പ്രണയമുണ്ടോ എന്ന് ആരാധകർ, ആ ഇഷ്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്
മലയാളത്തിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമയിൽ എത്തിയ നടി മലയാള സിനിമയിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ കീർത്തി സുരേഷിനായി. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും മലയാളത്തിലും നടിക്ക് ആരാധകർക്ക് കുറവൊന്നുമില്ല. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും കീർത്തിയുടെ അന്യഭാഷ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നടിയുടെ ചിത്രങ്ങൾ കേരളത്തിൽ മികച്ച ആരാധകരെ നേടാറുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് കീർത്തി സുരേഷ്. സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ആരാധകരുടെ ചോദ്യത്തിന് വളരെ കൃത്യമായും സത്യസന്ധവുമായിട്ടാണ് കീർത്തി മറുപടി നൽകാറുള്ളത്. കഴിഞ്ഞ ദിവസം പ്രേക്ഷകരോട് സംവദിക്കാൻ നടി എത്തിയിരുന്നു. ട്വിറ്ററിലെ ക്യൂ-എ സെക്ഷനിലായിരുന്നു നടിയുടെ മറുപടി.
ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് ചോദിച്ചപ്പോൾ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ എംഎസ് ധോണിയുടെ പേര് പറയുകയായിരുന്നു. ഗോസിപ്പ് കോളങ്ങളിൽ അധികം പേര് കേൾക്കാത്ത കീർത്തിയ്ക്ക് റിലേഷൻ ഉണ്ടോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ട മറ്റൊരു കാര്യം. 'സിംഗിൾ ആണോ കമ്മിറ്റഡ്' ആണോ എന്നായിരുന്നു കീർത്തിയോട് ഒരു ആരാധകൻ ചോദിച്ചത്. എങ്ങും തൊടാത്ത മറുപടിയായിരുന്നു നടി നൽകിയത്. ജോലിയിൽ കമ്മിറ്റഡ് ആണെന്നായിരുന്നു ഉത്തരം. രസകരമായ ഇമോജിയ്ക്കൊപ്പമായിരുന്നു മറുപടി. കീർത്തിയുടെ അടുത്ത സുഹൃത്താണ് നടി സാമന്ത. നടിയെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു . നടിയെ കുറിച്ച് പറയാൻ ഒരു വാക്ക് തികയില്ല എന്നാണ് കീർത്തി പറയുന്നത്.
പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും നടി ട്വിറ്റർ സെക്ഷനിൽ പങ്കുവെച്ചു. ദോശയാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണമെന്നാണ് നടി പറയുന്നത്. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും സഞ്ചരിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കീർത്തി പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ വളരെ ബോൾഡായ മറുപടിയായിരുന്നു നൽകിയത്. തെറ്റുകൾ അളക്കാൻ കഴിയില്ല. എന്തായാലും പശ്ചാത്തപിക്കരുതെന്നും അവ എപ്പോഴും എന്നെ പഠിപ്പിക്കുന്നു. " എന്നും നടി കുറിച്ചു.


Click it and Unblock the Notifications











