അവൻ എന്നെ വിവാഹം ചെയ്യാൻ അത്രയും ആ​ഗ്രഹിക്കുന്നെന്ന് മനസിലാക്കി; എന്റെ വീട്ടിൽ പറഞ്ഞപ്പോൾ; കീർത്തി

തമിഴകത്ത് അ‌ടുത്തി‌ടെ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ താര വിവാ​ഹങ്ങളിൽ ഒന്നാണ് അശോക് സെൽവന്റെയും കീർത്തി പാണ്ഡ്യന്റെയും. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. വിവാഹ ഫോട്ടോ പുറത്ത് വന്നപ്പോൾ ആരാധകർക്കും സർപ്രെെസായി. വിവാഹ ചിത്രങ്ങൾ വലിയ തോതിൽ വൈറലായി. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കീർത്തി പാണ്ഡ്യൻ. പരസ്പരം മനസിലാക്കിയ ശേഷമാണ് രണ്ട് പേരും വിവാഹ ജീവിതത്തിലേക്ക് കടന്നതെന്ന് കീർത്തി പറയുന്നു.

മോശം സമയത്ത് ഞങ്ങൾ പരസ്പരം ആശ്വാസമായിട്ടുണ്ട്. എന്റെ ഏറ്റവും മോശം വശവും അശോക് കണ്ടിട്ടുണ്ട്. അശോകിന്റെ മോശം വശം ഞാനും കണ്ടിട്ടുണ്ട്. വഴക്ക് നടന്നാലും വളരെ ബഹുമാനമുണ്ടാകും. വേദനിപ്പിക്കാനോ കളിയാക്കാനോ ശ്രമിക്കില്ല. എന്ത് അഭിപ്രായ വ്യത്യാസം വന്നാലും പരസ്പരം ബഹുമാനത്തോടെയാണ് സംസാരിക്കാറ്. എങ്ങനെ വഴക്കിടുന്നു എന്നത് രണ്ട് പേർക്കിയിൽ പ്രധാനമാണ്. എങ്ങനെ സ്നേഹിക്കാം എന്നതിനപ്പുറം എങ്ങനെ വഴക്കിടുന്നു എന്നതിൽ കാര്യമുണ്ട്.

Keerthi Pandian, Ashok Selvan

വഴക്കിടുമ്പോഴാണ് ഒരാളുടെ സ്വഭാവം വ്യക്തമായി മനസിലാകുക. ഞങ്ങൾക്കിടയിൽ ബഹുമാനമുണ്ട്. അതാണ് തങ്ങളുടെ സ്നേഹത്തിന്റെ അടിസ്ഥാനമെന്നും കീർത്തി പാണ്ഡ്യൻ ചൂണ്ടിക്കാട്ടി. കല്യാണത്തിന്റെ ഒരുക്കങ്ങൾക്ക് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പരിശ്രമിച്ചിട്ടുണ്ട്. വിവാഹത്തിന് തയ്യാറെടുത്ത നാളിന് ശേഷം ഞാനും അശോകും പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുത്തില്ല. ഞങ്ങളെ സംബന്ധിച്ച് പ്രൊജക്ട് വിവാഹമായിരുന്നു.

ഫെബ്രുവരി മുതൽ അതിന്റെ ഒരുക്കത്തിലായിരുന്നു. ഞാൻ പല കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ കൊടുത്തു. സാരിയിൽ ഓരോ ഇഞ്ചിലും എന്തൊക്കെ ഡിസൈൻ വേണമെന്ന് ഞാൻ തീരുമാനിച്ചു. പൂമാലയുടെ അളവ് പോലും വരച്ച് കൊടുത്തു. വിവാഹ ചടങ്ങിലെ പ്ലാനിം​ഗെല്ലാം എന്റെയും അശോകിന്റെയുമാണ്. സഹായത്തിന് എന്റെ അച്ഛനും അശോകിന്റെ സഹോദരിയും ഉണ്ടായിരുന്നു. ബാക്കിയുള്ള കുടുംബാം​ഗങ്ങൾക്ക് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ലായിരുന്നു.

Keerthi Pandian, Ashok Selvan

അശോക് വളരെ പാഷനുള്ളയാളാണ്. താൽപര്യമുള്ള കാര്യങ്ങളിൽ വളരെ പാഷൻ കാണിക്കും. അശോക് ചെയ്യുന്ന സിനിമകളിൽ അത് കാണാം, കല്യാണ ഒരുക്കങ്ങളിലും അശോക് ആ പാഷൻ കാണിച്ചു. ഇവന് ശരിക്കും എന്നെ വിവാഹം കഴിക്കണം, വിവാഹത്തിന് കാത്തിരിക്കുകയാണെന്ന് അപ്പോൾ താൻ മനസിലാക്കിയെന്നും കീർത്തി പാണ്ഡ്യൻ വ്യക്തമാക്കി. വിവാഹക്കാര്യം വീട്ടിൽ പറഞ്ഞതിനെക്കുറിച്ചും കീർത്തി പാണ്ഡ്യൻ സംസാരിച്ചു.

എന്റെ ബർത്ത് ഡേ ഡിന്നറിനിടെയാണ് അശോക് തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം അറിയിച്ചത്. എല്ലാവരും ആഘോഷമാക്കി. ഡിന്നറിന് പോയ ഹോട്ടലിലുള്ളവരും തന്നെ അഭിനന്ദിച്ചു. വീട്ടുകാർക്കെല്ലാം അശോകിനെ അറിയാം. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെല്ലാം അവനെ വളരെ ഇഷ്ടമാണ്. പ്രൊപ്പോസ് ചെയ്ത സമയത്ത് വിവാഹം എപ്പോഴായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

രണ്ട് മൂന്ന് ആഴ്ചയ്ക്ക് ശേഷം വിവാഹ തിയ്യതി അശോകും താനും കൂടെ തീരുമാനിക്കുകയായിരുന്നെന്നും കീർത്തി പാണ്ഡ്യൻ പറഞ്ഞു. വിവാഹശേഷവും കരിയറിന്റെ തിരക്കുകളിലാണ് കീർത്തിയും അശോക് സെൽവനും. കണ്ണകി എന്ന സിനിമയാണ് കീർത്തിയുടേതായി റിലീസ് ചെയ്യാനുള്ളത്. സബാ നായകൻ ആണ് അശോക് സെൽവന്റെ പുതിയ സിനിമ. രണ്ട് സിനിമകളും ഡിസംബർ 15 നാണ് റിലീസ് ചെയ്യുന്നത്.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X