ക്രൈം മാഗസീൻ ഇല്ലാത്ത കാര്യം അടിച്ചിറക്കി, സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല, അമ്മയോടുള്ള റെസ്പെക്ടാണ്!
കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാറിന് എതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നായിരുന്നു ബിന്ദു മേനോൻ പരാതിപ്പെട്ടത്. ഇപ്പോഴിതാ മന്ത്രിയുടെ വ്യക്തി ജീവിതം ചർച്ചയാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസം മുമ്പ് ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു.
അമ്മയോട് അതിയായ ബഹുമാനം ഉള്ളതിനാൽ താൻ ഒരിക്കലും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇലക്ഷൻ അടുത്തതോടെ എനിക്ക് എതിരെ ഓരോന്ന് പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ ഭാര്യ പിണങ്ങിപ്പോയി എന്നാണ് കോൺഗ്രസുകാർ പറഞ്ഞ് പരത്തുന്നത്. പത്തനാപുരത്തെ ആളുകൾ ഭാര്യയെ കണ്ടുകൊണ്ടാണോ ഭർത്താവിന് വോട്ട് ചെയ്തത്. ദുഷ്പ്രചാരണം വരും പക്ഷെ നമ്മൾ മൈന്റ് ചെയ്യരുത്. ഗോസിപ്പുകൾ താൽക്കാലികമാണ്.

ഇലക്ഷൻ സമയത്ത് ഇത്തരം കാര്യങ്ങൾ പൊടി തട്ടിയെടുത്തുകൊണ്ട് വരുന്നവർ നാണംകെടും എന്നല്ലാതെ എന്നെ ഒരു തരത്തിലും ബാധിക്കില്ല. സത്യം ഉണ്ടെങ്കിൽ അല്ലേ ഭയപ്പെടേണ്ടതുള്ളു. എന്നെ പറ്റി പറഞ്ഞ് നടക്കാൻ അഴിമതി ആരോപണങ്ങൾ ഒന്നുമില്ല. ഒരു മിഠായിപോലും ആരുടേയും കയ്യിൽ നിന്നും ഞാൻ വാങ്ങി കഴിക്കാറില്ല. ഒരു കട ഉദ്ഘാടനം ചെയ്യാൻ പോയാൽ പോലും അവിടെ നിന്ന് പാരിതോഷികമായി കുഞ്ഞുങ്ങൾക്ക് ഉപയോഗപ്രദമായ ബുക്കുകൾ മാത്രമെ ഞാൻ വാങ്ങിക്കാറുള്ളു.
മൊമന്റോ പോലും സ്വീകരിക്കാറില്ല. 2001ൽ പത്തനാപുരത്ത് ഇലക്ഷന് നിൽക്കുമ്പോൾ എന്നെ ആർക്കും അറിയില്ല. സിനിമാ നടനാണെന്നും ബാലകൃഷ്ണുപിള്ള സാറിന്റെ മോനാണെന്നും മാത്രം അറിയാം. ഈ രണ്ടേ രണ്ട് അഡ്രസിൽ ഞാൻ അവിടെ അന്ന് ഇലക്ഷന് നിന്നപ്പോൾ എന്റെ പേരിൽ ക്രൈം എന്നൊരു പുസ്തകം അടിച്ചിറക്കി.
ഗണേഷ് കുമാർ ഭയങ്കര കുഴപ്പക്കാരനാണ്, സിനിമയിൽ ഇയാൾക്ക് ബന്ധമില്ലാത്ത ആരുമില്ല തുടങ്ങി എന്തൊക്കയോ കഥകളായിരുന്നു അത് മുഴുവൻ. ആളുകളെ തകർക്കാൻ ആ സമയത്ത് ഈ മാഗസീൻ ഉപയോഗിച്ചിരുന്നു. ക്രൈം മാഗസീനിന്റെ ആളുകൾ എന്നോട് വന്ന് ആ സമയത്ത് പൈസ ചോദിച്ചു. എതിരാളെ ഡാമേജ് ചെയ്ത് തരാമെന്ന് പറഞ്ഞാണ് പൈസ ചോദിച്ചത്. എനിക്ക് അങ്ങനൊരു പോളിസിയില്ലെന്ന് ഞാൻ പറഞ്ഞു. ജയിച്ചാൽ ജയിച്ചു.
തോറ്റാൽ ഇലക്ഷന് ശേഷം ഞാൻ ഷൂട്ടിങിന് പോകും. അതുകൊണ്ട് എനിക്ക് ഇതൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു. പിന്നെ അവർ എന്റെ അച്ഛനേയും അമ്മയേയും സമീപിച്ചു. എന്റെ മകൻ തോറ്റാലും കുഴപ്പമില്ല. ഇങ്ങനെയുള്ള പണികൾ ഞങ്ങൾക്ക് വേണ്ടെന്ന് അമ്മ പറഞ്ഞു. നിങ്ങളൊരു അമ്മയാണോ എന്നാണ് ക്രൈം മാഗസീന്റെ ആളുകൾ എന്റെ അമ്മയോട് ചോദിച്ചത്.

