twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

    |

    ‌തെന്നിന്ത്യയിലൊന്നാകെ അറിയപ്പെടുന്ന നായിക നടിയാണ് ഇന്ന് കീർത്തി സുരേഷ്. മലയാള ചിത്രമായ ​ഗീതാഞ്ജലി എന്ന സിനിമയിലൂടെ ആണ് കീർത്തി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. ഇവരുടെ സുഹൃത്തായ പ്രിയദർശൻ ആയിരുന്നു ​ഗീതാഞ്ജലി എന്ന സിനിമ സംവിധാനം ചെയ്തത്. ഈ സിനിമയിലേക്ക് കീർത്തിയെ നായിക ആക്കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേനക സുരേഷ്. അമൃത ടിവിയിൽ റെ‍ഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.

    Also Read: 'എല്ലാം നഷ്ടപ്പെട്ടിരുന്ന എന്നിലേക്ക് വന്ന കാവൽ മാലാഖയാണ് നീ'; ഒടുവിൽ പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!Also Read: 'എല്ലാം നഷ്ടപ്പെട്ടിരുന്ന എന്നിലേക്ക് വന്ന കാവൽ മാലാഖയാണ് നീ'; ഒടുവിൽ പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!

    നീലത്താമര സിനിമ ചെയ്യുമ്പോൾ സുരേഷേട്ടനോട് പലരും ചോദിച്ചു

    'ചെറുപ്പം മുതലേ അഭിനയിക്കണം എന്ന ആ​ഗ്രഹം കീർത്തിക്ക് ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസ് മുതലേ അവസരം വരുമായിരുന്നു. നീലത്താമര സിനിമ ചെയ്യുമ്പോൾ സുരേഷേട്ടനോട് പലരും ചോദിച്ചു. കീർത്തിയെ നീലത്താമരയിൽ അഭിനയിപ്പിച്ചൂടെ എന്ന്. വീട്ടിൽത്തന്നെ ഒരു താമര ഉണ്ടല്ലോ എന്തിനാണ് പുറത്ത് അന്വേഷിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ സുരേഷേട്ടൻ സമ്മതം പറഞ്ഞില്ല'

    'ഞാൻ എംടി സാറിന്റെ ഓപ്പോളിലൂടെയല്ലേ വന്നത്. അപ്പോൾ കീർത്തിയും അദ്ദേഹത്തിന്റെ സ്ക്രിപ്റ്റിലൂടെ വന്നാൽ എന്താണെന്ന് ഞാൻ ചോദിച്ചു. ഇല്ല പപ്പീ റിസ്ക് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ നീലത്താമരയിൽ കീർത്തിയെ കാസ്റ്റ് ചെയ്തില്ല,' മേനക പറഞ്ഞു. നീലത്താമരയുടെ നിർമാതാവ് സുരേഷ് കുമാർ ആയിരുന്നു.

    ഞങ്ങൾ സിനിമയിൽ തന്നെയേ ഉണ്ടാവുകയുള്ളൂ

    Also Read: ആ സിനിമയ്ക്ക് ശേഷം കാര്യങ്ങൾ വഷളായി; സമാന്തയുടെ അസുഖത്തെക്കുറിച്ച് വരലക്ഷ്മി ശരത്കുമാർAlso Read: ആ സിനിമയ്ക്ക് ശേഷം കാര്യങ്ങൾ വഷളായി; സമാന്തയുടെ അസുഖത്തെക്കുറിച്ച് വരലക്ഷ്മി ശരത്കുമാർ

    'ഞാൻ ചേട്ടനോട് ചോദിച്ചു സിനിമ വേണ്ടെന്ന താൽപര്യം ആണോയെന്ന്. അങ്ങനെ ഒരിക്കലുമില്ലെന്ന് പറഞ്ഞു. ഒരിക്കൽ ഞാനും സുരേഷേട്ടനും ഒരു കല്യാണത്തിന് പോയപ്പോൾ ഒരു അമ്മൂമ്മ വന്ന് പറഞ്ഞു മോനേ നിങ്ങളുടെ കല്യാണ ഫോട്ടോ കണ്ടിരുന്നു. നന്നായിട്ടുണ്ട്. മക്കളെ അഭിനയിക്കാൻ മാത്രം വിടല്ലേ എന്ന്. ഉടനെ സുരേഷേട്ടൻ പതുക്കെ പറഞ്ഞു'

