താരപുത്രിയുടെ മൊഞ്ചൊന്നും അങ്ങനെ പോയി പോവൂലാ! നടി കീര്‍ത്തി സുരേഷിന്റെ കിടിലന്‍ ഫോട്ടോസ് വൈറലാവുന്നു
മലയാളത്തില്‍ നിന്നും താരപുത്രന്മാര്‍ സിനിമയില്‍ സജീവമാണെങ്കിലും താരപുത്രിമാര്‍ അപൂര്‍വ്വമായിട്ടേ അഭിനയിക്കാറുള്ളു. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ താരപുത്രിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തിയ്ക്ക് മലയാളത്തില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സാവിത്രിയുടെ ജീവിതകഥ പറഞ്ഞ് കൊണ്ടെത്തിയ മഹാനടിയില്‍ സാവിത്രിയായി അഭിനയിച്ച് കീര്‍ത്തി കൈയടി വാങ്ങിയിരുന്നു. ഇപ്പോള്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ് കീര്‍ത്തി. എങ്കിലും സോഷ്യല്‍ മീഡിയ വഴി കീര്‍ത്തിയുടെ കിടിലന്‍ ചിത്രങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
താരപുത്രി
മലയാളത്തില്‍ പൈലറ്റ്, കുബേരന്‍, അച്ഛനെയാണെനിക്ക് ഇഷ്ടം എന്നിങ്ങനെയുള്ള സിനിമകളിലൂടെ ബാലതാരമായി കീര്‍ത്തി അഭിനയിച്ചിരുന്നു. 2013 ലെത്തിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ ഇരട്ടവേഷത്തിലൂടെയാണ് കീര്‍ത്തി നായികയായി എത്തിയത്. ദിലീപിന്റെ നായികയായി റിംഗ് മാസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട കീര്‍ത്തി പിന്നീട് തമിഴ് സിനിമയിലേക്ക് പോവുകയായിരുന്നു. തമിഴില്‍ നിന്നും തെലുങ്കിലെത്തിയ കീര്‍ത്തിയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല.
ഉയരങ്ങളിലേക്കുള്ള കീര്‍ത്തിയുടെ യാത്ര
കരിയറിന്റെ ആദ്യകാലങ്ങളില്‍ വിമര്‍ശനങ്ങള്‍ നേടിയയിരുന്നെങ്കിലും ഓരോ സിനിമകള്‍ കഴിയുമ്പോഴും തന്റെ കഴിവ് പുറത്തെടുക്കാന്‍ കീര്‍ത്തിയ്ക്ക് അവസരം ലഭിച്ചിരുന്നു. സൂര്യ, വിജയ്, ശിവകാര്‍ത്തികേയന്‍, വിക്രം, വിശാല്‍ തുടങ്ങി തമിഴിലെ പ്രമുഖ താരങ്ങളുടെയും മലയാളത്തില്‍ ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെയും നായികയാവാനുള്ള ഭാഗ്യം കീര്‍ത്തിയ്ക്ക് ലഭിച്ചിരുന്നു. സിനിമയുടെ സെറ്റുകളില്‍ കീര്‍ത്തിയുടെ ആത്മാര്‍ത്ഥയും ഡെഡിക്കേഷനും മറ്റുള്ളവരോടുള്ള പെരുമാറ്റവും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്.
വൈറലാവുന്ന ഫോട്ടോസ്
ഈ വര്‍ഷം ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചിരിക്കുന്ന കീര്‍ത്തിയ്ക്ക് കൈനിറയെ സിനിമകളാണ്. എന്നാല്‍ വേറിട്ട ഗെറ്റിപ്പിലുള്ള കീര്‍ത്തിയുടെ നിരവധി ഫോട്ടോസാണ് സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുന്നത്. സാരിയിലും മറ്റുമായി വ്യത്യസ്ത ഔട്ട് ഫിറ്റുകളും സ്റ്റൈലും പരീക്ഷിച്ച് കീര്‍ത്തി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പുറത്തെത്തിയിരുന്നു. ആരാധകരുടെ വലിയ പിന്തുണയാണ് കീര്‍ത്തിയ്ക്ക് ലഭിക്കാറുള്ളത്.
സാവിത്രിയായു കീര്‍ത്തി
മുന്‍കാല തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ ബയോപിക്കായി നിര്‍മ്മിച്ച മഹാനടിയില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കീര്‍ത്തി നടത്തിയത്. സാവിത്രിയായി രൂപം മാറിയ കീര്‍ത്തിയ്ക്ക് പ്രേക്ഷകര്‍ വിചാരിക്കുന്നതിലും അപ്പുറമുള്ള രൂപമാറ്റമായിരുന്നു ഉണ്ടായിരുന്നത്. അഭിനയത്തിന്റെ കാര്യത്തിലും നല്ല അഭിപ്രായമായിരുന്നു.
ഒരുപാട് സിനിമകള്‍
നയന്‍താരയെ പോലെ ലേഡി സൂപ്പര്‍സ്റ്റാറുകളെയെല്ലാം കടത്തിവെട്ടി കൊണ്ടാണ് കീര്‍ത്തിയുടെ വളര്‍ച്ച. തെലുങ്കില്‍ ഒരുക്കിയ ആഗ്നതാവാസി, തമിഴില്‍ താനാ സേര്‍ന്ത കൂട്ടം, മഹാനടി, സീമരാജ, സാമി 2, സണ്ടക്കോഴി 2 എന്നിങ്ങനെയുള്ള സിനിമകളായിരുന്നു ഈ വര്‍ഷം കീര്‍ത്തി നായികയായി തിയറ്ററുകളിലേക്ക് എത്തിയത്. നവംബറില്‍ വിജയ് നായകനായി അഭിനയിക്കുന്ന സര്‍ക്കാര്‍ വരികയാണ്. എആര്‍ മുരുകോദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. ഇത്തവണത്തെ ദീപാവലി റിലീസായി നവംബര്‍ ആദ്യ ആഴ്ചകളില്‍ തന്നെ സര്‍ക്കാര്‍ റിലീസിനെത്തും.


Click it and Unblock the Notifications











