അതൊരു ഹൃദയസ്പർശിയായ കൂടിക്കാഴ്ചയായിരുന്നു! 'പഴംപൊരി' അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്
മഹാനടി എന്ന ചിത്രം കീർത്തി സുരേഷിന്റെ പേര് വനോളം ഉയർത്തുകയായിരുന്നു. സാവിത്രിയായുള്ള കീർത്തിയുടെ പ്രകടനം തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ വൻ സ്വീകാര്യത ലഭിച്ചിരുന്നു.
സാവിത്രിയായുള്ള കീർത്തിയുടെ രൂപമാറ്റമാണ് പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ചത്. ചിത്രത്തിൽ താരത്തിന്റെ മേക്കോവർ ഗംഭീരമായിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടപ്പോഴുണ്ടായ അവരുടെ മക്കളുടെ പ്രതികരണത്തെ കുറിച്ച് തുറന്നു പറയുകയാണ് കീർത്തി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സാവിത്രിയമ്മയുടെ മകൾ ചാമുണ്ഡോശ്വരി ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു. അപ്പോൾ സാവിത്രി അമ്മയ്ക്ക് മകൾ ജനിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്തു കൊണ്ടിരുന്നത്. യഥാർഥ ജീവിതത്തിൽ ചാമുണ്ഡേശ്വരിയമ്മ ജനിക്കുന്ന സന്ദർഭമായിരുന്നു. ഇതു കണ്ടപ്പോൾ അവർ വളരെ വൈകാരികാവസ്ഥയിലായിരുന്നു. മൈ പ്രെറ്റി ലിറ്റിൽ മോ എന്ന് തന്നെ വിളിക്കാൻ തുടങ്ങിയെന്ന് കീർത്തി പറഞ്ഞു.

മഹാനടി ചിത്രം കണ്ടതിനു ശേഷം കീർത്തിയെ കാണാനായി സാവിത്രി അമ്മയുടെ മകൻ സതീഷ് എത്തിയിരുന്നു. ചിത്രം കണ്ട് അദ്ദേഹം വളരെ ഇമോഷണലായി. അടുത്ത ദിവസം അദ്ദേഹം യുഎസിലേയ്ക്ക് പോകുകയായിരുന്നു. സതീഷിന് കീർത്തിയെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ഈ സമയത്ത് കീർത്തിയെ കാണാൻ പറ്റുമോ എന്ന് ചോദിച്ച് വിജയമ്മ മേനകയെ വിളിച്ചിരുന്നു. എന്നാൽ ചെന്നോളും എന്നാണ് മേനക പറഞ്ഞത്.

കീർത്തി കേരളത്തിൽ നിന്ന് വരുന്ന കുട്ടിയല്ലേ, അവിടെ പഴംപൊരി എന്നൊരു പലഹാരം ഉളളതായി കേട്ടിട്ടുണ്ട്. ഇതുവരെ കഴിച്ചിട്ടില്ല. ഇവിടെ ചെന്നാൽ അതുണ്ടാക്കി തരുമോ എന്ന് സവിത്രിയുടെ മകൻ വിജയമ്മയോട് ചോദിച്ചിരുന്നു. തമ്മൾ അവരെ കാണാൻ പോകുന്നത് തന്നെ അസമയത്താണ്. അവിടെ അടുക്കളയിൽ ജോലി ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ അറിയില്ല. നമ്മൾ ചെല്ലുന്നു, കാണുന്നു, തിരിച്ചു വരുന്നു, ഇതായിരുന്നു മറുപടി.

എന്നാൽ വീട്ടിൽ ചെന്നപ്പോൾ കീർത്തി അവരുടെ മുന്നിൽ കൊണ്ട് വെച്ചത് പഴംപൊരിയായിരുന്നു. അതു കണ്ടപ്പോൾ രണ്ടു പേരുടേയും കണ്ണ് നിറഞ്ഞിരുന്നു. വിജയമ്മ ഈ വിവരം മേനകയെ വിളിച്ചു പറയുകയും ചെയ്തു.സതീഷ് കഴിക്കണമെന്നാഗ്രഹിച്ചത് അമ്മയുടെ സ്ഥാനത്ത് നിന്ന് കീർത്തി ഉണ്ടാക്കിക്കൊടുത്തു. ഇത് ടെലിപ്പതി പോലെ ആയിപ്പോയല്ലോ മേനകാ എന്നായിരുന്നു ഫേണിലൂടെ വിജയമ്മ പറഞ്ഞത്.


Click it and Unblock the Notifications











