അതിന് ശേഷം സിനിമകൾ ലഭിച്ചില്ല, സാമ്പത്തിക സ്ഥിരത ഇല്ലാതായി; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

തെന്നിന്ത്യയിൽ താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന കീർത്തി സുരേഷിന് ഇന്ന് കൈനിറയെ അവസരങ്ങളാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ‌ സജീവമായ കീർത്തി മലയാള ചിത്രം ​ഗീതാഞ്ജലിയിലൂടെയാണ് അഭിനയരം​ഗത്തേക്ക് വരുന്നത്. പിന്നീട് തമിഴകത്തേക്ക് കടന്ന താരം മുൻനിരനായിക നടിയായി മാറി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ​ദേശീയ പുരസ്കാരം കീർത്തിക്ക് ലഭിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ ദസറ എന്ന സിനിമയും സൂപ്പർഹിറ്റായി. മാമന്നൻ ആണ് കീർത്തിയുടെ അടുത്ത സിനിമ. ​ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷ്.

Keerthy Suresh

'ചില സമയത്ത് ഇൻസെക്യൂരിറ്റികൾ വരും. മഹാനടി എന്ന സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു. എന്നാൽ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. വരും എന്നാണ് കരുതിയത്. മഹാനടിക്ക് ശേഷം എനിക്ക് കാെമേഴ്ഷ്യൽ സിനിമ ചെയ്യാനായിരുന്നു ആ​ഗ്രഹം. പക്ഷെ എനിക്ക് വന്നത് മുഴുവൻ സ്ത്രീ കേന്ദ്രീകൃത സിനിമകളാണ്'

'മൂന്ന് നാല് മാസം ഞാൻ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാൽ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ അടുത്ത സിനിമ ലഭിച്ചു,' കീർത്തി സുരേഷ് പറയുന്നു.

2018 എന്റെ കരിയറിലെ നല്ല വർഷമായിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകൾ ചെയ്തു. നഷ്ടമായ അവസരങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. ‍‍‍‍ഡാൻസ് രം​ഗങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളിൽ പാതിയും കംഫർട്ടബിൾ അല്ല. പക്ഷെ അത് നമ്മുടെ ജോലിയാണ്. കാണാൻ നന്നായി തോന്നണമെങ്കിൽ ചിലപ്പോൾ കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കേണ്ടി വരും. ഡാൻസ് ചെയ്യുമ്പോൾ റിഹേഴ്സലിൽ ആ വസ്ത്രം ധരിച്ച് കംഫർട്ടബിൾ ആക്കുമെന്ന് കീർത്തി അഭിപ്രായപ്പെട്ടു.

Keerthy Suresh

തന്റെ വിവാഹത്തെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളെക്കുറിച്ചും കീർത്തി സുരേഷ് സംസാരിച്ചു. എന്നേക്കാളും മാധ്യമങ്ങളാണോ കല്യാണം ആ​ഗ്രഹിക്കുന്നതെന്ന് തോന്നും. ചിലപ്പോൾ തമാശയായി തോന്നും പക്ഷെ ചിലപ്പോൾ ബുദ്ധിമുട്ടാണെന്നും കീർത്തി വ്യക്തമാക്കി.

എന്നാൽ നടി ഈ അവസരം വേണ്ടെന്ന് വെച്ചു. അണ്ണാത്തെ എന്ന രജിനികാന്ത് ചിത്രത്തിന്റെ തിരക്കിലായിരുന്നു നടി. അണ്ണാത്തെ ബോക്സ്ഓഫീസിൽ പരാജയപ്പെട്ടു. പൊന്നിയിൻ സെൽവൻ വൻ വിജയവുമായി. ഈ സാഹചര്യത്തിലാണ് കീർത്തിക്ക് നഷ്ടമായ അവസരം ചർച്ചയായത്. ഏത് കഥാപാത്രത്തിനായാണ് കീർത്തിയെ മണിരത്നം സമീപിച്ചതെന്ന് വ്യക്തമല്ല. കുന്ദവി, നന്ദിനി എന്നീ സ്ത്രീ കഥാപാത്രങ്ങൾക്കാണ് സിനിമയിൽ പ്രാധാന്യം ലഭിച്ചത്. ഐശ്വര്യ റായ് ആണ് നന്ദിനിയെ അവതരിപ്പിച്ചത്. കുന്ദവിയായി തൃഷയും മികച്ച പ്രകടനം കാഴ്ച വെച്ചു.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X