ദീർഘകാല സുഹൃത്തായിരുന്നില്ല, വിവാഹം കഴിഞ്ഞ് ഒരു വർഷമാകവെ കീർത്തി സുരേഷ്; സീരിയസായത് അന്ന്
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് നടി കീർത്തി സുരേഷ് വിവാഹിതയായത്. ആന്റണി തട്ടിൽ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കീർത്തി പ്രണയത്തിലാണെന്ന് പല തവണ ഗോസിപ്പുകൾ വന്നെങ്കിലും കാമുകനെ കണ്ടെത്താൻ ഇവർക്കാർക്കും കഴിഞ്ഞില്ല. അത്രയും രഹസ്യമായാണ് കീർത്തിയും ആന്റണിയും പ്രണയം മുന്നോട്ട് കൊണ്ട് പോയത്. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് കീർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താനും ആന്റണിയും ആദ്യ സുഹൃത്തുക്കളായിരുന്നിട്ട് പിന്നീട് പ്രണയത്തിലായതല്ലെന്ന് കീർത്തി പറയുന്നു. ബിഹെെന്റ്വുഡ്സ് ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു അദ്ദേഹം. സുഹൃത്തിനെയല്ല വിവാഹം ചെയ്തത്. പരിചയപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഞങ്ങൾ ഡേറ്റ് ചെയ്യാൻ തുടങ്ങി. 2010 ൽ. എന്റെ ദീർഘകാല സുഹൃത്തായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ അങ്ങനെയല്ല. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളെ പോലെയായെന്ന് പറയാം. 2009 ഡിസംബർ മാസത്തിൽ പരിചയപ്പെട്ടു. 2010 ൽ ഞങ്ങൾ ഡേറ്റ് ചെയ്യാൻ തുടങ്ങി.

ആ വർഷമാണ് കോളേജിൽ ചേർന്നത്. ഞാൻ സിനിമയിലേക്ക് വരുന്നതിന് മുമ്പേ അദ്ദേഹം എന്നെ കാണുന്നുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് വളർന്നതെന്ന് പറയാം. പ്രണയം വർഷങ്ങൾക്ക് മുമ്പേ വീട്ടിൽ കണ്ടുപിടിച്ചു. പക്ഷെ കൺഫ്രന്റേഷൻ നടന്നില്ല. വേറെ ഒരു പ്രശ്നവുമില്ല. രണ്ട് മതസ്ഥരാണെന്ന വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. പതിയെ വീട്ടുകാരോട് പറയാം എന്ന് കരുതി. അവസാനം അവർ വളരെ സപ്പോർട്ട് ചെയ്തു. ഞാനാണ് പ്രൊപ്പോസ് ചെയ്തത്. അന്ന് അത്ര കാര്യമാക്കിയതല്ല. ഡേറ്റ് ചെയ്ത് തുടങ്ങിയെങ്കിലും ഇത്ര സീരിയസാകുകയാണെന്ന് മൂന്ന് നാല് വർഷം കഴിഞ്ഞാണ് മനസിലായതെന്നും കീർത്തി സുരേഷ് പറഞ്ഞു.
മുമ്പൊരിക്കലും കീർത്തി ഭർത്താവിനെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരുപാട് കാലം ഉണ്ടായിരുന്നതിനാൽ പരസ്പരം പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം. ആന്റണി ദേഷ്യപ്പെട്ടാൽ അവിടെ നിന്നും ഞാൻ രക്ഷപ്പെടും. ചില ദിവസങ്ങൾ മോശമായിരിക്കും. ഒരിക്കൽ ഞാൻ സ്റ്റാഫുകളോട് ദേഷ്യപ്പെടവെ ആന്റണി പതിയെ വീട്ടിൽ ജിമ്മിലേക്ക് രക്ഷപ്പെട്ടെന്നും കീർത്തി സുരേഷ് ഓർത്തു.

പ്രണയത്തിലായ ശേഷം 2016 ഓടെ കാര്യങ്ങൾ കുറച്ച് സീരിയസായി. പ്രോമിസ് റിംഗ് അണിയിച്ചു. അത് നിരവധി സിനിമകളിൽ എന്റെ കയ്യിൽ കാണാം. ആ മോതിരം ഞാൻ അഴിച്ചിട്ടില്ല. ഇപ്പോൾ വെഡ്ഡിംഗ് റിംഗ് ഉള്ളതിനാൽ അത് ഒഴിവാക്കി. വഴക്കുകൾ അധികമുണ്ടാകാറില്ല. ചില സമയത്ത് മറ്റാരെങ്കിലും ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ടി വരും. പക്ഷെ അപൂർവമായേ അങ്ങനെ സംഭവിക്കാറുള്ളൂയെന്നും കീർത്തി സുരേഷ് പറയുകയുണ്ടായി. റിവോൾവർ റിതയാണ് കീർത്തിയുടെ പുതിയ സിനിമ. കരിയറിൽ തുടരെ സിനിമകളുമായി തിരക്കിലാണിപ്പോൾ കീർത്തി സുരേഷിപ്പോൾ. മലയാളത്തിൽ നടി ഇടയ്ക്ക് മാത്രമേ സിനിമകൾ ചെയ്യാറുള്ളൂ. മറ്റ് ഭാഷകളിലെ തിരക്കാണ് ഇതിന് കാരണം.


Click it and Unblock the Notifications











