സിനിമയിൽ ആദ്യമായി ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി കീർത്തി സുരേഷ്

മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുളള താരമാണ് കീർത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ എത്തുന്നത്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ കീർത്തി പിന്നീട് പഠനത്തിൽ ശ്രദ്ധതിരിക്കുകയായിരുന്നു. പിന്നീട് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു നടിയുടെ മടങ്ങി വരവ്.

keerthi suresh

2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. പ്രിയദർശന്റെ നിർബന്ധപ്രകാരമായിരുന്നു കീർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഗീതാഞ്ജലി ശ്രദ്ധിക്കപ്പെട്ടതോടെ കീർത്തി സുരേഷിനെ തേടി നിരവധി അവസരങ്ങൾ എത്തുകയായിരുന്നു, മലയാളത്തിലേത് പോലെ തമിഴ്, തെലുങ്ക് ചിത്രങ്ങളും താരപുത്രിയെ തേടി എത്തിയിരുന്നു. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ചെറിയ സമയത്തിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി സ്വന്തമാക്കിയിരുന്നു. നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹനടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീർത്തിയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്. നിലവിൽ തെന്നിന്ത്യൻ സിനിമയിലെ വിലകൂടിയ താരമാണ് കീർത്തി സുരേഷ്.

ഉയർന്ന പ്രതിഫലം വാങ്ങുന്ന കീർത്തിയുടെ ആദ്യത്തെ ശമ്പളം 500 രൂപയായിരുന്നത്രേ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ലഭിച്ച ആദ്യത്തെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പ്രതിഫലമായിരുന്നു അതെന്നും അത് താൻ അച്ഛനെ ഏൽപ്പിച്ചെന്നും കീർത്തി സുരേഷ പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ...

Recommended Video

Keerthy Suresh Makes Director Run & Beats Him | FilmiBeat Malayalam

ആദ്യ പ്രതിഫലമായി തനിക്ക് 500 രൂപയായിരുന്നു ലഭിച്ചത്. അത് ഒരു കവറിലായിരുന്നു തനിക്ക് പ്രതിഫലം നല‍കിയത്. അത് തുറന്ന് നോക്കുക പോലും ചെയ്യാതെ അച്ഛനെ ഏൽപ്പിക്കുകയായിരുന്നു അതിൽ എത്ര രൂപ ഉണ്ടായിരുന്നു എന്നു പോലും നോക്കിയില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഇതാണ് താൻ ഫസ്റ്റ് ശമ്പളമായ വിശ്വസിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X