twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുണ്ണിയ്ക്ക് വേണ്ടി അണിനിരന്നത് ചില്ലറക്കാരല്ല! പിന്നണിയില്‍ ഷാരുഖ് ഖാന്റെ റെഡ് ചില്ലീസും

    |

    ഓണത്തിന് തിയറ്ററുകളിലേക്ക് വിസ്മയം തീര്‍ക്കാനെത്തുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയാണ്. സിനിമയില്‍ നിന്നും അടുത്തിടെ റിലീസ് ചെയ്ത ട്രെയിലര്‍ പ്രേക്ഷകരെ ആകാംഷയിലാക്കിയിരുന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

    നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി, ജൂഡ് ആന്റണി, ഷൈന്‍ ടോം ചോക്കോ, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നായി അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടാറുണ്ട്. 161 ദിവസം നീണ്ട് നിന്ന ചിത്രീകരണത്തെ കുറിച്ചും ക്യാമറ കൈകാര്യം ചെയ്തവരെ കുറിച്ചുമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

     അണിയറ പ്രവര്‍ത്തകരുടെ വാക്കുകളിലേക്ക്..

    അണിയറ പ്രവര്‍ത്തകരുടെ വാക്കുകളിലേക്ക്..

    സിനിമ ആസ്വാദകര്‍ക്ക് മനോഹരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ് കായംകുളം കൊച്ചുണ്ണിയിലൂടെ ഒരുക്കിയിരിക്കുന്നത്. കാലഘട്ടങ്ങള്‍ പിന്നോട്ട് പോകുമ്പോള്‍ ലഭിക്കുന്ന മനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുത്തത് മൂന്ന് പേരാണ്. ബിനോദ് പ്രധാന്‍, നീരവ് ഷാ, സുധീര്‍ പല്‍സാനെ എന്നിവരാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി നിര്‍വഹിച്ചത്. 161 ദിവസങ്ങള്‍ നീണ്ട് നിന്ന ചിത്രീകരണത്തില്‍ 110 ദിവസവും ബിനോദ് പ്രധാന്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരുന്നത്.

    റോഷന്‍ ആന്‍ഡ്രൂസ്

    സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നായകന്‍ നിവിന്‍ പോളി എന്നിവര്‍ക്കുണ്ടായ അപകടവും അപ്രതീക്ഷിതമായ മറ്റു പല കാരണങ്ങള്‍ കൊണ്ടും ഷൂട്ടിങ് നീണ്ടു പോയിരുന്നു. കരണ്‍ ജോഹറിന്റെ പുതിയ പടത്തിന് വേണ്ടി വര്‍ക്ക് ചെയ്യേണ്ടിയിരുന്നതിനാലാണ് ബിനോദ് പ്രധാന് പോകേണ്ടി വന്നത്. പിന്നീടുള്ള 40 ദിവസത്തെ ഷൂട്ടിങ്ങിനായി ക്യാമറ കൈകാര്യം ചെയ്തത് നീരവ് ഷായും ടീമുമാണ്. ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ DOPയാണ് നീരവ് ഷാ. അവസാന 11 ദിവസത്തോളം ഷൂട്ട് ചെയ്തത് മറാത്തി ഛായാഗ്രാഹകനായ സുധീര്‍ പല്‍സാനെയാണ്.

    മിഷന്‍ കാശ്മീര്‍

    മൂവരുമൊന്നിച്ചുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളെ കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളിലൂടെ... 'മിഷന്‍ കാശ്മീര്‍, പരീന്ദേ, ദേവദാസ്, ഭാഗ് മില്‍ഖാ ഭാഗ് തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടതിന് ശേഷം ബിനോദ് പ്രധാന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ളത് വലിയൊരു സ്വപ്നമായിരുന്നു. അദ്ദേഹത്തെ എന്റെ സിനിമകള്‍ കാണിക്കുകയും കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞു കൊടുക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം ചിത്രത്തിനായി വര്‍ക്ക് ചെയ്തത്. വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഒരു DOPയാണ് അദ്ദേഹം. സംവിധായകന് എന്താണ് വേണ്ടതെന്ന് കൂടെ നിന്ന് സംസാരിച്ച് മനസ്സിലാക്കുകയും യാതൊരു ഈഗോയും ഇല്ലാതെ അത് ചെയ്ത് തരികയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.

    DOP

    ഇന്നേവരെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ ഏറ്റവും മികച്ച DOP എന്ന് തന്നെ പറയാം. വളരെ രസകരമായ നിമിഷങ്ങളാണ് അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. സെറ്റിലെ ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ക്ക് ഞങ്ങളുടെ ഒപ്പം ഡാന്‍സ് ചെയ്യാനുമെല്ലാം അദ്ദേഹം കൂടി. ബിനോദ് പ്രധാന്റെ ഏറ്റവും വലിയ പ്രത്യേകത എനിക്ക് വേണ്ട ആങ്കിളുകളും സംഗതികളും ശ്രദ്ധയോടെ കേട്ട് അത് കൃത്യമായി തന്നെ തയ്യാറാക്കിത്തരും എന്നുള്ളതാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ ടീമും അങ്ങനെ തന്നെയാണ്. പിന്നീട് വളരെ വിഷമത്തോടെ തന്നെയാണ് അദ്ദേഹം കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ പോയത്. എന്റെയും നിവിന്റെയും ആക്സിഡന്റും മറ്റു പല കാരണങ്ങളാലും ചിത്രം നീണ്ടു പോവുകയും കരണ്‍ ജോഹറിന്റെ ചിത്രം കമ്മിറ്റഡ് ആയതും കൊണ്ടാണ് അദ്ദേഹത്തിന് പോകേണ്ടി വന്നത്. '

