'ഞങ്ങൾ വഴക്കിടുന്നത് നിങ്ങൾ വീട്ടിൽ വന്ന് കണ്ടിരുന്നോ..?'; ബയൽവാൻ രം​ഗനാഥന് മറുപടിയുമായി കീർത്തി!

തമിഴ്നാട്ടിൽ നടനായും സിനിമാ നിരൂപകനായും ഫിലിം ജേർണലിസ്റ്റായും ശ്രദ്ധനേടിയ വ്യക്തിയാണ് ബയൽവാൻ രം​ഗനാഥൻ. തെന്നിന്ത്യൻ സിനിമയിലെ താരങ്ങളെ കുറിച്ചും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും എപ്പോഴും വെളിപ്പെടുത്തലുകൾ നടത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും പരിഹസിക്കുകയും ചെയ്യാറുള്ള ബയൽവാൻ രം​ഗനാഥന്റെ അഭിമുഖങ്ങൾ എപ്പോഴും വൈറലാകാറുണ്ട്. ബയൽവാൻ രം​ഗനാഥന്റെ തുറന്ന് പറച്ചിലുകൾ വിശ്വാസയോ​ഗ്യമല്ലെന്ന് അഭിപ്രായമുള്ള ഒരു വിഭാ​ഗവും തമിഴ്നാട്ടിലുണ്ട്.

അതേസമയം ഇപ്പോഴിതാ ബയൽവാൻ രം​ഗനാഥന്റെ പരിഹസിച്ചുള്ള ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് യുവ തമിഴ് നടി കീർത്തി പാണ്ഡ്യൻ. നടൻ അരുൺ പാണ്ഡ്യന്റെ മകളായ കീർത്തി പാണ്ഡ്യൻ തുമ്പ എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം അൻപിർക്കിനിയാൽ എന്ന ചിത്രത്തിലും കീർത്തി അഭിനയിച്ചു.

Keerthi Pandian

മലയാളത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹെലന്റെ തമിഴ് റീമേക്കായിരുന്നു അൻപിർക്കിനിയാൽ. കഴിഞ്ഞ ഒരു വർഷമായി കീർത്തി പാണ്ഡ്യന്റെ സിനിമകളൊന്നും റിലീസ് ചെയ്തിരുന്നില്ല. ഇപ്പോൾ കീർത്തിയുടെ കണ്ണകി റിലീസിനായി തയ്യാറെടുക്കുകയാണ്. കീർത്തി പാണ്ഡ്യൻ നായികയായ കണ്ണകി ഡിസംബർ 15ന് പ്രദർശനത്തിനെത്തും. കീർത്തി പാണ്ഡ്യനൊപ്പം അമ്മു അഭിരാമി, ശാലിൻ സോയ, വിദ്യാ പ്രദീപ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കീർത്തി പാണ്ഡ്യന്റെ ഭർത്താവ് അശോക് സെൽവന്റെ ചിത്രമായ സഭാ നായകനും കണ്ണകിക്ക് പിന്നാലെ റിലീസിനെത്തുകയാണ്. ഡിസംബർ 22 ആണ് സഭാ നായകന്റെ റിലീസ് ഡേറ്റ്. ഭാര്യയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിനാൽ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ട്.

കണ്ണകിയുടെ റിലീസിന് മുന്നോടിയായി കീർത്തി അടക്കമുള്ള സിനിമയുടെ അണിയറപ്രവർത്തകർ പ്രമോഷൻ തിരക്കിലാണ്. അതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ഒരു വാർത്താസമ്മേളനം കീർത്തിയും സംഘവും നടത്തിയിരുന്നു. അതിനിടയിൽ മാധ്യമപ്രവർക്കരുമായി സംവദിക്കവെ കീർത്തിയും ബയൽവാൻ രം​ഗനാഥനും തമ്മിൽ തർക്കമുണ്ടായി.

സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറിയുള്ള ചോദ്യം ബയൽവാൻ രം​ഗനാഥന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായത് കീർത്തിയെ ചൊടിപ്പിച്ചു. വളച്ചൊടിച്ചുള്ള രം​ഗനാഥന്റെ ചോദ്യത്തിന് കീർത്തി പാണ്ഡ്യൻ തക്കതായ മറുപടി നൽകി അദ്ദേഹത്തെ നിശബ്ദനാക്കി. വീട്ടിനുള്ളിൽ മാത്രമായിരുന്ന ഭാര്യയുടെയും ഭർത്താവിന്റെയും വഴക്ക് രണ്ടുപേരുടെയും സിനിമ റിലീസ് ചെയ്യുന്നതിലൂടെ തിയേറ്ററിലും നടക്കാൻ പോവുകയാണോ എന്ന ചോദ്യമാണ് രം​ഗനാഥൻ കീർത്തിയോട് ചോദിച്ചത്.

Keerthi Pandian

ഉടൻ കീർത്തിയുടെ മറുപടി എത്തി. ഞങ്ങൾ വഴക്കിടുകയാണോ അല്ലയോ എന്നത് നിങ്ങൾ വീട്ടിൽ വന്ന് നോക്കിയിരുന്നോ..? എന്നാണ് തിരികെ രം​ഗനാഥനോട് കീർത്തി ചോദിച്ചത്. ഞങ്ങൾ തമ്മിൽ മത്സരമോ വഴക്കോ നടക്കുന്നില്ല. അങ്ങനെ ഉണ്ടാവുകയുമില്ല. വഴക്കുണ്ടായാലേ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ദാമ്പത്യ ജീവിതം നന്നാകൂവെന്ന് രം​ഗനാഥൻ പറഞ്ഞപ്പോൾ കീർത്തി പാണ്ഡ്യൻ അത് വീട്ടിൽ വെച്ച് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ നിശബ്ദനാക്കി.

ഇരുവരും തമ്മിൽ കുറച്ചുനേരം തർക്കിച്ചശേഷമാണ് ആ സംഭാഷണം അവസാനിച്ചത്. സ്വകാര്യതയിലേക്ക് കടന്നുള്ള ചോദ്യത്തോട് എപ്പോഴും ബോൾഡായി പ്രതികരിക്കാറുണ്ട് കീർത്തി. ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു കീർത്തിയും അശോക് സെൽവനും തമ്മിലുള്ള വിവാ​ഹം നടന്നത്.

പത്ത് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് അശോക് സെൽവനും കീർത്തിയും വിവാഹിതരായത്. ബ്ലൂസ്റ്റാർ എന്ന സിനിമയിൽ അശോകും കീർത്തിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. മരക്കാർ അറബിക്കടലിന്റെ സിം​ഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു അശോക് സെൽവൻ. മലയാളത്തിലും ജനപ്രീതിയുള്ള യുവനടനാണ് അശോക് സെൽവൻ. കീർത്തിയെ വിവാ​ഹം ചെയ്തതിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ അശോക് സെൽവന് കേൾക്കേണ്ടി വന്നിരുന്നു. കീർത്തി അശോക് സെൽവന് ചേർന്ന ജോഡിയല്ലെന്നാണ് പലരും അന്ന് കമന്റായി കുറിച്ചത്.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X