നാട്ടിൽ നിൽക്കാൻ കഴിയാതെ അമേരിക്കയിലാണ്, മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ്; വീണ്ടും സനൽ കുമാറിന്റെ കുറിപ്പ്

ചോല, എസ്. ദുർ​ഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അവസാനമായി സനൽ കുമാർ സംവിധാനം ചെയ്ത സിനിമ ടൊവിനോ തോമസ് നായ​കനായ വഴക്കായിരുന്നു. സനൽ കുമാറിന്റെ കയറ്റം സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനുശേഷം മഞ്ജു വാര്യരെ കുറിച്ച് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു.

കുറിപ്പിനെതിരെ നടി പോലീസിൽ പരാതിപ്പെടുകയും സനൽ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നാണ് മഞ്ജു വാര്യർ‌ പരാതിയിൽ പറഞ്ഞത്. പിന്നാലെ സനൽ കുമാർ ബഹളം വെയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു.

Sanal Kumar Sasidharan Manju Warrier

ഇപ്പോഴിതാ മഞ്ജു വാര്യരുമായി ബന്ധപ്പെട്ടുള്ള കുറിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് സനൽ കുമാർ. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് കുറിപ്പിൽ സനൽ കുമാർ ശശിധരൻ ആവർത്തിച്ചു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് മൂന്ന് വർഷം മുമ്പ് ഞാൻ പോസ്റ്റിട്ടതും അതേ തുടർന്ന് അവരുടെ തന്നെ പേരിൽ ഉണ്ടാക്കിയ ഒരു കള്ള പരാതിയിൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തതും ഓർമയുണ്ടാകും. അന്ന് പറഞ്ഞ രണ്ട് കാര്യങ്ങൾ ഇന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു.

ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. എന്റെ അറസ്റ്റിന് ശേഷം 2022 നവംബറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫേസ്ബുക്ക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. എന്റെ ജീവന് വേണ്ടിയുള്ള ചെയ്‌സിങ് കൂടിയപ്പോൾ എനിക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനിപ്പോൾ അമേരിക്കയിലാണ്.

കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നു. മൂന്ന് ദിവസം മുമ്പ് എന്നോട് സംസാരിച്ചതിന്റെ ശബ്ദ രേഖയാണ് ഇത്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് ഞാൻ ആവർത്തിക്കുന്നു. ലിങ്ക് കമന്റിൽ എന്നാണ് സനൽ കുമാർ ശശിധരൻ കുറിച്ചത്. ഒപ്പം ഒരു സ്ത്രീയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും സനൽ പുറത്തുവിട്ടിട്ടുണ്ട്. കയറ്റം സിനിമയുടെ പോസ്റ്ററും കുറിപ്പിനൊപ്പം സനൽ കുമാർ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് സമൂഹമാധ്യമത്തിലെ സനൽകുമാർ ശശിധരന്റെ പോസ്റ്റിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടിയെടുത്തപ്പോൾ ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് സനൽ കുമാറിനെതിരെ ചുമത്തിയിരുന്നത്. സംവിധായകന്റെ പുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്.

Sanal Kumar Sasidharan Manju Warrier

അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർ​ഗക്കും ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റത്തിന്റെ ട്രെയിലർ നാല് വർഷം മുമ്പ് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവത നിരകളിലൂടെയുള്ള ട്രെക്കിങ് വിഷയമായ കയറ്റത്തിന്റെ തിരക്കഥ രചന, എഡിറ്റിങ്, സൗണ്ട് ഡിസെെന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെയായിരുന്നു നിര്‍വഹിച്ചത്.

ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരായിരുന്നു ചിത്രത്തിൽ മഞ്ജുവിന് പുറമെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ അഹര്‍സംസ എന്ന ഭാഷയായിരുന്നു സിനിമയുടെ മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ അഹര്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍.

സിനിമ 25-ാമത് ബുസാന്‍ ഫിലിം ഫെസ്റ്റിവെലിലേയ്ക്ക് തെരഞ്ഞെടുത്തിരുന്നു. ഫെസ്റ്റിവലുകളിൽ മാത്രമാണ് ചിത്രം ഇതുവരെ പ്രദർശിപ്പിച്ചിട്ടുള്ളത്. മഞ്ജു വാര്യരുടെ അവസാനം റിലീസായ സിനിമ വിടുതലൈ പാർട്ട് 2 ആണ്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X