'ജോഡിയാകാം... പക്ഷെ സഹോദരിയായി അഭിനയിക്കാൻ താൽപര്യമില്ല'; അജിത്തുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കീർത്തി!

മലയാളിയാണെങ്കിലും നയൻതാരയേയും അസിനേയും പോലെ കീർത്തിയുടേയും തലവര മാറിയത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ശേഷമാണ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡിമാന്റുള്ള നായിക നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. അന്യഭാഷകളി‍ൽ അഭിനയിച്ച് തുടങ്ങിയശേഷം കീർത്തി അടിമുടി മാറി. ശരീരഭാരം കുറച്ച് സുന്ദരിയായി‌ വസ്ത്രധാരണത്തിലടക്കം ബോളിവുഡ് ലുക്കാണ് ഇപ്പോൾ കീർത്തി മിക്കപ്പോഴും ചൂസ് ചെയ്യാറുള്ളത്.

മലയാളികളുടെ ഏക്കാലത്തേയും പ്രിയ നായിക മേനകയുടേയും നിർമാതാവ് സുരേഷിന്റെയും മകൾ എന്ന രീതിയിലാണ് കീർത്തി അഭിനയത്തിലേക്ക് എത്തിയത്. അമ്മയുടെ അതേ സൗന്ദര്യമാണ് കീർത്തിക്കെന്നാണ് അഭിനയരംഗത്തേക്ക് ചുവടുറപ്പിച്ചപ്പോൾ ഏറ്റവും അധികം ലഭിച്ച കോംപ്ലിമെന്റ്. എന്നാൽ ഇന്ന് കീർത്തി സുരേഷിന്റെ അമ്മ എന്ന പേരിലാണ് കൂടുതൽ പേരും മേനകയെ അറിയുന്നത്.

Keerthy Suresh ajith kumar

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് സിനിമാരംഗത്ത് കീർത്തി തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ നായികമാരിൽ ഒരാളാണ് കീർത്തിയും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ പുതിയ ചിത്രങ്ങൾ മിക്കപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ട്രെഡീഷണൽ ലുക്ക് മാത്രം പരീക്ഷിച്ചിരുന്ന കീർത്തി ഇപ്പോൾ മോഡേൺ ലുക്കും പരീക്ഷിക്കാറുണ്ട്.

സിനിമയിൽ വന്ന് വെറും ആറ് വർഷങ്ങൾക്കുള്ളിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാനടിക്കുശേഷം വിജയ സിനിമകൾ കീർത്തിയുടെ കരിയറിൽ കുറവാണ്.‍ മാമന്നൻ മാത്രമാണ് മഹാനടിക്കുശേഷം ശ്രദ്ധിക്കപ്പെട്ട കീർത്തിയുടെ ഒരു സിനിമ. നടിയുടെ സ്ക്രിപ്റ്റ് സെലക്ഷനേയും ആരാധകർ അടുത്തിടെയായി വിമർശിക്കുന്നുണ്ട്.

വിജയ്, രജിനികാന്ത്, വിക്രം, ശിവകാർത്തികേയൻ, ചിരഞ്ജീവി, മോഹൻലാൽ, ടൊവിനോ തോമസ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായിട്ടുള്ള കീർത്തി പക്ഷെ ഇതുവരെ നടൻ‌ അജിത്ത് കുമാറിനൊപ്പം അഭിനയിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു അവസരത്തിന് വേണ്ടിയാണ് കീർ‌ത്തിയും കാത്തിരിക്കുന്നത്. അടുത്തിടെ പുതിയ സിനിമ രഘുതാത്തയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ ഒരു അഭിമുഖത്തിൽ അജിത്തിനെ ആദ്യമായി പരിജയപ്പെട്ടപ്പോഴുള്ള അനുഭവം കീർത്തി പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

മാത്രമല്ല അജിത്തിന്റെ ജോഡിയായി അഭിനയിക്കാനാണ് താൽപര്യമെന്നും സഹോദരി വേഷം ചെയ്യില്ലെന്നും കീർത്തി പറയുന്നു. എനിക്ക് അജിത്ത് സാറിനൊപ്പം അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്. പക്ഷെ ഞാൻ അദ്ദേഹത്തിന്റെ അനുജത്തിയായി അഭിനയിക്കില്ല. അഭിനയിച്ചാൽ ഞാൻ ജോഡിയായി അഭിനയിക്കും. അദ്ദേഹ​ത്തെ ഞാൻ നേരിട്ട് ആദ്യമായി കണ്ടത് ഒരു ​ഹോട്ടലിൽ വെച്ചാണ്.

Keerthy Suresh ajith kumar

അണ്ണാത്തെയുടെ ഷൂട്ടിങ് ഹൈദരാബാദ് നടക്കുമ്പോൾ ഷൂട്ടിങുമായി ബന്ധപ്പെട്ട് അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്ന് സംസാരിച്ച് പരിജയപ്പെട്ടു. ശാലിനി മാം എന്റെ അമ്മയ്ക്കൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും കീർ‌ത്തി പറയുന്നു. അതേസമയം 31കാരിയായ കീർത്തി അടുത്തിടെയായി വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം ​ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്.

താൻ സിം​ഗിളാണെന്ന് പറഞ്ഞിട്ടില്ലെന്നും പരസ്പരം മനസിലാക്കുന്ന നല്ല രണ്ട് സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ താൻ കാണുന്നതെന്നും അടുത്തിടെ കീർത്തി പറഞ്ഞത് വൈറലായിരുന്നു. എന്റെ കല്യാണത്തെക്കുറിച്ച് പറയുകയാണെങ്കിൽ അക്കാര്യം ചോദിക്കുന്നവരിൽ പാതിയും കല്യാണം കഴിക്കാത്തവരായിരിക്കും. ആ ചോദ്യത്തിന് അപ്പുറത്തേക്ക് ആരും ചിന്തിക്കാറില്ല.

എന്നോടു ചോദിക്കുന്നവരോട് ഞാൻ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. അടുത്ത വർഷം ഉണ്ടാകുമെന്നോ മറ്റോവാകും മറുപടികൾ. ആഴത്തിൽ സ്നേഹിക്കുന്ന പരസ്പരം മനസിലാക്കുന്ന രണ്ട് സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ ഞാൻ കാണുന്നത്. ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ലല്ലോ. വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഞാൻ സന്തോഷവതിയാണ് എന്നാണ് കീർത്തി സുരേഷ് പറഞ്ഞത്.

Read more about: keerthy suresh ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X