ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്! പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കീര്‍ത്തി സുരേഷ്!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രികളിലൊരാളാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലം മുതലേ തന്നെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞാണ് ഈ താരപുത്രി വളര്‍ന്നത്. നിര്‍മ്മാതാവായ അച്ഛനും മുന്‍നിര നായികയായി തിളങ്ങി നിന്നിരുന്ന മേനകയുടെയും ഇളയ മകളായ കീര്‍ത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. പിന്നീട് തമിഴിലേക്ക് പോയ താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്.

വിജയ്, വിക്രം, സൂര്യ, തുടങ്ങി മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. തമിഴിന് പിന്നാലെ തെലുങ്കിലേക്ക് പ്രവേശിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. സാവിത്രിയുടെ ജീവിതകഥയുമായെത്തിയ മഹാനടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കഥാപാത്രത്തെ അങ്ങേയറ്റം പൂര്‍ണ്ണതയോടെ ഉള്‍ക്കൊള്ളുന്നതിനായി താരം നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു താരം പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

 ലൗവ് ലെറ്ററുകള്‍ കിട്ടിയിട്ടുണ്ടോ?

ലൗവ് ലെറ്ററുകള്‍ കിട്ടിയിട്ടുണ്ടോ?

മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ അതിഥിയായെത്തുന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കീര്‍ത്തിയോട് പ്രണയത്തെക്കുറിച്ച് ചോദിച്ചത്. ജീവിതത്തില്‍ നിരവധി തവണ ലവ് ലെറ്ററുകള്‍ ലഭിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. കീര്‍ത്തി ഐലവ് യൂ എന്നെഴുതിയ പേപ്പറുകളാണ് ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെത്തിയതിന് ശേഷവും ഇത്തരത്തിലുള്ള കത്തുകള്‍ വരാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ വരവോട് കൂടി അത് മെസ്സേജുകളായി പരിണമിക്കുകയായിരുന്നു.

പ്രണയവിവാഹത്തിന് അനുകൂലം

പ്രണയവിവാഹത്തിന് അനുകൂലം

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇന്നും സ്‌നേഹത്തോടെയാണ് ഇരുവരും കഴിയുന്നത്. മക്കളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞാല്‍ വിപ്ലവമൊന്നും അവരുണ്ടാക്കില്ല. വീട്ടില്‍ നിന്നും അനുകൂല സമീപനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. എന്നാല്‍ ഇതുവരെ മനസ്സിന് ഇണങ്ങിയ ആരെയും കണ്ടെത്തിയിട്ടില്ലെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യം നേരത്തെയും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു.

പ്രത്യേകതയുള്ളതായിരിക്കണം

പ്രത്യേകതയുള്ളതായിരിക്കണം

ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹം ഏറെ പ്രത്യേകതയുള്ളതായിരിക്കണമെന്നും താരപുത്രി പറയുന്നു. ജീവിതത്തിന്റെ രണ്ടാംഘട്ടമാണ് വിവാഹമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അപ്പോള്‍ നമ്മളത് പരമാവധി ആഘോഷിക്കണം. കേവലം രണ്ട് മിനുട്ടില്‍ താലികെട്ടി പോവുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ കീര്‍ത്തി പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെയുള്ള സങ്കല്‍പ്പങ്ങളെക്കുറിച്ചറിയാന്‍ ആരാധകര്‍ക്കും പ്രത്യേക താല്‍പര്യമാണ്.

പ്രണയ വിവാഹത്തോടാണ് താല്‍പര്യം

പ്രണയ വിവാഹത്തോടാണ് താല്‍പര്യം

കല്യാണത്തിന് എന്നെ കാണാന്‍ അടിപൊളിയായിരിക്കണം. വിപണിയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് എന്താണെന്ന് നോക്കി അതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു. പ്രത്യേകതയുള്ള തരത്തിലായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. പ്രണയ വിവാഹത്തോടാണ് തനിക്ക് താല്‍പര്യമെന്നും താരപുത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X