എന്ത് ധരിച്ചാലും ഇണങ്ങണം, അതിന് തടി കുറയ്ക്കണം; കീർത്തി സുരേഷ് ഇങ്ങനെ മെലിയാൻ കാരണം ?
പെൺഗ്വിൻ എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷിന്റെ രണ്ടാമത്തെ ചിത്രവും ഇന്ന് (നവംബർ 4) ഒടിടി റിലീസിങിലൂടെ പുറത്തിറങ്ങി. മിസ്സ് ഇന്ത്യ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കവെ സിനിമയ്ക്ക് വേണ്ടി താൻ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചും നടി വെളിപ്പെടുത്തി.
മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ നടിയാണ് കീർത്തി സുരേഷ്. ദേശീയ പുരസ്കാരത്തിന് ശേഷം സിനിമയോടുള്ള ഉത്തരവാദിത്വം കൂടി എന്നും, അതുകൊണ്ട് തന്നെ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ അധികം സെലക്ടീവാണെന്നും നടി പറഞ്ഞിരുന്നു. നരേന്ദ്ര നാഥ് എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് മിസ്സ് ഇന്ത്യ. എന്നാൽ അദ്ദേഹം കഥ പറഞ്ഞ രീതിയും കഥയും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. സ്ത്രീപക്ഷ ചിത്രങ്ങൾ ഏറ്റെടുത്ത് കൊണ്ട്, ഒരു അഭിനേത്രി എന്ന നിലയിൽ സ്വയം വളരാനാണ് ഞാൻ ആഗ്രഹിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മിസ്സ് ഇന്ത്യ എന്ന ചിത്രം ഏറ്റെടുക്കാൻ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.

ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി, ലോകം അറിയപ്പെടുന്ന ബിസിനസ്സുകാരിയാവാൻ നടത്തുന്ന യാത്രയാണ് മിസ്സ് ഇന്ത്യ എന്ന ചിത്രം. അതിനിടയിൽ അവൾ നേരിടുന്ന വെല്ലുവിളികളിലൂടെയാണ് സിനിമ കടന്ന് പോവുന്നത്. കഥാപാത്രത്തിന് വേണ്ടി പല വേഷങ്ങളും ധരിക്കേണ്ടതുണ്ടെന്നും, ഏത് വേഷം ധരിച്ചാലും ഇണങ്ങണമെന്നും അതിനാൽ തടി കുറയ്ക്കണമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. മഹാനടിയ്ക്ക് ശേഷം തന്നെ ഞാൻ മിസ്സ് ഇന്ത്യയ്ക്ക് വേണ്ടി ഒരുങ്ങിയിരുന്നു. അതിനാൽ അപ്പോൾ തന്നെ ഭക്ഷണക്രമവും വ്യായാമവും ശ്രദ്ധിച്ചു. മിസ്സ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ഇത്രയും മെലിഞ്ഞത് എന്ന് കീർത്തി വ്യക്തമാക്കി.
Recommended Video
നിലവിൽ ആദ്യത്തെ വെബ് സീരീസ് ചെയ്യുന്ന ത്രില്ലിലാണ് കീർത്തി. കഥയും ആശയവും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു, നിലവിൽ ഏറ്റെടുത്തിരിയ്ക്കുന്ന ചിത്രങ്ങളുടെ ഡേറ്റുമായി ക്ലാഷ് ആവുന്നുമില്ല. അതുകൊണ്ടാണ് വെബ് സീരീസ് ചെയ്യാൻ തയ്യാറായത് എന്ന് കീർത്തി പറയുന്നു. ഗുഡ് ലക്ക് ശക്തി, രങ്ക് ദേ, സാനി കായിതം, സർകാര് വാരി പാത എന്നിങ്ങനെ തെലുങ്കിലും തമിഴിലും മാറി മാറി സിനിമകൾ ചെയ്യുന്ന തിരക്കിലാണ് കീർത്തി. അതിനിടയിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











