'രണ്ട് കള്‍ച്ചറും ഫോളോ ചെയ്യുമെന്ന് പറഞ്ഞതല്ലേ?, ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്യണം, അത് ഞാൻ പ്രതീക്ഷിച്ചില്ല'
സെലിബ്രിറ്റികളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എപ്പോഴും പരസ്യമായിരിക്കും. ഒളിപ്പിക്കാൻ ശ്രമിച്ചാൽ പോലും പലർക്കും അത് സാധിക്കാറില്ല. ഒന്നുകിൽ സോഷ്യൽമീഡിയ അല്ലെങ്കിൽ പാപ്പരാസികൾ എല്ലാം കണ്ടെത്തി പുറത്ത് കൊണ്ടുവരും. സോഷ്യൽമീഡിയയും എവിടെ തിരിഞ്ഞാലും ക്യാമറകളുമുള്ള ഇന്നത്തെ സമൂഹത്തിൽ ലോകം അറിയുന്ന ഒരു അഭിനേത്രി അവരുടെ പ്രണയം വർഷങ്ങളോളം എങ്ങനെ മറച്ചുവെച്ചുവെന്നത് ഇന്നും സിനിമാപ്രേമികൾക്ക് അത്ഭുതമാണ്.
കീർത്തി സുരേഷിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പതിനഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. തെന്നിന്ത്യയിൽ മുൻനിര നായികയായിരുന്നിട്ടും തന്റെ പ്രണയത്തിനും പങ്കാളിക്കും വേണ്ട സ്വകാര്യത കീർത്തി നൽകിയിരുന്നു. അതുകൊണ്ട് തന്നെ കീർത്തിയുടെ പ്രണയ കഥ എല്ലാവരും വളരെ അത്ഭുതത്തോടയൊണ് കേട്ടത്.

ഇക്കഴിഞ്ഞ ഡിസംബറിൽ ഗോവയിൽ വെച്ചാണ് കീർത്തിയുടേയും ആന്റണിയുടേയും വിവാഹം നടന്നത്. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദളപതി വിജയ് അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ഗ്രാന്റ് ഫെയറിടെയ്ൽ വെഡ്ഡിങ്ങായിരുന്നു കീർത്തിയുടേത്. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാര പ്രകാരം നടന്ന വിവാഹ ചടങ്ങിനെ കുറിച്ചും ഭർത്താവ് ആന്റണി തട്ടിലിനെ കുറിച്ചും കീർത്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വിവാഹവുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങൾ കീർത്തി വെളിപ്പെടുത്തിയത്. മൂന്ന് ദിവസങ്ങളിലായി രണ്ട് രീതിയിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. രണ്ട് രീതിയിലും വിവാഹം നടത്തണമെന്ന പ്ലാൻ ഞങ്ങൾക്ക് എന്നും ഉണ്ടായിരുന്നു.
കല്യാണത്തിന് വന്നത് പത്ത് പതിനഞ്ച് സിനിമ സെലിബ്രിറ്റികളും നൂറ് നൂറ്റി ഇരുപത് ബന്ധുക്കളും ഒഴിച്ചാല്‍ ബാക്കി എല്ലാം സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അത്രയധികം സുഹൃത്തുക്കളുണ്ട്. നാനൂറ് പേര്‍ അടങ്ങുന്ന വിവാഹമായിരുന്നു. ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹത്തില്‍ അച്ഛനാണ് എന്റെ കൈ പിടിച്ച് വേദിയില്‍ കൊണ്ടുവരുന്നത്. രാവിലത്തെ വിവാഹത്തിന് ശേഷം ഞാന്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിരുന്നു.
ഉടനെ അദ്ദേഹം സമ്മതിച്ചു. നമ്മള്‍ രണ്ട് കള്‍ച്ചറും ഫോളോ ചെയ്യുന്നു എന്നാദ്യമേ പറഞ്ഞതല്ലേ?. ഞാന്‍ ചെയ്യേണ്ടത് ഞാന്‍ തന്നെ ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛന്‍ അത് ചെയ്യും എന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. അച്ഛന്റെ കടമകള്‍ എല്ലാം അദ്ദേഹം വളരെ മനോഹരമായി നിറവേറ്റി.

എനിക്ക് വേണ്ടി അച്ഛൻ അത് ചെയ്തപ്പോൾ ഞാനും വളരെ ഹാപ്പിയായി കീര്‍ത്തി സുരേഷ് പറയുന്നു. പിന്നീട് ആന്റണിയെ കുറിച്ചാണ് കീർത്തി സംസാരിച്ചത്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ ഞാനാണ് ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നത്. എസിയും ഫാനും ഒരുമിച്ച് ഇടുന്നതിനാണ് ഞാൻ എപ്പോഴും വഴക്കുണ്ടാക്കുന്നത്. എല്ലാം സില്ലി ഫൈറ്റ്സാണ്. ഞാൻ ദേഷ്യപ്പെടുമ്പോൾ എല്ലാം ശാന്തമാക്കാൻ ആന്റണി ശ്രമിക്കും.
അദ്ദേഹത്തിന് ദേഷ്യം വന്നാൽ അവിടെ നിന്ന് എങ്ങനെയെങ്കിലും എസ്കേപ്പാകാനാണ് ഞാൻ ശ്രമിക്കുക. എങ്ങനെ കാര്യങ്ങൾ മാനേജ് ചെയ്യണമെന്ന് ഇപ്പോൾ ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നാമതൊരാൾ വരേണ്ടുന്ന സാഹചര്യം വളരെ വിരളമായി മാത്രമെ ഉണ്ടായിട്ടുള്ളു എന്നും കീർത്തി പറയുന്നു.
സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ പരിചയമാണ് കീർത്തിയും ആന്റണിയും തമ്മിൽ. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ആന്റണി തട്ടിൽ എഞ്ചിനീയറും ബിസിനസുകാരനുമാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസിന്റെ ഉടമ കൂടിയാണ് ആന്റണി. കീർത്തിയും ആന്റണിയും തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്.


Click it and Unblock the Notifications