ഞങ്ങൾ ഒരിടത്തേക്കായിട്ടും ആന്റണി മറ്റൊരു കാറിൽ; അച്ഛനുമായി ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം: കീർത്തി സുരേഷ്

കരിയറിലെ തിരക്കുകളിലാണ് നടി കീർത്തി സുരേഷ്. പുതിയ ചിത്രം റിവോൾവർ റിത റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വർഷമാണ് കീർത്തി വിവാഹിതയായത്. ആന്റണി തട്ടിൽ എന്നാണ് ഭർത്താവിന്റെ പേര്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രണയത്തിലാണെന്ന കാര്യം വിവാഹം വരെയും കീർത്തി മാധ്യമങ്ങളറിയാതെ മറച്ച് വെച്ചു. ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഞാൻ ആക്ടറാകുന്നതിന് മുമ്പേ അദ്ദേഹം എന്നെ കണ്ടതാണ്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റ് ചെയ്ത് തുടങ്ങിയത്. നിങ്ങളെല്ലാവരും കാണുന്നതിന് മുമ്പേ അദ്ദേഹത്തിന് എന്നെ അറിയാം. ഞങ്ങൾ ഒരുമിച്ചാണ് വളർന്നതെന്ന് പറയാം. അദ്ദേഹം ഒരുപാട് യാത്ര ചെയ്യും. അതിനിടയിൽ ഞങ്ങൾക്ക് ഒരുമിച്ച് ഒരു സമയം എങ്ങനെയെങ്കിലും ലഭിക്കും. കിട്ടുന്ന ഒരു ദിവസം ഞങ്ങൾ നന്നായി ഉപയോ​ഗിക്കും. കല്യാണം കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ബേബി ജോൺ എന്ന സിനിമയുടെ പ്രൊമോഷന് പോയതിൽ ഭർത്താവിന് എതിർപ്പില്ലായിരുന്നു.

Keerthy Suresh

ആന്റണി പറഞ്ഞത്, ഇത്രയും വലിയ സ്ട്രസ് തീർന്നു, ദയവ് ചെയ്ത് പോയിട്ട് വാ, ഇനി ഞാൻ കുറച്ച് റെസ്റ്റ് എടുക്കട്ടെ എന്നാണ്. കാരണം കല്യാണം ഞങ്ങൾ രണ്ട് വർഷമായി പ്ലാൻ ചെയ്യുന്നതാണ്. ഒരുപാട് സ്ട്രസ് ഉണ്ടായിരുന്നു. പോസ്റ്റ് വെഡ്ഡിം​ഗ് ​ഗ്ലോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. ഒരുപക്ഷെ സ്ട്രസ് എല്ലാം പുറത്തേക്ക് പോയപ്പോൾ വന്ന ​ഗ്ലോ ആയിരിക്കുമെന്ന് തോന്നുന്നു. ബേബി ജോണിന്റെ പ്രീമിയറിന് വന്നിരുന്നു. ആരും തിരിച്ചറിഞ്ഞില്ല. മീഡിയ അറ്റൻഷൻ അദ്ദേഹത്തിന് പറ്റില്ല.

പ്രീമിയർ കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും രണ്ട് കാറിലാണ് പോയത്. പോകുന്നത് ഒരിടത്തേക്കാണ്. ഇത്രയും വർഷങ്ങൾ പാപ്പരാസികളിൽ നിന്നെല്ലാം എങ്ങനെയോ രക്ഷപ്പെട്ടു. ഞങ്ങളെല്ലാം നടന്ന് പോകുമ്പോൾ നാല് പേർ നോക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. അതിനാണ് കഷ്ടപ്പെടുന്നത്. എന്നാൽ ഭർത്താവ് പ്രെെവസി, എന്റേതായ സ്പേസ് എന്ന് കരുതുന്നയാളാണ്. ജനശ്രദ്ധ ഇഷ്ടമല്ല. അത് ഞാൻ മനസിലാക്കണം. സിനിമ കാണാൻ ഇഷ്ടമാണ്. എന്നേക്കാൾ സിനിമകൾ കാണും. ഞങ്ങൾ പരസ്പരം പ്രൊഫഷനിലെ കാര്യങ്ങൾ പറയാറുണ്ടെന്നും കീർത്തി സുരേഷ് പറയുന്നു.

താൻ എല്ലാവരോടും എളിമയോടെ പെരുമാറുന്നതിന്റെ കാരണങ്ങളിലൊന്ന് കുടുംബമാണെന്നും കീർത്തി സുരേഷ് പറയുന്നുണ്ട്. എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് വീട്ടിൽ എന്നോട് എപ്പോഴും പറയാറുള്ളത്. അഹങ്കാരം, അത്യാ​ഗ്രഹം, ആർഭാടം, അസൂയ എന്നീ നാല് അ നിന്റെ ജീവിതത്തിലില്ലെങ്കിൽ ജീവിതം സൂപ്പറായിരിക്കുമെന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഏറെക്കുറെ ഞാനത് ഫോളോ ചെയ്യുന്നുണ്ട്. ആർഭാ‌‌ടത്തിന്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല, അച്ഛനെ പോലെ അത്രയും ലളിതമായിരിക്കാൻ പറ്റില്ല. അങ്ങനെ സിംപിളായ ആളെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരു കാറ് വാങ്ങണമെന്നൊക്കെ ആ​ഗ്രഹമുണ്ടാകില്ലേ. അക്കാര്യത്തിൽ മാത്രമാണ് എനിക്കും അച്ഛനും അഭിപ്രായ വ്യത്യാസമുള്ളതെന്ന് കീർത്തി സുരേഷ് പറയുന്നു.

More from Filmibeat

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X