പാർട്ടിവെയറിൽ നിന്ന് അമ്മയുടെ കാലിൽ ചെരുപ്പ് ഇടുന്ന കീർത്തി, 'മുഖത്തേക്കാൾ സുന്ദരമാണ് സ്വഭാവം'; ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര നിർമ്മാതാവുംനടനുമായ സുരേഷ് കുമാറിന്‍റെയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളായി 1992 ഒക്ടോബർ 17ന് ജനിച്ച കീര്‍ത്തി 2000ൽ ബാലതാരമായിട്ടാണ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം നായിക വേഷങ്ങൾ ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്ത് കീര്‍ത്തി സജീവമാകുകയായിരുന്നു. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം.

പിന്നീട് റിങ് മാസ്റ്റര്‍, ഡര്‍ബോനി, മരക്കാർ അറബിക്കടലിന്റെ സിം​ഹം, വാശി എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. പക്ഷെ മലയാള സിനിമകളിൽ വേണ്ടത്ര തിളങ്ങാനായില്ല കീർത്തിക്ക്. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയതോടെ കീർത്തിയുടെയും തലവര മാറി.

Keerthy Suresh

ഇത് എന്ന മായം, രജനി മുരുഗൻ, തൊടരി, റെമോ, ഭൈരവാ, പാമ്പുസട്ടൈ, നടിഗര്‍ തിലകം, താനാ സേര്‍ന്ത കൂട്ടം, സീമ രാജ, സാമി സ്ക്വയര്‍, സണ്ടക്കോഴി 2, സര്‍ക്കാര്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ കീര്‍ത്തിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നേനു സൈലജ, നേനു ലോക്കല്‍, ആഗ്നേയാത്തവാസി, മഹാനടി, അണ്ണാത്തെ, ദസറ, ഭോല ശങ്കർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതോടെ കീർത്തിയുടെ താരമൂല്യവും ഡിമാന്റും ഉയർന്നു.

ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള കോടികൾ സമ്പാദ്യമുള്ള യുവനടിയാണ് കീർത്തി സുരേഷ്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് കീർത്തി. തെന്നിന്ത്യയിലെ മുൻനിര നടിയാണെങ്കിലും ഏത് തിരക്കിനിടയിലും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി കീർ‌ത്തി സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ കീർത്തി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. നവംബർ മാസത്തെ വിശേഷങ്ങളാണ് പുതിയ പോസ്റ്റിലൂടെ കീർത്തി പങ്കുവെച്ചിരിക്കുന്നത്. ദീപാവലിയും സിനിമയിൽ എത്തിയതിന്റെ പത്താം വാർഷികവുമെല്ലാമായി കീർത്തി ആഘോഷതിമിർപ്പിലായിരുന്നു.

ദീപാവലി ആഘോഷം മുതൽ അമ്മയുടെയും അച്ഛന്റെയും പിറന്നാളും സിനിമയിൽ എത്തിയതിന്റെ പത്താം വാർഷികവുമെല്ലാമായി നവംബറിൽ ആഘോഷിക്കാനും ഓർക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കിട്ട് കീർത്തി കുറിച്ചത്. പോസ്റ്റിനൊപ്പം ഫാമിലി ടൈം എന്ന ഹാഷ് ടാ​ഗും കീർത്തി ചേർത്തിരുന്നു. ആദ്യത്തേത് സൽവാറിൽ സുന്ദരിയായി ദീപാവലി ആഘോഷിക്കുന്ന കീർത്തിയെയാണ് കാണാൻ സാധിക്കുക.

Keerthy Suresh

രണ്ടാമത്തെ ചിത്രം അച്ഛനൊപ്പം ക്ഷേത്ര ദർശനം നടത്തിയതിന്റെതായിരുന്നു. മറ്റൊരു ചിത്രം സിനിമയിൽ എത്തിയതിന്റെ പത്ത് വർഷം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെതായിരുന്നു. കീർത്തി പങ്കുവെച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത്. അമ്മയുടെ കാലുകളിൽ ചെരുപ്പ് ഇട്ടുകൊടുക്കുന്ന കീർത്തിയുടെ ചിത്രത്തിനായിരുന്നു.

പാർട്ടി വെയർ ലുക്കിൽ സ്റ്റൈലിഷായി എത്തിയ കീർത്തി കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങുന്ന മേനകയുടെ കാലിൽ ചെരുപ്പ് ഇടുകയാണ്. മകൾ ചെരുപ്പ് ഇട്ടുതരുന്നത് കൗതുകത്തോടെ മേനക വീക്ഷിക്കുന്നതും വളരെ സുഖമുള്ള ഒരു കാഴ്ചയാണ്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. നിങ്ങള്‍ സുന്ദരിയാണ്... നിങ്ങളുടെ സിംപ്ലിസിറ്റിയ്ക്ക് അതിലും സൗന്ദര്യമുണ്ട് എന്നാണ് ഒരാൾ കുറിച്ചത്.

കീർത്തിയുടെ ഡൗൺ ടു എർത്ത് സ്വഭാവത്തെയും ആരാധകർ പുകഴ്ത്തുന്നുണ്ട്. ഒരു കാലത്ത് മേനക മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു. അമ്മയ്ക്ക് കിട്ടാതെ പോയ നേട്ടങ്ങളാണ് ഇന്ന് കീർത്തി ദേശീയ പുരസ്കാരത്തിലൂടെ അടക്കം നേടി എടുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന മേനക 1987 ലാണ് നിർമ്മാതാവായ സുരേഷ് കുമാറിനെ വിവാഹം ചെയ്തത്. സിനിമകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X