കാവ്യക്ക് പറ്റിയ അബദ്ധം ആവർത്തിക്കാതെ കീർത്തി, വയർ കാണരുതെന്ന് പ്രത്യേകം പറഞ്ഞയാൾ; പരിധിയുണ്ടെന്ന് അമ്മയും

By Desk

തമിഴ് സിനിമാ രം​ഗത്താണ് കൂടുതൽ സിനിമകൾ ചെയ്യുന്നതെങ്കിലും മലയാളികൾക്കും കീർത്തി സുരേഷ് പ്രിയങ്കരിയാണ്. നായികയായുള്ള കീർത്തിയുടെ തുടക്കം ​ഗീതാഞ്ജലി എന്ന മലയാളി സിനിമയിലൂടെയാണ്. പിന്നീട് തമിഴിലെ താരമായി കീർത്തി മാറി. തെലുങ്കിൽ മഹാനടി എന്ന സിനിമയിലൂടെ വൻ പ്രശംസ നേടി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. അക്കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് കീർത്തി തരം​ഗം അലയടിച്ചു.

ദേശീയ പുരസ്കാരം ലഭിച്ച ശേഷം യഥാർത്ഥത്തിൽ കീർത്തിയുടെ കരിയറിൽ താഴ്ചയാണുണ്ടായത്. കുറച്ച് മാസങ്ങൾ വർക്കില്ലാതെ താൻ വീട്ടിലിരുന്നെന്ന് കീർത്തി തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ ഘട്ടം മറികടന്ന് മുന്നോട്ട് വരാൻ കീർത്തിക്ക് കഴിഞ്ഞു. കരിയറിൽ ഇന്ന് മറ്റൊരു ഘട്ടത്തിലാണ് കീർത്തി. ​ഗ്ലാമറസ് റോളുകൾ ചെയ്യാൻ ഇന്ന് കീർത്തി തയ്യാറാകുന്നു. ​ഫോട്ടോഷൂട്ടുകളിലും ഷോകളിലും കാണുന്ന കീർത്തി പഴയ ആളേ അല്ലെന്നും വളരെ സ്റ്റെെലിഷ് ആയെന്നും അഭിപ്രായങ്ങളുണ്ട്.

Keerthy Suresh

കീർത്തിയുടെ വസ്ത്രധാരണത്തെക്കുറിച്ച് ഒരിക്കൽ അമ്മ മേനക സുരേഷ് സംസാരിച്ചിരുന്നു. കീർത്തി സുരേഷ് ഇപ്പോൾ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം ബോംബെയിലും ലണ്ടനിലുമെല്ലാം സാധാരണയാണ്. സിനിമയിലായതിനാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നു എന്ന അഭിപ്രായം വരുന്നു. അവൾ പഠിച്ചത് ഫാഷൻ ഡിസെെനിം​ഗാണ്. ​ഗ്ലാമറിലും അവൾക്ക് ഒരു പരിധിയുണ്ട്. അതവൾ മെയിന്റെയിൻ ചെയ്യുന്നെന്ന് അന്ന് മേനക പറഞ്ഞു.

അതേസമയം ഈ അഭിമുഖത്തിന് ശേഷം പിന്നീട് ബോളിവുഡിലേക്ക് കടന്ന കീർത്തി സുരേഷ് ഏറെ ചർച്ചയായ ​ഗ്ലാമറസ് വേഷം ചെയ്തു. ബേബി ജോൺ എന്ന സിനിമയിൽ അതുവരെ കാണാത്ത ​ഗ്ലാമറസ് ലുക്കിലാണ് കീർത്തിയെത്തിയത്. സിനിമാ രം​ഗത്ത് നിരവധി നടിമാർക്ക് സാരി ധരിപ്പിച്ച സരസ്വതി ഒരിക്കൽ കീർത്തിയെക്കുറിച്ച് സംസാരിച്ചിരുന്നു. കീർത്തി സുരേഷിന് സാരി ധരിക്കുമ്പോൾ വയർ കാണരുത്. അല്ലാതെ മറ്റൊന്നും പറയില്ല. വയർ കാണരുതെന്നേയുള്ളൂ എന്ന് സരസ്വതി പറഞ്ഞു. കീർത്തി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന തുടക്ക കാലത്താണ് സരസ്വതി ഇക്കാര്യം പറഞ്ഞത്.

Keerthy Suresh  Kavya Madhavan

യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ കണക്കിലെടുത്ത് ഒരു ഇമേജിലേക്ക് മാത്രം ഒതുങ്ങാൻ കീർത്തി താൽപര്യപ്പെടുന്നില്ല. വ്യത്യസ്ത ലുക്കുകളും കഥാപാത്രങ്ങളും പരീക്ഷിക്കാൻ കീർത്തി തയ്യാറാണ്. വില്ലേജ് ​ഗേൾ കഥാപാത്രങ്ങൾ ചെയ്താൽ ഒരുപക്ഷെ കരിയറിൽ സ്റ്റീരിയോടെെപ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മലയാള സിനിമാ രം​ഗത്ത് കീർത്തിയെ പോലെ ഒരു കാലത്ത് ട്രെഡീഷണൽ ​ഗേൾ ഇമേജിൽ വൻ ജനപ്രീതി നേടിയ നടിയാണ് കാവ്യ മാധവൻ. എന്നാൽ‌ ഈ ഇമേജ് ഒരു പരിധി വരെ കാവ്യയുടെ കരിയറിന്റെ വളർച്ചയെ തടഞ്ഞിട്ടുണ്ട്. അഭിനയ മികവും സ്ക്രീൻ പ്രസൻസും വെച്ച് മറ്റ് ഭാഷകളിലും തിളങ്ങേണ്ട നടിയായിരുന്നു കാവ്യ. തന്റെ കരിയർ ഇമേജിൽ അകപ്പെട്ടു എന്ന് കാവ്യ തന്നെ പറഞ്ഞിട്ടുണ്ട്.

സമപ്രായക്കാരെല്ലാം പ്രൊപ്പോസ് ചെയ്യുമ്പോൾ എനിക്ക് അൺകംഫർട്ടബിൾ ആയിരുന്നു. കാവ്യയോട് എന്നും പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. ചെയ്ത വേഷങ്ങളിൽ പലതും നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായിട്ടായിരുന്നു. വാസ്തവം, പെരുമഴക്കാലം തുടങ്ങിയ ചുരുക്കം സിനിമകളിലാണ് തന്റെ അഭിനയ മികവ് മുഴുവൻ കാവ്യക്ക് പുറത്തെടുക്കാനായത്. ഒരുപക്ഷെ അന്ന് മറ്റ് ഭാഷകളിൽ അഭിനയിച്ചിരുന്നെങ്കിൽ കാവ്യയുടെ കരിയർ ഇതിലും ഉയരത്തിലെത്തിയേനെ. പിന്നെയും ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നയാളാണ് കാവ്യ. 9 ക്ലാസിൽ പഠിക്കുമ്പോഴേ നായികയായി തുടക്കം കുറിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ ആണ് നായികയായി അഭിനയിച്ച ആദ്യ സിനിമ. കാവ്യ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: keerthy suresh kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X