എന്ന വാര്‍ത്ത വന്നതോടെ യുവാക്കളായ ആരാധകര്‍ വാദ്യമേളങ്ങളുമായി എത്തിയിരുന്നു. നിവിന്‍ പോളി ഫാന്‍സ് മാത്രമല്ല മോഹന്‍ലാല്‍ ഫാന്‍സും കായംകുളം കൊച്ചുണ്ണിയുടെ ആഘോഷത്തില്‍ പങ്കുചേരാന്‍ സജീവമായി എത്തിയിരുന്നു. ഇരു കൂട്ടരും ചേര്‍ന്ന് തിയറ്റര്‍ പരിസരം പൂരപ്പറമ്പാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചുണ്ണിയുടെ വിജയം

കൊച്ചുണ്ണിയുടെ വിജയം

ആദ്യ ദിനം അഞ്ച് കോടി മൂന്ന് ലക്ഷം രൂപയാണ് കായംകുളം കൊച്ചുണ്ണി കേരള ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. 350 മുകളില്‍ തിയറ്ററുകളിലായി 1700 ഓളം പ്രദര്‍ശനങ്ങളായിരുന്നു കേരളത്തില്‍ മാത്രം കൊച്ചുണ്ണിയ്ക്ക് ലഭിച്ചത്. വിദേശത്തും വലിയ പ്രധാന്യത്തോടെയാണ് കൊച്ചുണ്ണിയുടെ പ്രദര്‍ശനം നടക്കുന്നത്. അതിവേഗം നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടുന്ന ചിത്രമായി കൊച്ചുണ്ണി മാറുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. മലയാള സിനിമാ ചരിത്രം മാറ്റി കുറിക്കുന്ന ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X