'അശോക് അഭിനയിച്ച എല്ലാ നടിമാർക്കൊപ്പവും ​ഗോസിപ്പ് വന്നു; ഒരാൾ കെട്ടിപ്പിടിച്ചപ്പോൾ സ്നേഹം കണ്ണിൽ കണ്ടു'

തമിഴ് സിനിമാ താരങ്ങളായ അശോക് സെൽവും കീർത്തി പാണ്ഡ്യനും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ഏറെ ജനശ്രദ്ധ പിടിച്ച് പറ്റി. ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ഇന്ന് അശോക് സെൽവനും കീർത്തി പാണ്ഡ്യനും. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രണയത്തിലാണെന്ന കാര്യം മാധ്യമങ്ങളിൽ നിന്ന് രണ്ട് പേരും വിവാഹം വരെ മറച്ച് വെക്കുകയായിരുന്നു. ബ്ലൂ സ്റ്റാർ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെയാണ് അശോകും കീർത്തിയും തമ്മിലുള്ള ബന്ധം വളരുന്നത്.

രണ്ട് പേരുടെയും വീട്ടുകാരുടെയും സമ്മതത്തോടെ ആഘോഷപൂർവമാണ് വിവാഹം നടന്നത്. ബ്ലൂ സ്റ്റാർ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള പ്രണയ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അശോക് സെൽവനും കീർത്തി പാണ്ഡ്യനും ഇപ്പോൾ. സിനിമയിൽ റൊമാന്റിക് സീനുകളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് കീർത്തി പാണ്ഡ്യൻ സംസാരിച്ചു.

Keerthi Pandian, Ashok Selvan

'റൊമാന്റിക് സീൻ ചെയ്യുമ്പോൾ ഞാൻ ഭയങ്കര എക്സൈറ്റ്മെന്റിലായിരുന്നു. പൊതുവെ അന്ന് പൊതുസ്ഥലങ്ങളിൽ വെച്ച് കൈ പിടിക്കാതിരിക്കാനും മറ്റും അശോക് ശ്ര​ദ്ധിക്കും. ഷൂട്ടിം​ഗ് സ്പോട്ടിൽ സംവിധായകൻ ജയ് അടുത്ത് നിൽക്കു, ഉമ്മ കൊടുക്കൂ എന്നൊക്കെ പറ‍ഞ്ഞു'

'നല്ല ചാൻസാണ്. ഇപ്പോൾ നീ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. എന്ത് വേണമെമെങ്കിലും അപ്പോൾ ചെയ്യാം. ഇന്റിമേറ്റ് ആകാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അശോകിന് നാണം തോന്നിയെന്ന് കീർത്തി പറയുന്നു. മറ്റ് സിനിമകളിൽ അഭിനയിക്കുമ്പോൾ നാണമൊന്നും ഇല്ല. എന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ നാണമെന്ന് താൻ ചോദിച്ചിട്ടുണ്ട്,' കീർത്തി പറയുന്നു.

Keerthi Pandian, Ashok Selvan

മറ്റുള്ളവരോ‌ടൊപ്പം ചെയ്യുമ്പോൾ അത് അഭിനയമാണെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷെ ഉള്ളിൽ തന്നോട് ശരിക്കും അടുപ്പമുള്ളതിനാലാണ് അശോക് സെൽവൻ റൊമാന്റിക് സീനുകളിൽ മടി കാണിച്ചതെന്നും കീർത്തി ചൂണ്ടിക്കാട്ടി. ഷൂട്ടിം​ഗിനിടെ ആദ്യം പ്രണയം മറച്ച് വെച്ചതിനെക്കുറിച്ചും കീർത്തിയും അശോക് സെൽവനും സംസാരിച്ചു. ഞങ്ങൾ പരസ്പരം അടുക്കുന്നതേയുള്ളൂ. സമയം ആവശ്യമായിരുന്നു. അതുകൊണ്ടാണ് തുടക്കത്തിൽ മറച്ച് വെച്ചത്. ടീമിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും അശോക് സെൽവൻ വ്യക്തമാക്കി.

ബ്ലൂ സ്റ്റാറിന്റെ സംവിധായകൻ ജയകുമാറുമായി അശോക് സെൽവനുള്ള സൗഹൃദത്തെക്കുറിച്ചും കീർത്തി സംസാരിച്ചു. ക്രിക്കറ്റ് കളിക്കുന്ന ഒരാൾ നായകനായി വേണമെന്ന് ജയ് പറഞ്ഞിരുന്നു. അങ്ങനെയാണ് അശോകിനെ നിർദ്ദേശിച്ചത്. അശോകിനെ പരിചയപ്പെട്ടപ്പോൾ തന്നെ ജയ്ക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായി. നടനെന്ന നിലയിൽ അശോക് സെൽവൻ കാണിക്കുന്ന ആത്മാർത്ഥത ജയ്ക്ക് വളരെ ഇഷ്ടപ്പെട്ടെന്നും കീർത്തി പാണ്ഡ്യൻ ചൂണ്ടിക്കാട്ടി.

അവർ തമ്മിലുള്ള സ്നേഹം കണ്ണുകളിൽ കാണാം. അടുത്തിടെ ഒരു ഇവന്റിൽ ജയും അശോകും പരസ്പരം കെട്ടിപ്പിടിച്ച് ലൗവ് യു ബ്രദർ എന്ന് പറഞ്ഞു. അവരുടെ സ്നേഹം കണ്ണിൽ കാണാമായിരുന്നെന്ന് കീർത്തി ചിരിച്ച് കൊണ്ട് പറഞ്ഞു.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X