വീട്ടിൽ വന്ന സാവിത്രിയമ്മയുടെ മകൾ, അന്ന് ന‌ടന്നത് അത്ഭുതമായി തോന്നി; കീർത്തി സുരേഷ് പറയുന്നു

പല ഭാഷകളിലായി തിരക്കുകളിലാണ് നടി കീർത്തി സുരേഷ്. അടുത്ത കാലത്താണ് ബോളിവുഡിലും നടി സാന്നിധ്യം അറിയിച്ചത്. വ്യത്യസ്തമായ റോളുകളാണ് കീർത്തി കരിയറിൽ തേടുന്നത്. സൂപ്പർതാര സിനിമകൾ മാത്രം കീർത്തി ചെയ്യുന്നില്ല. വിജയ പരാജയങ്ങൾ കീർത്തിയുടെ കരിയറിൽ ഒരുപോലെ വന്നിട്ടുണ്ട്. വലിയ ഹിറ്റായ ചില സിനിമകൾ കീർത്തി വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഇവയ്ക്ക് പകരം ചെയ്ത ചില സിനിമകൾ വലിയ പരാജയമാകുകയും ചെയ്തു. മഹാനടിയാണ് കീർത്തി സുരേഷിന്റെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമ. ചിത്രത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മഹാനടി ചെയ്യുന്ന സമയത്ത് ഞാനൊരുപാട് കൊമേഴ്ഷ്യൽ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. സർക്കാർ, താന സെന്ത കൂട്ടം, സണ്ടക്കോഴി 2, സാമി 2, തെലുങ്കിൽ അഞ്ജാത വാസി എന്നീ സിനിമകൾ ചെയ്യുന്നുണ്ട്. കരിയറിലെ പ്രധാനപ്പെട്ട ഘട്ടമായിരുന്നു. വാണിജ്യ സിനിമകളിലെ മേക്കപ്പിനെയും കോസ്റ്റ്യൂമിനെയും കുറിച്ചൊന്നും എനിക്കറിയില്ല. എന്റെ വർക്ക് ഞാൻ തന്നെ മാനേജ് ചെയ്യുന്ന സമയമായിരുന്നു അതെന്നും കീർത്തി സുരേഷ് ഓർത്തു.

Keerthi Suresh

മഹാനടിയുടെ റിലീസ് വരെ എനിക്ക് ഭയമായിരുന്നു. നന്നായി ചെയ്യുന്നുണ്ടോ എന്ന ആശങ്കയുണ്ടായിരുന്നു. സംവിധായകനായ നാ​ഗ് അധികം എക്സ്പ്രസ് ചെയ്യില്ല. നന്നായില്ലെങ്കിലും പറയൂ എന്ന് ഞാൻ നാ​ഗിനോട് പറഞ്ഞു. സാവിത്രിയമ്മ എന്നെ മുകളിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു. അവരുടെ രീതികൾ എങ്ങനെയായിരുന്നു എന്ന് അറിയില്ലായിരുന്നു. ഞാനവരുടെ മകൾ വിജയ ചാമുണ്ഡേശ്വരിയോട് സംസാരിച്ചു.

അവർ ചില വിദ്യകൾ പറഞ്ഞ് തന്നു. ഞാനും സാവിത്രിയമ്മയും ​തമ്മിൽ ഒരുപാട് സാമ്യമുണ്ട്. ഞങ്ങൾ നടക്കുന്നത് ഒരുപോലെയാണ്. മഹാനടിയുടെ റിലീസ് കഴിഞ്ഞ് വിജയ ചാമുണ്ഡേശ്വരി മാമും കുടുംബവും എന്നെ കാണാൻ അപാർട്മെന്റിൽ വന്നു. ഞാനന്ന് മാറി താമസിച്ച് തുടങ്ങിയിട്ടേയുള്ളൂ. പാചകമൊക്കെ ട്രെെ ചെയ്യുന്നു. അവർ സഹോദരൻ സതീഷിനെയും കൂട്ടിയാണ് വന്നത്.

Keerthi Suresh

അന്ന് ആദ്യമായി ഞാൻ പഴംപൊരിയുണ്ടാക്കി. അവർ വരുന്നതല്ലേ, കഴിക്കാൻ കൊടുക്കാമെന്ന് കരുതി. അവർ വന്ന് പോയ ശേഷം വിജയ മാം ഇമോഷണലായി എന്റെ അമ്മയെ വിളിച്ചു. കാരണം വരുന്ന വഴി അവർ മലയാളിയല്ലേ, പഴംപൊരിയുണ്ടാകുമോ അവിടെയെന്ന് സതീശ് ചോദിച്ചിരുന്നു. അവൾ ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയാണ്, ഇതൊക്കെ ചോദിക്കാൻ പറ്റുമോയെന്ന് വിജയ മാമും പറഞ്ഞു. എന്നാൽ അവർ വന്നപ്പോൾ സ്നാക്കായി പഴംപൊരി. ഇമോഷണലായാണ് അവർ പോയത്. എനിക്കിതറിയില്ലായിരുന്നു. അമ്മ പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും കീർത്തി സുരേഷ് ഓർത്തു.

തന്റെ അടുത്ത സുഹൃത്തിന്റെ മരണത്തെക്കുറിച്ചും കീർത്തി സംസാരിച്ചു. ഒരു വർഷം മുമ്പ് എന്റെ ബാല്യകാല സുഹൃത്ത് മരിച്ചു. ‌ട്യൂമറായിരുന്നു. അവൾ സ്ട്ര​ഗിൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. മൂന്ന് തവണ ഓപ്പറേഷൻ ചെയ്തു. പക്ഷെ ശരീരത്തിന് താങ്ങാനാകുന്നതിന് പരിധിയില്ലേ. ഓരോ ഓപ്പറേഷൻ കഴിയുമ്പോഴും ഞാൻ അതിജീവിക്കും, ഇത് കടന്ന് വരും എന്നാണ് പറഞ്ഞിരുന്നത്. അവസാനമായപ്പോൾ എനിക്ക് പറ്റുന്നില്ല, വേദനിക്കുന്നു എന്ന് പറഞ്ഞു. അവൾ സമാധാനമായി ഇരിക്കട്ടെ എന്ന അവസ്ഥയിലേക്ക് എത്തിയിരുന്നെന്നും കീർത്തി ഓർത്തു.

More from Filmibeat

Read more about: keerthi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X