'ജിപി ചേട്ടൻ എനിക്ക് പറ്റിയ അളിയൻ, അവരുടേത് പ്രണയ വിവാഹമല്ല, ചേട്ടന് ചേച്ചിയോട് ഭയങ്കര റെസ്പെക്ടാണ്'; കീർത്തന

സാന്ത്വനം സീരിയലിലെ അഞ്ജലിയായി ഹൃദയം കീഴടക്കിയ ​ഗോപികയെ പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് താരത്തിന്റെ സഹോദരി കീർത്തന അനിൽ. ചേച്ചിയെ പോലെ തന്നെ നിരവധി സിനിമകളിലും സീരിയലുകളിലും കീർത്തന അഭിനയിച്ചിട്ടുണ്ട്. ബാലേട്ടൻ, സദാനന്ദന്റെ സമയം, വേഷം തുടങ്ങിയവയാണ് കീർത്തന ബാലതാരമായി അഭിനയിച്ച സിനിമകൾ. ചില സിനിമകളിൽ ഡ‍ബ്ബിങ് ആർട്ടിസ്റ്റായും കീർത്തന പ്രവർത്തിച്ചിട്ടുണ്ട്.

ചേച്ചി ​ഗോപികയ്ക്കൊപ്പം കീർത്തന ചെയ്ത സീരിയലുകളും ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ​ഗോപികയുടെയും ​ഗോവിന്ദ് പത്മസൂര്യയുടെയും വിവാ​ഹനിശ്ചയം. ചടങ്ങുകൾ കഴിഞ്ഞ് ഫോട്ടോകൾ ഇരുവരും പുറത്ത് വിടുന്നത് വരെ ഇത്തമൊരുരു കാര്യം പുറം ലോകം അറിഞ്ഞിരുന്നില്ല. ഒരു സൂചന പോലും ഇരുവരും തന്നിരുന്നില്ല.

Keerthana Anil

അതുകൊണ്ട് തന്നെ ദൃശ്യം സിനിമയ്ക്ക് ശേഷം ഇങ്ങനൊരു ട്വിസ്റ്റ് കണ്ടിട്ടില്ലെന്നാണ് ഇരുവരുടെയും വിവാ​ഹനിശ്ചയ ചിത്രങ്ങൾ കണ്ട് ആരാധകർ കുറിച്ചത്. ഫോട്ടോകളും വീഡിയോയും വൈറലായശേഷം ഇരുവരും വളരെ നാളുകളായി പ്രണയത്തിലായിരുന്നുവെന്ന തരത്തിലെല്ലാം ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

എന്നാൽ സത്യം അതല്ലെന്നും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് വിവാഹ​മാണെന്നുമാണ് ചേച്ചി ​ഗോപികയുടെയും ​ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് കീർത്തന പറഞ്ഞത്. കഥകളും ​ഗോസിപ്പുകളും വരാതിരിക്കാനാണ് ​ഗോപികയും ജിപിയും പരസ്യപ്പെടുത്തും വരെ ഒന്നും പങ്കുവെക്കാതിരുന്നതെന്നും കീർത്തന പറയുന്നു.

'ഒന്നും രഹസ്യമാക്കി വെച്ചതല്ല. അവർ തന്നെ ഒഫീഷ്യലി അനൗൺസ് ചെയ്യണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. മറ്റുള്ള മീഡിയ വഴി അറിയേണ്ടതില്ലല്ലോ. ഇവർ തന്നെ ഒഫീഷ്യലി പറയുന്നത് അല്ലേ അതിന്റെ ഒരു ശരി. മീഡിയക്കാർ വഴിയാണ് ഇരുവരും ഫേമസ് ആയത്. അതുകൊണ്ട് തന്നെ ഇരുവരും തന്നെ അനൗൺസ് ചെയ്യുന്നത് അല്ലേ നല്ലത്.'

'അതുകൊണ്ടാണ് നേരത്തെ സ്പ്രെഡ് ചെയ്യാതിരുന്നത്. പലരും പരസ്യത്തിന്റെ ഷൂട്ടിങാണോ പ്രമോഷനുള്ള ഫോട്ടോഷൂട്ടാണോ എന്നൊക്കെ സംശയിച്ചു. അങ്ങനൊരു സംശയം കൂടുതൽ ആളുകൾക്ക് വരാതിരിക്കാനാണ് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചത്', കീർത്തന പറയുന്നു.

Gopika anil

'പരസ്യമാണെന്നാണ് പലരും ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്. അറേഞ്ച്ഡ് മാരേജാണ്. റൂമേർസ് വരാതിരിക്കാനാണ് നേരത്തെ വിവാഹം ഉറപ്പിച്ച കാര്യം പറയാതിരുന്നത്. പ്രപ്പോസൽ വന്നത് എങ്ങനെ എന്നുള്ളതെല്ലാം അവർ തന്നെ വന്ന് പറയുന്നതാണ് ശരിയെന്നും', കീർത്തന പറഞ്ഞു. ചേച്ചിയുടെ വിവാ​ഹവേദിയിൽ വെച്ച് കരഞ്ഞതിന് പിന്നിലെ കാരണവും കീർത്തന വെളിപ്പെടുത്തി.

ജിപിയും ​ഗോപികയും ചടങ്ങിനായി വേദിയിലേക്ക് വരുന്നത് കണ്ടതും കീർത്തന കരയുകയായിരുന്നു. 'പാട്ടുവെച്ച് ഇരുവരും വേദിയിലേക്ക് ബ്യൂട്ടിഫുള്ളായി നടന്നത് വരുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി ഇമോഷണലായി.'

'ഒരു റിയാലിറ്റി ഹിറ്റ് ചെയ്ത അനുഭവമായിരുന്നു അതുകൊണ്ടാണ് കരഞ്ഞ് പോയത്. ചേച്ചിയുടെ വിവാഹം കഴിയുന്നതോടെ ഒരു ചേട്ടനെ കൂടി കിട്ടുകയാണ്. ജിപി ചേട്ടൻ എനിക്ക് പറ്റിയ അളിയനാണ്. എനിക്ക് ​​ഗൈഡും മെന്ററുമെല്ലാമാണ് ചേട്ടൻ. ചേച്ചിയോട് ചേട്ടന് ഭയങ്കര റെസ്പെക്ടാണ്. എനിക്ക് അതാണ് ചേട്ടനിലെ ഏറ്റവും നല്ല ക്വാളിറ്റിയായി തോന്നിയതെന്നും', കീർത്തന പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തന വിശേഷങ്ങൾ പങ്കിട്ടത്.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X