'ഞാൻ കണ്ണിറുക്കി കാണിച്ചു, ധൈര്യമുണ്ടെങ്കിൽ പ്രൊപ്പോസ് ചെയ്യെന്ന് പറഞ്ഞു, ഒരുമിച്ച് താമസിച്ചത് അന്ന് മുതൽ'

വിവാഹ ജീവിതത്തിലെ സന്തോഷങ്ങളിലാണ് നടി കീർത്തി സുരേഷ്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. 15 വർഷത്തോളം നീണ്ട പ്രണയകാലത്തിന് ശേഷമാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വിവരം സിനിമാ ലോകത്ത് പലർക്കും അറിയില്ലായിരുന്നു. വളരെ സ്വകാര്യമായാണ് കീർത്തി തന്റെ പ്രണയ ബന്ധം മുന്നോട്ട് കാെണ്ട് പോയത്. പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് നടി ആന്റണി തട്ടിലുമായി അടുക്കുന്നത്. കീർത്തിയേക്കാൾ ഏഴ് വയസ് കൂടുതലുണ്ട് ആന്റണിക്ക്.

ഇപ്പോഴിതാ പ്രണയം തുടങ്ങിയ നാളുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഞങ്ങൾക്ക് മ്യൂച്വൽ ഫാമിലി ഫ്രണ്ട്സുണ്ട്. അങ്ങനെയാണ് കാണുന്നത്. അന്ന് ഓർക്കൂട്ടാണ്. താനാണ് ആന്റണി തട്ടിലുമായി അടുക്കാൻ ആദ്യം ശ്രമിച്ചതെന്ന് കീർത്തി പറയുന്നു. ഒരു മാസത്തോളം ചാറ്റ് ചെയ്തു.

Keerthy Suresh

കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് രണ്ടാമത് കണ്ടത്. എനിക്ക് അങ്ങോട്ട് ചെന്ന് സംസാരിക്കാനാവില്ലായിരുന്നു. ഞാൻ പോകുമ്പോൾ തിരിഞ്ഞ് നോക്കി കണ്ണിറുക്കി. ആരാണ് ഈ പെൺകുട്ടി, എന്താണിവൾ ചെയ്യുന്നതെന്ന് ആന്റണി ചിന്തിച്ചു. അടുത്ത ദിവസം ഒരു മാളിൽ വെച്ച് കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കിൽ എന്നെ പ്രൊപ്പോസ് ചെയ്യെന്ന് പറഞ്ഞു. ആ ന്യൂ ഇയർ രാത്രിയിൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ യെസ് പറഞ്ഞു. 2010 ലാണ് ആന്റണി തന്നെ പ്രൊപ്പോസ് ചെയ്തതെന്നും കീർത്തി ഓർത്തു.

അന്ന് ഒരു മാസത്തെ പരിചയമേയുള്ളൂ. 2016 ഓടെ കാര്യങ്ങൾ കുറച്ച് സീരിയസായി. പ്രോമിസ് റിം​ഗ് എന്റെ നിരവധി സിനിമകളിൽ കയ്യിൽ കാണാം. ആ മോതിരം ഞാൻ അഴിച്ചിട്ടില്ല. ഇപ്പോൾ വെഡ്ഡിം​ഗ് റിം​ഗ് ഉള്ളതിനാൽ അത് ഒഴിവാക്കിയെന്നും കീർത്തി വ്യക്തമാക്കി. ഒരുമിച്ച് ഒരുപാട് കാലം ഉണ്ടായിരുന്നതിനാൽ പരസ്പരം പ്രശ്നങ്ങളൊന്നുമില്ലെന്ന് കീർത്തി പറയുന്നു.

Keerthy Suresh

ഇപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം. ആന്റണി ​ദേഷ്യപ്പെട്ടാൽ അവിടെ നിന്നും ഞാൻ രക്ഷപ്പെടും. ചില പ്രഭാതങ്ങൾ മോശമായിരിക്കും. ഒരിക്കൽ ഞാൻ സ്റ്റാഫുകളോട് ദേഷ്യപ്പെടവെ ആന്റണി പതിയെ ജിമ്മിലേക്ക് പോയെന്നും കീർത്തി ചിരിയോടെ ഓർത്തു.

ചില സമയത്ത് മറ്റാരെങ്കിലും ഇടപെട്ട് ഞങ്ങളുടെ വഴക്ക് പരിഹരിക്കേണ്ടി വരും. പക്ഷെ അപൂർമായേ അങ്ങനെ സംഭവിക്കാറുള്ളൂ. കൊവിഡിന്റെ സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്. അതുവരെയും ഓരോ വിശേഷ ദിവസങ്ങളിലും കാണാൻ വരികയായിരുന്നു. കൊവിഡിന് ഇത് നമ്മുടെയിടമാണ് നമുക്ക് ഒരുമിച്ച് താമസിക്കാം എന്ന് തീരുമാനിക്കുകയായിരുന്നെന്നും കീർത്തി പറഞ്ഞു. ​ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബേബി ജോണാണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണിത്. വരുൺ ധവാനാണ് നായകൻ. തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോൺ.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X