For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കീര്‍ത്തി സുരേഷിന്‍റെ ഭാവി പ്രവചിച്ച ധനുഷ്!ഓട്ടോഗ്രാഫ് ചോദിച്ച വിക്രം! താരങ്ങളെക്കുറിച്ച് താരപുത്രി

  |

  തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായെത്തിയ കീര്‍ത്തി ഗീതാഞ്ജലിയിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തിയ സിനിമയായിരുന്നു ഇത്. വ്യത്യസ്തമായ പ്രമേയമായിരുന്നുവെങ്കിലും വിചാരിച്ചത്ര ശ്രദ്ധ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ദിലീപ് നായകനായെത്തിയ റിംഗ് മാസ്റ്ററിലായിരുന്നു പിന്നീട് താരത്തെ കണ്ടത്. ഇതോടെ അന്യഭാഷയിലേക്ക് പോയ കീര്‍ത്തിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രി തമിഴിലേക്ക് എത്തിയത്. നേനും സൈലജയിലൂടെ തെലുങ്കിലേക്കും പ്രവേശിച്ച കീര്‍ത്തിക്ക് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ആരാധകരില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങള്‍ തേടിയെത്തിയതോടെ കീര്‍ത്തിയുടെ സിനിമാജീവിതം മാറിമറിയുകയായിരുന്നു. വിക്രം, സൂര്യ, വിജയ്, വിശാല്‍, ധനുഷ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കീര്‍ത്തി തന്റെ നായകന്‍മാരെക്കുറിച്ച് വാചാലയായത്.

  മഹാനടിയിലായിരുന്നു ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയേയും മേനകയേയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമായിരുന്നു ഇത്. തങ്ങള്‍ക്ക് പിന്നാലെയായി മക്കളും ഒരുമിച്ചെത്തിയതിന്റെ സന്തോഷമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. കീര്‍ത്തി സുരേഷിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച കഥാപാത്രമായിരുന്നു സാവിത്രി. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

  മമ്മൂട്ടിയുടെ വീട്ടിലൊക്കെ പോവാറുള്ളതിനാല്‍ ദുല്‍ഖറുമായി നേരത്തെ പരിചയമുണ്ടായിരുന്നു കല്യാണത്തിന് കണ്ടപ്പോള്‍ നീ ഇത്രയും വളര്‍ന്നോ എന്നായിരുന്നു ചോദിച്ചത്. അഭിനയത്തെ സസൂക്ഷ്മമായി നിരീക്ഷിക്കുന്ന, ജോലിയില്‍ ഒരുപാട് ആത്മാര്‍ത്ഥത കാണിക്കുന്നയാളാണ് ദുല്‍ഖറെന്നും കീര്‍ത്തി പറയുന്നു. സാവിത്രിക്കായി ഇരുവരും നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധേയമായിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  ഭൈരവയില്‍ വിജയ്‌ക്കൊപ്പം കീര്‍ത്തി സുരേഷ് എത്തിയിരുന്നു. ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പഴയൊരു കാര്യത്തെക്കുറിച്ചാണ് താനോര്‍ത്തതെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. പോക്കിരിയുടെ 100ാം ദിനാഘോഷ ചടങ്ങില്‍ താനും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. വിജയ്‌ക്കൊപ്പം ഫോട്ടോയെടുക്കണമെന്ന ആഗ്രഹത്തെക്കുറിച്ച് അന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ താനത് സാധിച്ചുകൊടുത്തിരുന്നു. ഓരോ തവണ കാണുമ്പോഴും പുതിയ മനുഷ്യനാണ് അദ്ദേഹമെന്നാണ് തോന്നാറുള്ളതെന്നും കീര്‍ത്തി പറയുന്നു.

  തെന്നിന്ത്യയുടെ സ്വന്തം താരമായ ചിയാനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും കീര്‍ത്തിയെ തേടിയെത്തിയിരുന്നു. സാമി 2 ല്‍ നായികയായത് കീര്‍ത്തിയായിരുന്നു. ഒരു സൂപ്പര്‍താരം ഇങ്ങനെയൊക്കെയാണോ, ഇങ്ങനെയൊക്കെ സംസാരിക്കുമോ തുടങ്ങിയ സംശയങ്ങളൊക്കെ തോന്നിയിരുന്നു. ആദ്യമായി അദ്ദേഹത്തെ കാണുമ്പോള്‍ താനൊരു കഥ കേള്‍ക്കുകയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു താന്‍. ഉറങ്ങാതെ കഥ കേള്‍ക്കണം എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. സംവിധായകനോട് താന്‍ വിക്രം എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് അദ്ദേഹം പോയത്. മഹാനടി കണ്ടതിന് ശേഷം അടുത്ത തവണ ഓട്ടോഗ്രാഫ് തരണമെന്നായിരുന്നു പറഞ്ഞത്.

  താനാ സേര്‍ന്തകൂട്ടത്തിലായിരുന്നു സൂര്യയും കീര്‍ത്തി സുരേഷും ഒരുമിച്ചെത്തിയത്. അധികം സംസാരിക്കാത്ത, സിംപിളായ മനുഷ്യനാണ് സൂര്യ. സീനിയറാണെന്നോ, സൂപ്പര്‍ താരമാണെന്നോ എന്നൊന്നും നോക്കാതെയാണ് അദ്ദേഹം ഇടപഴകാറുള്ളതെന്നും കീര്‍ത്തി പറയുന്നു. സൂര്യയുടെ സംപ്ലിസിറ്റിയെക്കുറിച്ച് വാചാലരായി നേരത്തെയും താരങ്ങളെത്തിയിരുന്നു.

  എത്ര വലിയ തിരക്കിലാണെങ്കിലും സംസാരിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് വിശാല്‍. നടികര്‍ സംഘത്തിന്റെ പ്രസിഡന്റാണെന്നോ, നിര്‍മ്മാതാവാണെന്നോ എന്നൊന്നും അദ്ദേഹം നോക്കാറില്ല.വളരെ ലളിതമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നാണ് കീര്‍ത്തി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. താരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുമായെത്തിയവരെ വിശാല്‍ പിന്തുണച്ചിരുന്നു.

  ധനുഷിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല എന്നാണ് തോന്നാറുള്ളത്. എക്‌സ്പ്രഷനൊന്നും കാണാനില്ലല്ലോ എന്ന് കരുതി മോണിറ്ററിലേക്ക് നോക്കുമ്പോളാണ് അത്ഭുതപ്പെടാറുള്ളത്.തൊടരിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം തന്റെ സിനിമാഭാവിയെക്കുറിച്ച് പ്രവചിച്ചിരുന്നു. നീ നന്നായി വരുമെന്നും വലിയ താരമാവുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മഹാനടി കണ്ടതിന് ശേഷം അദ്ദേഹം വിളിച്ചിരുന്നു. താന്‍ പറഞ്ഞത് സത്യമായില്ലെയെന്നായിരുന്നു ചോദ്യം.

  English summary
  Keerthy Suresh about her experience with Heros.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X