twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്‍ നിര്‍മ്മിച്ചത് കൊണ്ടാണോ ഈ ചെറിയ സിനിമയില്‍ അഭിനയിച്ചത്; കീര്‍ത്തിയുടെ മറുപടി വൈറലാവുന്നു

    |

    തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും ഇന്ന് കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമാണ്. വാശിയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായിട്ടാണ് ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നത്.

    keerthy suresh

     റിയാസിനെ തളര്‍ത്തി ധന്യ, ഒരു സ്‌പെയിസും ഉണ്ടാക്കിയിട്ടില്ല, കളിച്ചത് ജാസ്മിന്റേയും നിമിഷയുടേയും പേരില്‍ റിയാസിനെ തളര്‍ത്തി ധന്യ, ഒരു സ്‌പെയിസും ഉണ്ടാക്കിയിട്ടില്ല, കളിച്ചത് ജാസ്മിന്റേയും നിമിഷയുടേയും പേരില്‍

    ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ നടിയ്്ക്ക് നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്‍കിയ ഉത്തരവുമാണ്. പിതാവിന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം. വളരെ ശാന്തമായി കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്.

     ഒരു പ്രഷര്‍ കുക്കറില്‍ പെട്ടത് പോലെ, സഹിക്കാന്‍ പറ്റുന്നില്ല; സ്വന്തം അനുഭവം പറഞ്ഞ് വിനയ് ഒരു പ്രഷര്‍ കുക്കറില്‍ പെട്ടത് പോലെ, സഹിക്കാന്‍ പറ്റുന്നില്ല; സ്വന്തം അനുഭവം പറഞ്ഞ് വിനയ്

    മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുളള നടിയുടെ മറുപടി ഇങ്ങനെ...'ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം. ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്' കീര്‍ത്തി മറുപടി നല്‍കി.

    ദില്‍ഷയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ധന്യയെ പലരും മറക്കുന്നു, കാരണം ഇതാണ്...ദില്‍ഷയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ധന്യയെ പലരും മറക്കുന്നു, കാരണം ഇതാണ്...

    Recommended Video

    Tovino Thomas About His Politics | എന്റെ നിലപാട് പറയേണ്ട സ്ഥലത്ത് ഞാൻ പറയുന്നുണ്ട്

    വിഷ്ണു ജി രാഘവാണ് സിനിമ സംവിധാനം ചെയ്യുന്നത്. വക്കീലായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ജൂണ്‍ 17 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ ടീസര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വന്നത്.

    English summary
    Keerthi suresh Mass Reply About Why Do Act Samall film Vashi, Actress Reply Went Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X