ഞാൻ ആ സൈസ് ഒരു അമ്മയാണ് എന്നായിരുന്നു എന്റെ അമ്മയുടെ മറുപടി. എല്ലാ ഇലക്ഷനും ഇതുപോലെ വരാറുണ്ട്. ഇപ്രാവശ്യവും വരാം. പത്താനാപുരത്തുകാർക്ക് ഇതൊരു വിഷയമല്ലാതെയായി മാറി. എന്നെകൊണ്ട് ആർക്കും ഒരു ശല്യവുമില്ല. സിനിമയിലുള്ള ഏതെങ്കിലും ആർട്ടിസ്റ്റോ സ്ത്രീയോ ഞാൻ അവരോട് മോശമായി പെരുമാറിയെന്നോ ഫോൺ വിളിച്ചെന്നോ ഒന്നും എന്നെ കുറിച്ച് പറയില്ല.
ആദ്യമായല്ല അഞ്ച് ഇലക്ഷൻ സമയത്തും എനിക്ക് എതിരെ ഇതുപോലെ ആരോപണങ്ങൾ വന്നിട്ടുണ്ട്. പത്തനാപുരത്തുകാർ അത് പുച്ഛിച്ച് തള്ളുകയും ചെയ്തു. എന്റെ എക്സറേ വരെ അവർക്ക് അറിയാം. ഹേമ കമ്മീഷൻ അടക്കമുള്ളവ വന്നു. ആരെങ്കിലും എന്നെ കുറിച്ച് പരാതിപ്പെട്ടോ?. സിനിമയിലുള്ള എല്ലാ ആർട്ടിസ്റ്റുകളും കണ്ട് കഴിഞ്ഞാൽ ചേട്ടായെന്ന് വിളിച്ച് കെട്ടിപിടിക്കും സ്നേഹം പ്രകടിപ്പിക്കും.
ഞാൻ ഒരു ശല്യവും ചെയ്യില്ലെന്ന് അവർക്ക് അറിയാം. എന്റെ ജീവിതത്തിൽ ഇതുവരെ സ്ത്രീകളോട് ആവശ്യമില്ലാത്ത വർത്തമാനം പറഞ്ഞിട്ടില്ല. എന്റെ അമ്മയോട് എനിക്കുള്ള റെസ്പെക്ടാണ് അത്. സ്ത്രീകളോട് മോശമായി ഞാൻ ഒരിക്കലും പെരുമാറിയിട്ടില്ല. അവർ നമ്പർ തന്നാൽ പോലും ഞാൻ അങ്ങോട്ട് വിളിക്കില്ല.
ഞാൻ പ്രണയിച്ചിട്ടാല്ലാത്ത ആളോ സ്ത്രീകളോട് അടുപ്പമില്ലാത്ത ആളോ അല്ല. അതൊക്കെ എന്റെ പേഴ്സണൽ കാര്യം. മന്ത്രി, എംഎൽഎ, സിനിമാ നടൻ എന്ന നിലയിൽ ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല. ഞാൻ എവിടെ ചെന്നാലും എന്നോട് ഏറ്റവും കൂടുതൽ സംസാരിക്കാൻ വരുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ് എന്നും ഗണേഷ് കുമാർ പറഞ്ഞു.


Click it and Unblock the Notifications

















