അച്ഛന്‍ ആ പണി ചെയ്യുന്നുണ്ടല്ലോ, ഇപ്പോള്‍ ശ്രദ്ധ അഭിനയത്തില്‍ മാത്രമെന്ന് കീര്‍ത്തി

വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കീര്‍ത്തി സുരേഷ് സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയം നേടിയ കീര്‍ത്തി കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു നടി എന്ന നിലയില്‍ ഇതിനോടകം കഴിവ് തെളിയിച്ച കീര്‍ത്തി സുരേഷ് ഇനി നിര്‍മാതാവാകുന്നുവത്രെ.

ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ണമായും കുടുംബത്തിനൊപ്പം സമയം ചെലവഴിയ്ക്കുന്ന കീര്‍ത്തി സുരേഷ്, ധാരാളം തിരക്കഥകളും ഈ കാലയളവില്‍ വായിച്ചിട്ടുണ്ട്. അത്തരത്തില്‍ വന്ന ഒരു വെബ് സീരിസിന്റെ കഥ ഇഷ്ടപ്പെട്ടു എന്നും, അത് നിര്‍മിയ്ക്കാന്‍ കീര്‍ത്തി തീരുമാനിച്ചു എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അത് പാടെ തള്ളി രംഗത്തെത്തിയിരിയ്ക്കുകയാണ് കീര്‍ത്തി സുരേഷ്.

keerthysuresh

നിലവില്‍ തനിയ്ക്ക് നിര്‍മാണ മേഖലയില്‍ താത്പര്യമില്ല. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. മാത്രവുമല്ല, അച്ഛന്‍ സുരേഷ് കുമാര്‍ ഒരു നിര്‍മാതാവാണ്. അദ്ദേഹം ഇരുപതിലേറെ മലയാള സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അങ്ങനെ ആവുമ്പോള്‍ ഞാനും ആ മേഖലയിലേക്കില്ല. എനിക്കിപ്പോള്‍ താത്പര്യം അഭിനയത്തിലാണ്- കീര്‍ത്തി സുരേഷ് വ്യക്തമാക്കി.

Recommended Video

Penguin Movie Review In Malayalam | Filmibeat Malayalam

മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യം കൂടിയ നടിയാണ്. തെലുങ്കിലും തമിഴിലും കൈ നിറയെ ചിത്രങ്ങളുമായി നില്‍ക്കുകയാണിപ്പോള്‍ താരം. കൂടുതലും സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് കീര്‍ത്തി സുരേഷിന് വന്നുകൊണ്ടിരിയ്ക്കുന്നത്. ഓരോ സിനിമയിലൂടെയും കൂടുതല്‍ പക്വതയിലെത്തുകയാണ് താരപുത്രി.

തെലുങ്കില്‍ ചെയ്ത മിസ് ഇന്ത്യ എന്ന സിനിമയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ കീര്‍ത്തി സുരേഷ്. രജനികാന്തിനൊപ്പം അഭിനയിക്കുന്ന അണ്ണാത്തെയാണ് അടുത്ത സിനിമ. ഇത് കൂടാതെ ഗുഡ് ലക്ക് സഖി, രങ്ക് ദേ, സാനി കാകിതം തുടങ്ങിയ സിനിമകളിലും താരം ഒപ്പുവച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും വേറെയും ചില സിനിമകളുടെ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

അതേ സമയം ഇപ്പോള്‍ കീര്‍ത്തി സുരേഷ് ഹൈദരബാദിലാണ് ഉള്ളത്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈദരബാദിലെത്തിയ നടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. മാസ്‌ക്കും കൈ ഉറയുമൊക്കെ ധരിച്ച് എത്തിയ കീര്‍ത്തിയുടെ എയര്‍പോര്‍ട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X