മാം​ഗല്യം തന്തുനാനേന; പതിനഞ്ച് വർഷത്തെ പ്രണയം, ബ്രാഹ്‌മണ ആചാരപ്രകാരം വിവാഹം; കീർത്തി ഇനി ആന്റണിക്ക് സ്വന്തം

നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. കീർത്തി സുരേഷ് പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചപ്പോൾ മുതൽ നടിയുടെ വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നു തെന്നിന്ത്യൻ സിനിമാപ്രേമികൾ. ​മറ്റുള്ള താര വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു കീർത്തിയുടേത്. അടുത്ത ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും അല്ലാതെ മറ്റാർക്കും ​ഗോവയിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.

തീർത്തും ഇന്റിമേറ്റ് വെഡ്ഡിങായിരുന്നു. നടിയുടെ ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ കഴുത്തിൽ താലി ചാർത്തിയത്. പതിനഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ തമിഴ് ബ്രാഹ്‌മണ ആചാരപ്രകാരമുള്ള വിവാഹമാണ് ആദ്യം നടന്നത്.

Keerthy Suresh Antony Thattil wedding

ആ ചടങ്ങുകളുടെ ചിത്രങ്ങളാണ് കീർത്തി പങ്കുവെച്ചത്. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ ഒരു തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിലാണ് മേനക ജനിച്ചത്. തമിഴ് ബ്രാഹ്മണ കൾച്ചർ ഇപ്പോഴും മേനക പിന്തുടരുന്നുണ്ട്. മൂത്തമകൾ രേവതിയുടെ വിവാ​ഹവും തമിഴ് ബ്രാഹ്മണ സ്റ്റൈലിലാണ് മേനകയും സുരേഷും നടത്തിയത്. അസ്സൽ‌ ബ്രാഹ്മണ പയ്യനായാണ് ആന്റണി തട്ടിൽ എത്തിയത്.‌

ഡാർക്ക് ​ഗ്രീൻ ബോർഡറുള്ള ക്രീം നിറത്തിലുള്ള അം​ഗവസ്ത്രം ധരിച്ചാണ് വരൻ എത്തിയത്. മഞ്ഞയും ഡാർക്ക് ​ഗ്രീനും നിറത്തിലുള്ള സാരിയായിരുന്നു കീർത്തിയുടെ വേഷം. തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. സാരിക്കിണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളും തലനിറയെ മുല്ലപ്പവും ചൂടി അയ്യങ്കാർ വീട്ട് പൊണ്ണായാണ് കീർ‌ത്തി എത്തിയത്.

അച്ഛൻ സുരേഷിന്റെ മടിയിലിരുന്നാണ് കീർത്തി ആന്റണിക്ക് താലി ചാർത്താനായി കഴുത്ത് നീട്ടിയത്. താലികെട്ടിനിടെ സന്തോഷം കൊണ്ട് നിറഞ്ഞ കീർത്തിയുടെ കണ്ണുകൾ തുടച്ച് നെറുകയിൽ ആന്റണി ചുംബിക്കുന്നതും സ്വപ്നതുല്യമായ വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകളിൽ കാണാം. താലികെട്ടിനുശേഷമുള്ള പൂജ ചടങ്ങുകളിൽ മെറൂൺ നിറത്തിൽ സിൽവർ വർക്കുകളുള്ള സാരി ധരിച്ചാണ് കീർത്തി എത്തിയത്.

കീർത്തിയുടേയും ആന്റണിയുടേയും വളർത്തുനായ കുട്ടി നൈക്കിനൊപ്പമുള്ള ചിത്രങ്ങളും കീർത്തി പങ്കിട്ടു.‍ ദളപതി വിജയ് അടക്കം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വരൻ ക്രിസ്ത്യൻ ആയതിനാൽ രണ്ട് മതങ്ങളുടെ ആചാരപ്രകാരവും വിവാഹം നടക്കും. വൈകീട്ടാടെയാകും ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ.

Keerthy Suresh Antony Thattil wedding

ആന്റണിയും കീർത്തിയും തമ്മിൽ പഠനകാലം മുതലുള്ള സൗഹൃദമാണ്. ഒരുമിച്ച് പഠിച്ചവരാണെങ്കിലും കീർത്തിയേക്കാൾ രണ്ട് വയസിന് മൂത്തതാണ് ആന്റണി. കീർത്തിക്ക് പ്രായം മുപ്പത്തിരണ്ടാണ്. ആന്റണിക്ക് മുപ്പത്തിനാലും. എഞ്ചിനീയറിങ് ബിരുദധാരിയായ ആന്റണി തട്ടിൽ ഇപ്പോൾ ബിസിനസ് മേഖലയിലാണ് തിളങ്ങുന്നത്.

ദുബായ്, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ എല്ലാം ആന്റണിക്ക് ബിസിനസുണ്ട്. കീർത്തിയെപ്പോലെ തന്നെ മേനകയും സുരേഷും ഒന്നായത് പ്രണയത്തിലൂടെയാണ്. തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മേനക സുരേഷിനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടന്നത്. ബാലതാരമായി സിനിമയിലേക്ക് എത്തി കീർത്തി ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും വിലയേറിയ നായികയാണ്. മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയ താരം ബോളിവുഡിലേക്കും അരങ്ങേറി കഴിഞ്ഞു.

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ആദ്യത്തെ ബോളിവുഡ് ചിത്രത്തിന്റെ പേര് ബേബി ജോണ്‍ എന്നാണ്. വരുൺ ധവാനാണ് നായകൻ. വിജയിയുടെ തമിഴ് ചിത്രം തെറിയുടെ ബോളിവുഡ് റീമേക്കാണ് ബേബി ജോണ്‍. ആറ്റ്ലി തന്നെയാണ് ഹിന്ദിയിലും സിനിമ സംവിധാനം ചെയ്യുന്നത്.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X