For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മികച്ച നടിയായി അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് കീര്‍ത്തി സുരേഷ്! താരപുത്രിയ്ക്ക് പറയാനുള്ളതിങ്ങനെ

  |

  അറുപത്തിയാറാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നടി കീര്‍ത്തി സുരേഷ് ആയിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയെ തേടി ഈ അംഗീകാരമെത്തിയത്. മലയാളത്തിനും ഇത് അഭിമാനിക്കാനുള്ള നിമിഷമാണ്. തെലുങ്ക് സിനിമയിലൂടെയാണ് ഈ നേട്ടമെങ്കിലും കീര്‍ത്തി കേരളത്തിനും വേണ്ടപ്പെട്ടവളാണ്. പുരസ്‌കാര നേട്ടത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് മനോരമ ന്യൂസിനോട് പറഞ്ഞിരിക്കുകയാണ് കീര്‍ത്തിയിപ്പോള്‍.

  സന്തോഷമാണ് അതില്‍ കൂടുതല്‍ എന്ത് പറയാനാണ്. മഹാനടിയുടെ പിന്നണിയിലുള്ള എല്ലാവര്‍ക്കും നന്ദി. അതുപോലെ തന്നെ ജൂറിയിലുള്ള എല്ലാ അംഗങ്ങളോടും നന്ദി പറയുന്നു. അമ്മയ്ക്ക് പണ്ട് കിട്ടാതെ പോയ അവാര്‍ഡാണിത്. അത് അമ്മയ്ക്ക് വേണ്ടി നേടി എടുക്കണമെന്ന ആഗ്രഹത്തിലാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. അത് നടത്തി എടുത്തതില്‍ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. ഞാന്‍ ആഗ്രഹിച്ച കാര്യമാണിത്. അതിപ്പോള്‍ തുടങ്ങിയിട്ടേ ഉള്ളുവെന്നാണ് കരുതുന്നത്.

  ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഞാനിത് ആഗ്രഹിച്ചിരുന്നു. എപ്പോഴും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. അതിനാല്‍ ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കീര്‍ത്തി പറയുന്നത്. മുന്നോട്ട് ഉള്ളതിനെ കുറിച്ചും കൂടുതല്‍ ആലോചിക്കാറില്ല. ഇപ്പോള്‍ എന്ത് നടക്കുന്നു. അത് മാത്രമേ നോക്കാറുള്ളു. ഇതിപ്പോ കിട്ടിയപ്പോള്‍ സന്തോഷമുണ്ട്. എല്ലാവരും ഇത് അര്‍ഹിച്ചിരുന്നു എന്ന് പറയുമ്പോഴും സന്തോഷമുണ്ട്.

  സാവിത്രിയമ്മ തെലുങ്കിലും തമിഴിലും നിറഞ്ഞ് നിന്നൊരു നടിയായിരുന്നു. എന്നെ കൊണ്ടിത് ചെയ്യാന്‍ പറ്റില്ലെന്ന് കരുതി ആദ്യം ഞാന്‍ വേണ്ടെന്ന് വെച്ചു. പക്ഷെ പിന്നെയും നിര്‍മാതാക്കള്‍ വിളിച്ച് ചെയ്യാന്‍ പറ്റും ശ്രമിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ അങ്ങനെ ഒരു ശ്രമം നടത്തി നോക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്റെയൊരു പേടി എന്ന് പറഞ്ഞാല്‍ ഞാനൊരു ശ്രമം നടത്തി സാവിത്രിയമ്മയ്ക്ക് മോശം വരരുതെന്ന് കരുതിയിരുന്നു.

  ചോദ്യം തന്നെ വിഷമകരമാണ്! വിശ്വസിക്കൂ, മമ്മൂട്ടിക്ക് അവാർഡില്ലാത്തത് ഇതു കൊണ്ട്, മറുപടി പറഞ്ഞ് ജൂറി

  അപ്പോഴും ഇതിന്റെ ഒരു പോസിറ്റീവ് സൈഡ് ഞാന്‍ ചിന്തിച്ചിരുന്നില്ല. സിനിമയുടെ ടീസര്‍ ഇറങ്ങുന്നത് വരെ അങ്ങനെ ഒരു ചിന്തയായിരുന്നു. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങി അതിന് നല്ല കമന്റ്‌സ് വന്നപ്പോഴാണ് ശരിക്കും ഒരു വിശ്വാസം വന്നത്. സിനിമ റിലീസിനെത്തി ബ്ലോക്ക്ബസ്റ്റര്‍ ആയപ്പോള്‍ ചിന്തിക്കാന്‍ പറ്റാത്ത അത്രയും സന്തോഷമായിരുന്നു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.

  എന്ത് കൊണ്ട് മമ്മൂട്ടി മികച്ച നടന്‍ ആയില്ല? ദേശീയ പുരസ്‌കാരത്തെ കുറിച്ച് മേജര്‍ രവി പറയുന്നു

  അമ്മയോട്, സാവിത്രി അമ്മയോടൊക്കെ താന്‍ കടപ്പെട്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ ഓരോ കാര്യങ്ങളും കൂടെ നിന്ന് പറഞ്ഞ് തരുന്നത് പോലെ തോന്നിയിട്ടുണ്ട്. ഇതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. കുറേ വിഷമങ്ങളും സന്തോഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്തൊക്ക പ്രശ്‌നങ്ങള്‍ ഉണ്ടായാലും പിറകില്‍ നിന്നും ഒരു ശക്തി പിടിച്ച് തള്ളുന്നതായി തോന്നിയിട്ടുണ്ട്. അതൊരു അനുഗ്രഹമാണെന്നാണ് എനിക്ക് തോന്നുന്നത്. സാവിത്രി അമ്മയ്ക്ക് ഒത്തിരി നന്ദി. സാവിത്രിയമ്മയുടെ മകള്‍, എന്റെ അമ്മ, അമ്മയുടെ സഹോദരന്‍ എല്ലാവര്‍ക്കും നന്ദി. എല്ലാവരും എന്നെ അമേരിക്കയിലേക്ക് പറഞ്ഞ് വിടാന്‍ നോക്കുമ്പോഴും അങ്കിളാണ് എല്ലാവരോടും പറഞ്ഞ് എന്നെ ഇവിടെ പിടിച്ച് നിര്‍ത്തിയതെന്നും കീര്‍ത്തി പറയുന്നു.

  സൂര്യയും പ്രിയതമ ജ്യോതികയും അജിത്തിന്റെ സിനിമ കാണാന്‍ എത്തി! പിന്നാലെ ഒരു സ്‌നേഹ സമ്മാനവും കൊടുത്തു

  മലയാളത്തിന്റെ മുന്‍കാലനടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെ മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ കീര്‍ത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ്. ദിലീപിനൊപ്പം മലയാളത്തിലൂടെ തന്നെ നായികായി അരങ്ങേറ്റം നടത്തിയെങ്കിലും തമിഴിലും തെലുങ്കിലുമാണ് കീര്‍ത്തി തിളങ്ങി നില്‍ക്കുന്നത്. മഹാനടിയിലൂടെയാണ് താരപുത്രിയുടെ കരിയര്‍ ബ്രേക്ക് ഉണ്ടായത്. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് കീര്‍ത്തിയാണ്. വലിയ പ്രേക്ഷക പ്രശംസ ലഭിച്ചതോടെ പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു കീര്‍ത്തിയെ തേടി എത്തിയത്.

  English summary
  Keerthy Suresh's Makeover Talks About National Award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X