പ്രൈവറ്റായി സൂക്ഷിക്കാൻ കഷ്ടപ്പെട്ടു; ആദ്യം പ്രപ്പോസ് ചെയ്തത് കീർത്തി, 4 വർഷത്തോളം ആന്റണിക്കൊപ്പം താമസം!

സെലിബ്രിറ്റികൾക്ക് അവരുടെ വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. പലരും അതിൽ പരാജയപ്പെടാറുണ്ട്. കാരണം ആരാധകരുടെ കഴുകൻ കണ്ണുകൾ എപ്പോഴും താരങ്ങൾക്ക് പിന്നാലെയുണ്ടാകും. പൊട്ടും പൊടിയും ചെറിയ ചലനങ്ങളിലൂടെ പോലും പല രഹസ്യങ്ങളും കണ്ടെത്തും. അതിനാൽ തന്നെ റിലേഷൻഷിപ്പുകളിൽ പോലും സ്വകാര്യത സൂക്ഷിക്കാൻ സെലിബ്രിറ്റികൾക്ക് കഴിയാറില്ല.

എന്നാൽ ചുരുക്കം ചിലർ വ്യക്തി ജീവിതത്തിന് വേണ്ടത്ര സ്വകാര്യത നൽകാറുണ്ട്. അതിൽ ഒരാളാണ് നടി കീർത്തി സുരേഷ്. സുഹൃത്തായ ആന്റണി തട്ടിലുമായുള്ള കീർത്തിയുടെ പ്രണയത്തിന് പതിനഞ്ച് വയസുണ്ട്. സിനിമയിൽ എത്തി മുൻനിര നായിക നടിയായി മാറിയിട്ടും ഒരിക്കൽ പോലും താൻ പ്രണയത്തിലാണെന്ന് കീർത്തി വെളിപ്പെടുത്തിയില്ല.

Keerthy Suresh antony thattil

മാത്രമല്ല ആന്റണിയുടെ സ്വകാര്യതയ്ക്ക് വേണ്ടതെല്ലാം ചെയ്യുകയും ചെയ്തിരുന്നു. കീർത്തി സിം​ഗിളാണെന്നാണ് ഭൂരിഭാ​ഗം ആരാധകരും കരുതിയിരുന്നത്. പലപ്പോഴും കീർത്തിയുടെ പേരിൽ പ്രണയ ​ഗോസിപ്പുകൾ മറ്റ് പലരുമായി ചേർത്ത് വന്നിട്ടുമുണ്ട്. എന്നാൽ അതിനോടെല്ലാം നടി മൗനം പാലിക്കുകയാണ് ചെയ്തത്.

ആന്റണിയുമായുള്ള കീർത്തിയുടെ പ്രണയം രഹസ്യമായിരുന്നുവെങ്കിൽ കൂടിയും വേണ്ട സ്വകാര്യതയെല്ലാം നൽകി പ്രണയ കാലം ആസ്വദിച്ചവർ തന്നെയാണ് ഇരുവരും. റിലേഷൻഷിപ്പിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാതിരിക്കാൻ വേണ്ട പ്രയത്നങ്ങൾ ഇരുവരും ഒരുമിച്ചാണ് ചെയ്തത്. പ്രണയം സ്വകാര്യമായി സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ റിലേഷൻഷിപ്പ് പ്രൈവറ്റായി സൂക്ഷിക്കുന്നതാണ് നല്ലത്.

ആദ്യം പ്രണയം പറഞ്ഞതും പ്രപ്പോസ് ചെയ്തതും ഞാനാണ് എന്നാണ് അടുത്തിടെ ഒരു അവാർഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ നടി പറഞ്ഞത്. ആന്റണിക്ക് ഇഷ്ടപ്പെട്ട കീർത്തി സുരേഷിന്റെ സിനിമകൾ ഏതാണെന്ന ചോദ്യത്തിന് മഹാനടി, സാനികൈതം, രഘുതാത്ത, ദസ്റ എന്നിവയാണ് ഞാൻ അഭിനയിച്ചതിൽ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സിനിമകൾ എന്നായിരുന്നു കീർത്തിയുടെ മറുപടി.

കഴിഞ്ഞ വർഷം അവസാനം ​ഗോവയിൽ വെച്ച് താരനിബിഡമായാണ് കീർത്തി സുരേഷിന്റെ വിവാഹം നടന്നത്. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. തമിഴ് സൂപ്പർ താരം വിജയ് അടക്കമുള്ളവർ ആന്റണിയേയും കീർത്തിയേയും അനു​ഗ്രഹിക്കാനും ആശംസകൾ നേരാനും എത്തിയിരുന്നു. 2010 മുതലാണ് കീർത്തിയും ആന്റണി തട്ടിലും പ്രണയിച്ച് തുടങ്ങിയത്.

Keerthy Suresh antony thattil

അന്ന് കീർത്തി പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ഇരുവരും തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ തുടക്കത്തിൽ ചില എതിർപ്പുകൾ കുടുംബങ്ങളിൽ നിന്നും നേരിടേണ്ടി വന്നിരുന്നു. എല്ലാവരും സന്തോഷത്തോടെ വിവാ​ഹത്തിന് സമ്മതം മൂളുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും.

കഴിഞ്ഞ വർഷത്തോടെ കാത്തിരിപ്പിന് ഫലമെന്നപോലെ വീട്ടികാരും പച്ചകൊടി കാട്ടി. അതോടെയാണ് ഇരുവരും വിവാഹിതരായത്. 2016ലാണ് ആന്റണി കീർത്തിക്ക് പ്രപ്പോസൽ റിങ് സമ്മാനിച്ചത്. പിന്നീട് യാത്രകളെല്ലാം ഒരുമിച്ചായി. കൂടാതെ കൊവിഡ് കാലത്ത് ലിവിങ് ടു​ഗെതർ ജീവിതം നയിക്കാനും തുടങ്ങി. എ‍ഞ്ചിനീയറിങ് ബിരുദധാരിയായ ആന്റണി മുമ്പ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.

എന്നാൽ ഇപ്പോൾ പ്രൊഫഷൻ ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങി ആന്റണി. ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമയാണ് ആന്റണി. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമെ കീർത്തി-ആന്റണി പ്രണയം അറിയുമായിരുന്നുള്ളു. ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയശേഷമാണ് സിനിമയിലേക്ക് കീർത്തി എത്തിയത്.

More from Filmibeat

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X