Just In
- 9 min ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 55 min ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 1 hr ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
- 2 hrs ago
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
Don't Miss!
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- News
അതിർത്തിയിൽ വീണ്ടും ഇടഞ്ഞ് ചൈന: അതിർത്തി ലംഘിക്കാൻ ചൈനീസ് ശ്രമം, ഇന്ത്യ- ചൈന ഏറ്റുമുട്ടൽ!!
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Lifestyle
രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല
- Finance
കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം, മൂന്ന് ദിവസമായി ഒരേ വില
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാള സിനിമയെ കൊള്ളയടിക്കാന്‍ 2 കള്ളന്മാര്! അടപടലം ട്രോളുകളുമായി കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും
തെന്നിന്ത്യയില്‍ നിന്നും ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വിസ്മയ ചിത്രം കൂടി പിറക്കാന്‍ പോവുകയാണ്. അതും മലയാളത്തില്‍ നിന്നാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുകയാണ്.
ഇത്തിക്കര പക്കിയ്ക്ക് പണി കൊടുത്ത് കൊച്ചുണ്ണി! കൊലമാസ് ട്രെയിലറുമായി കായംകുളം കൊച്ചുണ്ണി..
161 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നിന്നും അഡാറ് ട്രെയിലര്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കായംകുളം കൊച്ചുണ്ണിയായി രൂപം മാറിയ നിവിന്റെ വ്യത്യസ്ത ഗെറ്റപ്പുകളുള്ള ട്രെയിലറായിരുന്നു പുറത്ത് വന്നത്. റിലീസായ ഉടനെ സോഷ്യല്‍ മീഡിയയെ കൈയടക്കാന്‍ ട്രെയിലറിന് സാധിച്ചിരുന്നു.

കൊച്ചുണ്ണിയുടെ ട്രെയിലര്‍
മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ ചിത്രമായി കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുകയാണ്. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഇന്നലെ വൈകുന്നേരമായിരുന്നു ട്രെയിലര്‍ പുറത്ത് വന്നത്. നിവിന്‍ പോളിയുടെ വ്യത്യസ്ത ഗെറ്റപ്പുകളുമായിരുന്നു ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനും ഞെട്ടിക്കുന്ന ഡയലോഗ് ഡെലിവറിയുമായിട്ടാണ് കൊച്ചുണ്ണി വരുന്നത്.

പ്രതീക്ഷകള്‍ വാനോളം
മാസ് ട്രെയിലര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കൊലമാസ് ട്രെയിലറാണ് റോഷന് ആന്‍ഡ്രൂസ് കൊടുത്തിരിക്കുന്നത്. മുന്‍പ് മോഹന്‍ലാലിന്റെ ലുക്ക് വന്നപ്പോള്‍ കൊച്ചുണ്ണിയില്‍ ഞെട്ടിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ അത് നിവിന്‍ പോളി തന്നെയായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇന്നലെ പുറത്ത് വന്ന ട്രെയിലറിനെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ട്രോളന്മാരും സജീവമായിരിക്കുകയാണ്.

പ്രതീക്ഷിച്ചതിങ്ങനെ..
കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ മരണമാസ് ആയിരിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വന്നത് കൊലമാസ് ഐറ്റം ആയി പോയി.

റേഞ്ച് കാണിക്കും..
കായംകുളം കൊച്ചുണ്ണി നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും സിനിമയാണെങ്കിലും ഈ ചിത്രത്തിലൂടെ മോളിവുഡിന്റെ റേഞ്ച് എന്തായിരിക്കുമെന്ന് ഇന്ത്യന്‍ സിനിമ കാണാന്‍ ഇരിക്കുന്നതേയുള്ളു.

സിനിമയുടെ അവസ്ഥ
മോഹന്‍ലാലിന്റെ ലുക്ക് വന്നതോടെ കൊച്ചുണ്ണി ലാലേട്ടന്റെ പടമായിരിക്കും എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. കൊച്ചുണ്ണി പരാജയമായാല്‍ അത് നിവിന്റെ സിനിമയാണെന്നും എന്നാല്‍ വിജയമാണെങ്കില്‍ മോഹന്‍ലാലിന്റെ പേരിലും അറിയപ്പെടുമെന്നും ട്രോളന്മാര് പറയുന്നു.

രോമാഞ്ചം കൊള്ളിക്കും..
കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഏതൊരു പ്രേക്ഷകന്റെയും കാത്തിരിപ്പുകളെ രോമാഞ്ചം കൊള്ളിക്കുന്ന ഒരു കൊലകൊല്ലി ഐറ്റമായിരിക്കും ഈ ചിത്രം.

ഒന്നും പറയാനില്ല
കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലറിനെ കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ നല്ലതാണെന്ന് മാത്രം പറയാനുള്ളു. അത്രയും പ്രേക്ഷകരെ സ്വ്ാധീനിക്കാന് ട്രെയിലറിന് കഴിഞ്ഞിരുന്നു.

