വീട്ടിലെ ഏതൊരു ആഘോഷവും മനോഹരമാണ്! ആന്റണിക്കൊപ്പം പൊങ്കല്‍ ഗംഭീരമാക്കി കീര്‍ത്തി സുരേഷ്
സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട് കീര്‍ത്തി സുരേഷ്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു താരപുത്രി വിവാഹിതയായത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ആന്റണിയും കീര്‍ത്തിയും ഒന്നായത്. സിനിമയിലെത്തിയത് മുതല്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും സിനിമയിലുള്ള ആളെ ആയിരുന്നില്ല കീര്‍ത്തി ജീവിത പങ്കാളിയാക്കിയത്. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. കാര്യങ്ങളെല്ലാം സെറ്റാക്കിയത് അവളാണ്. യാതൊരുവിധ ടെന്‍ഷനുകളും ഞങ്ങള്‍ക്കുണ്ടായിരുന്നില്ലെന്ന് സുരേഷ് കുമാറും, മേനകയും വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ആന്റണിക്ക് അക്കാര്യത്തില്‍ എതിരഭിപ്രായമില്ലെന്ന് കീര്‍ത്തി വ്യക്തമാക്കിയിരുന്നു.
പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞുമാറുന്ന പതിവായിരുന്നു കീര്‍ത്തിയുടേത്. വിവാഹത്തിന് തൊട്ടുമുന്‍പായാണ് പ്രണയം പരസ്യമാക്കിയത്. പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതല്‍ പരിചയമുണ്ട് ആന്റണിയുമായി. ഒരുമിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. സിനിമയിലെത്തുന്നതിന് മുന്നേ തന്നെ അദ്ദേഹത്തിന് എന്നെ അറിയാം. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ ബേബി ജോണ്‍ സിനിമയുടെ പ്രമോഷന് പോയത് അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ്. ആന്റണിയെ കാണാനില്ലല്ലോയെന്നായിരുന്നു അന്നത്തെ ചോദ്യങ്ങള്‍. ഫോട്ടോകളിലൊന്നും ആന്റണിയെ കാണാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ കുടുംബസമേതമായി പൊങ്കല്‍ ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള കീര്‍ത്തിയുടെ പോസ്റ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. വീട്ടിലുള്ളപ്പോള്‍ പൊങ്കലും മധുരമായൊരു അനുഭവമാണ്. ചേച്ചി രേവതിയും ഭര്‍ത്താവും വീട്ടിലേക്കെത്തിയിരുന്നു. കൊച്ചുമക്കളോടൊപ്പമായി മുത്തശ്ശിയും ആഘോഷത്തില്‍ സജീവമായിരുന്നു. പായസം കഴിക്കാന്‍ വേണ്ടിയാണ് ഞാന്‍ പപ്പടവും മാറ്റിവെച്ചത്. ഇന്ന് ഇത്തിരി പായസം കഴിക്കാമെന്നായിരുന്നു മുത്തശ്ശി കീര്‍ത്തിയോട് പറഞ്ഞത്. സദ്യ കഴിഞ്ഞ് ക്ഷീണത്തോടെ മയങ്ങുന്ന ചിത്രവും കീര്‍ത്തി പങ്കുവെച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായി കുടുംബസമേതമായി പൊങ്കല്‍ ആഘോഷിച്ച സന്തോഷം രേവതിയും പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു രേവതി ചെണ്ടയില്‍ അരങ്ങേറ്റം നടത്തിയത്. മികച്ച നര്‍ത്തകി കൂടിയായ രേവതി സംവിധാനം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











