നിവിന്‍ പോളി പാമ്പിനൊപ്പം അഭിനയിച്ചത് ഇങ്ങനെയാണ്! പാമ്പ് മാത്രമല്ല ചെന്നായയും, മേക്കിംഗ് വീഡിയോ കാണൂ
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. 2018 ഒക്ടോബറില്‍ റിലീസിനെത്തിയ ചിത്രം ബോക്‌സോഫീസില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയിരുന്നു. പുലിമുരുകന് ശേഷം മലയാളത്തില്‍ നിന്നും നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയെന്ന റെക്കോര്‍ഡും കൊച്ചുണ്ണിയിലൂടെ നിവിന്‍ സ്വന്തമാക്കിയിരുന്നു.
കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ദൃശ്യ വിസ്മയമായിരുന്നു ചിത്രത്തിലൂടെ ലഭിച്ചിരുന്നത്. വിഎഫ്എക്‌സ് (സ്‌പെഷ്യല്‍ ഇഫക്ടസ്) ഇട്ടിട്ടാണ് നിര്‍മ്മിച്ചത്. ഇപ്പോഴിതാ സിനിമയിലെ വിഎഫ്എക്‌സമേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിവിന്‍ പോളി പെരുമ്പാമ്പിനോടും ചെന്നായയ്ക്കുമൊപ്പം പോരാടിയതും വിഎഫ്എക്‌സ് എഫക്ട്‌സിലൂടെയായിരുന്നു.

ബാഹുബലി, പുലിമുരുകന്‍ തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഫയര്‍ഫ്ലൈ ആയിരുന്നു കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. സിനിമയിലെ പ്രധാനപ്പെട്ട ഈ ദൃശ്യങ്ങള്‍ ഇവരാണ് പുറത്ത് വിട്ടത്. സിനിമയില്‍ എവിടെയൊക്കെ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ഉപയോഗിച്ചിട്ടുണ്ടോ അതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ ആനന്ദ് തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു കായംകുളം കൊച്ചുണ്ണിയില്‍ അണിനിരന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേല്‍ ആയിരുന്നു നിവിന്‍ പോളിയുടെ ഏറ്റവും പുതിയ സിനിമ. ഇനി ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ, ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലെത്തുന്ന മൂത്തോന്‍ എന്നിവയാണ് 2019 ലെ മറ്റ് സിനിമകള്‍.


Click it and Unblock the Notifications