ചില സാമ്യങ്ങള്‍
കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലറിലെ നിവിന്‍ പോളിയുടെ കിടുക്കാച്ചി പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ 2011 ല്‍ ഇറങ്ങിയ പൃഥ്വിരാജിന്റെ ഉറുമിയുമായി സാമ്യമുള്ളതായി തോന്നിയിട്ടുണ്ടാവും. രണ്ട് സിനിമകളിലെയും ചില രംഗങ്ങള്‍ ഒരുപോലെയുണ്ട്.

അടുത്ത വിസ്മയം
ബാഹുബലിയ്ക്ക് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമ കാണാന്‍ പോകുന്ന മികച്ച ആക്ഷന്‍ രംഗങ്ങളും ത്രസിപ്പിക്കുന്ന തീ പാറും ഫൈറ്റ് സീനുകളും രോമാഞ്ചം കൊള്ളിപ്പിക്കുന്ന വാര് സീനുകളും ഉള്ള ചിത്രം കൊച്ചുണ്ണിയായിരിക്കും. പോരാത്തതിന് മോളിവുഡ് ഇതുവരെ കാണാത്ത ഒരു കിടുക്കാച്ചി കോംബോയുടെ മരണമാസ് പ്രകടനം കൂടി ആയിരിക്കും സിനിമയിലുണ്ടാവുക.

കോഴിത്തരമോ?
ആക്ഷന്‍ രംഗങ്ങളും യുദ്ധവുമെല്ലാം കാണിക്കുന്നതിനിടയില്‍ നിവിന്റെ പ്രണയവും ട്രെയിലറിലുണ്ടായിരുന്നു. കള്ളനായാലും പൊലീസായാലും നിവിന്‍ കോഴിത്തരം വിട്ട് കളയാന്‍ പറ്റില്ലെന്ന് പറഞ്ഞ് കളിയാക്കുന്നവരോട് കൊച്ചുണ്ണി പിന്നെ ബാഗും ബുള്ളറ്റും എടുത്ത് നാട് വിടണോ എന്ന് കാര്യമേ ചോദിക്കാനുള്ളു..

ഫാന്‍സ് റൈറ്റ് നൗ
ഈ രംഗങ്ങള്‍ കണ്ടിട്ട് പൈറേറ്റ്സ് ഓഫ് ദി കരീബിയനിലെ രംഗങ്ങള്‍ ആണെന്ന് തോന്നിയോ? എന്നാലിത് ലിമിറ്റഡ് സ്റ്റോപ് മാത്രം ഉള്ള മോളിവുഡ് എന്ന ചെറു ഇന്‍ഡസ്ട്രീയിലെ ഒരു സിനിമയിലെ രംഗങ്ങള്‍ മാത്രമാണ്. ഇതൂടി കണ്ടതോടെ മലയാള സിനിമാ പ്രേമികള്‍ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കാം.

ലാലേട്ടനെ കണ്ട് ഞെട്ടിയോ..?
രണ്ട് മിനുറ്റുള്ള ട്രെയിലറില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് കരുതിയെങ്കിലും ട്രെയിലറിന്റെ അവസാനത്തോട് കൂടി മോഹന്‍ലാല്‍ എത്തി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

യോദ്ധാവ്
കൊച്ചുണ്ണി എന്ന വ്യക്തിയില്‍ നിന്നും കൊച്ചുണ്ണി എന്ന യോദ്ധാവിലേക്ക് നിവിന്‍ പരകായ പ്രവേശനം എത്രത്തോളം അത്ഭുതം നിറഞ്ഞതാണെന്ന് കാണേണ്ടിയിരിക്കുന്നു. കള്ളന് ബാപ്പൂട്ടിയുടെ മകന് പ്രവേശനമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് കായംകുളം കൊച്ചുണ്ണി കളരിപ്പയറ്റിന്റെ പതിനെട്ട് അടവുകളും ജാലവിദ്യകളും എല്ലാം നേടിയെടുത്ത് ആ നാട്ടിലെ വലിയൊരു യോദ്ധാവായി മാറി.

പടത്തിന്റെ റേഞ്ച്..
ട്രെയിലറില്‍ കാണിച്ചിരിക്കുന്ന കൊച്ചുണ്ണിയുടെ അടുത്തേക്ക് കുതിരപുറത്ത് വരുന്ന ഇത്തിക്കര പക്കിയും കൊച്ചുണ്ണിയുടെ കലിപ്പ് ലുക്കുമുള്ള രണ്ട് സ്റ്റില്‍സ് മാത്രം മതി സിനിമയുടെ റേഞ്ച് എന്താണെന്ന്് മനസിലാകാന്‍.

കള്ളന്മാര് കൊണ്ട് പോവും..
ലക്ഷണം കണ്ടിട്ട് മോളിവുഡ് ഇന്നേവരെ കാത്ത് സൂക്ഷിച്ച ഒട്ടുമിക്ക റെക്കോര്‍ഡുകളും ഈ രണ്ട് കള്ളന്മാര് കൊണ്ട് പോവുമെന്നാണ് തോന്നുന്നത്.