    'അമ്മാ എന്റെയും പപ്പിയുടെയും ചോറാണ് സിനിമ. അപ്പോൾ ഞങ്ങൾ സിനിമയിൽ തന്നെയേ ഉണ്ടാവുകയുള്ളൂ എന്ന്. ചേട്ടൻ അന്ന് ഇങ്ങനെയാണല്ലോ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. ഒരു പക്ഷെ സിനിമ പരാജയപ്പെട്ടാൽ പിന്നെ അവളെങ്ങനെ ഫേസ് ചെയ്യും എന്ന പേടിയായിരുന്നു'

    താൽപര്യമില്ല എന്നായിരുന്നു എന്റെ സ്ഥിരം പല്ലവി

    'ആര് വന്ന് ചോദിച്ചാലും വേണ്ട, പഠിക്കുകയാണ്, താൽപര്യമില്ല എന്നായിരുന്നു എന്റെ സ്ഥിരം പല്ലവി. ഒരിക്കൽ പ്രിയൻ വന്നു. ഞാൻ പടം തുടങ്ങുകയാണ്, കീർത്തിയെ ഷൂട്ടിം​ഗിന് വിട്ടേക്കണേ എന്ന് പറഞ്ഞു. അവൾ പഠിച്ചോണ്ടിരിക്കുകയാണ്, അവസാന വർഷമാണെന്ന് പറഞ്ഞപ്പോൾ നീ ഒരു പല്ലവിയും എന്നോട് പാടേണ്ടെന്ന് പറഞ്ഞു'

    'അപ്പോൾ ചേട്ടൻ കയറി വന്നു. പിന്നെ കാണാമെന്ന് പറഞ്ഞ് രണ്ട് പേരും പോയി. രാത്രി വന്നപ്പോൾ എങ്ങനെ നിങ്ങൾ സമ്മതിച്ചു എന്ന് ചോദിച്ചു. കാരണം നോട്ട്ബുക്കിലുൾപ്പെടെ നിരവധി സിനിമകളിൽ നിന്ന് അവസരം വന്നിരുന്നു'

    അവളുടെ തന്തപ്പടി വലിയ പ്രശ്നമാണെന്ന് പ്രിയൻ പറഞ്ഞു

    'ഒരു സിനിമയ്ക്കും വിടാതെ പ്രിയദർശന്റെ സിനിമയ്ക്ക് മാത്രം സമ്മതിച്ചതിനെക്കുറിച്ചും മേനക സംസാരിച്ചു. പ്രിയദർശനും സുരേഷും എല്ലാവരും കൂടി ഇരിക്കുകയായിരുന്നു. പുതിയ സിനിമയിൽ നായിക ആയില്ല. ഒരു കുട്ടിയെ കണ്ടിട്ടുണ്ട് പക്ഷെ അവളുടെ തന്തപ്പടി വലിയ പ്രശ്നമാണെന്ന് പ്രിയൻ പറഞ്ഞു'

    'ആരാടാ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് നിന്നാണെന്ന് പറഞ്ഞു. ഞാൻ ശരിയാക്കിത്തരാം ആ തന്ത ആരാണെന്ന് മാത്രം നീ പറഞ്ഞാൽ മതിയെന്ന് സുരേഷേട്ടൻ പറഞ്ഞു. അത് നീ തന്നെയാ എന്ന് പ്രിയൻ പറഞ്ഞു. അപ്പോൾ ചേട്ടൻ ലോക്ക് ആയി. അങ്ങനെ സുരേഷേട്ടൻ സമ്മതിച്ചു,' മേനക പറഞ്ഞു.

    Read more about: keerthy suresh
    English summary
    Keerthy Suresh Was The First Choice For Neelathamara Movie; Mother Menaka On Why She Didint Do The Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X