    ക്ലൈമാക്‌സും

    'ചിത്രത്തിന്റെ ക്ലൈമാക്‌സും ഗോവയിലെ രംഗങ്ങളും ചിത്രീകരിക്കുവാന്‍ വേണ്ടിയാണ് നീരവ് ഷായും ടീമും വരുന്നത്. നീരവ് ഷാ രസകരനായ ഒരു സന്യാസിയാണ്. യോഗയും മറ്റും ചെയ്യുന്ന അദ്ദേഹത്തിനോട് കൂടുതല്‍ സംസാരിച്ചിരുന്നത് അത്തരം കാര്യങ്ങള്‍ തന്നെയായിരുന്നു. മുംബൈ പോലീസിന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് അദ്ദേഹം. ഏകദേശം 40 ദിവസത്തോളം അദ്ദേഹത്തിനും ടീമിനുമൊപ്പം വര്‍ക്ക് ചെയ്തു. അതു കഴിഞ്ഞിട്ടാണ് എന്റെ അടുത്ത സുഹൃത്തായ സുധീര്‍ പല്‍സാനെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. ശ്രീലങ്കയിലെ രംഗങ്ങളാണ് സുധീര്‍ ചിത്രീകരിച്ചത്. സുധീറും നീരവ് ഷായും ചേര്‍ന്നാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. ഈ മൂന്നുപേരും ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചെങ്കിലും ഷൂട്ടിങ്ങിന് മുന്നേ തന്നെ എന്ത് എവിടെ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നതിനാല്‍ മൂന്ന് പേര്‍ ചെയ്തതിന്റെ ഒരു വ്യത്യാസം ഒരിക്കലും അനുഭവപ്പെടില്ല.'

    റെഡ് ചില്ലീസ്


    'ചിത്രത്തിന്റെ കളറിങ്ങ് നടത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസിലാണ്. DI ചെയ്ത കെന്നിനൊപ്പം വര്‍ക്ക് ചെയ്യണമെന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു. ബിനോദ് പ്രധാനും ഞാനും കൂടി പ്രൊഡക്ഷന്‍ വിങ്ങിനെ പറഞ്ഞു വ്യക്തമാക്കിയിട്ടാണ് കെന്നിനെ തന്നെ വെച്ച് ഉക ചെയ്തത്. ഇതിന് എല്ല സഹായവും സഹകരണവും തന്ന ഗോകുലം ഫിലിംസിന് ഒരുപാട് നന്ദി. റെഡ് ചില്ലീസ് പോലൊരു വലിയ കമ്പനിയില്‍ കെന്നിനും അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ക്കുമൊപ്പം നാലു ദിവസം ചിലവഴിക്കുവാന്‍ സാധിച്ചത് വലിയൊരു അനുഭവമാണ്.

    പൃഥ്വിരാജ്

    ഒരു ഷോട്ട് പറഞ്ഞാല്‍ അത് ഒരു അഴകായി മാറ്റിത്തരുന്ന സാഗറാണ് ചിത്രത്തിന്റെ ജിബ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ജിബ് ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. മുംബൈ പൊലീസിലെ ഏറ്റവുമധികം കൈയ്യടി നേടിയ പൃഥ്വിരാജ് സിഗരറ്റ് വാങ്ങാന്‍ സ്ട്രീറ്റിലൂടെ പോകുന്ന ഒറ്റഷോട്ടിലുള്ള സീന്‍ തയ്യാറാക്കിയ ബാല തന്നെയാണ് കായംകുളം കൊച്ചുണ്ണിയടക്കം എന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും സ്റ്റെഡി ക്യാം ഓപ്പറേറ്റര്‍. ഏകദേശം 150 ദിവസത്തോളം പൂര്‍ണമായും ബാല കായംകുളം കൊച്ചുണ്ണിക്കായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ബാലക്കും സാഗറിനും പ്രത്യേകം നന്ദി പറയുന്നു. പാന്തര്‍, ഹെലി ക്യാം, ഫാന്റം ക്യാം എന്നിങ്ങനെ ഒരു സിനിമക്ക് വേണ്ടതായിട്ടുള്ള ഒട്ടു മിക്ക ഉപകരണങ്ങളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിക്ക് മാത്രമായി ബിനോദ് സാര്‍ ഷോര്‍ട്ട് സൂം ലെന്‍സ് എന്നൊരു ലെന്‍സ് വാങ്ങിച്ചു. ചിത്രത്തിന് അത് അത്യാവശ്യമാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത്തരത്തില്‍ ഒരു ലെന്‍സ് വാങ്ങിയത്. അങ്ങനെ എല്ലാത്തരത്തിലും ഒരു വിഷ്വല്‍ ട്രീറ്റ് തന്നെ ഒരുക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.'

    English summary
    Kayamkulam Kochunni team saying about tech team
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X