എനിക്കൊരു കുടുംബം തന്നു, രവിയുടെ അമ്മയുടെ മുന്നിൽ വെച്ച് കെനീഷ; ഭാര്യയെയും മക്കളെയും ഓർമ്മിപ്പിച്ച് കമന്റ്

നടൻ രവി മോഹന്റെ പ്രൊഡക്ഷൻ ഹൗസായ രവി മോഹൻ സ്റ്റുഡിയോസിന്റെ ലോഞ്ചിം​ഗ് ആഘോഷ പൂർവം നടന്നു. ഇവന്റിൽ ഏവരും ശ്രദ്ധിച്ചത് ജയം രവിയുടെ ജീവിത പങ്കാളി കെനീഷയെ ആണ്. രവി മോ​​ഹൻ സ്റ്റുഡിയോസിന്റെ പാർട്ണർ കൂടിയാണ് കെനീഷ. രവി മോഹനെയും കുടുംബത്തെയും പ്രശംസിച്ച് കെനീഷ വേദിയിൽ സംസാരിക്കുന്നുണ്ട്. അമ്മയും അച്ഛനും രാജയുമെല്ലാമുള്ള കുടുംബം മനോഹരമാണ്. കുറേക്കാലം എനിക്ക് ആരും ഉണ്ടായിരുന്നില്ല. രവി എനിക്ക് ഇത്രയും നല്ല ആളുകളെ തന്നു. ഞാൻ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുള്ള പശ്ചാത്തലത്തിൽ നിന്ന് വന്നയാളാണ്.

രവി മനോഹരവും സമ്പൽ സമൃ​ധിയുമുള്ള ജീവിതത്തിൽ നിന്നാണ് വരുന്നത് എന്നും കെനീഷ പറയുന്നുണ്ട്. രവി സ്റ്റുഡിയോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും കെനീഷ നന്ദി പറയുന്നുണ്ട്. രവി ജീവിതത്തിൽ പ്രശ്ന കലുഷിതമായ സാഹചര്യം നേരിട്ടയാളാണ്. എത്ര ദുഖം ഉള്ളിലുണ്ടെങ്കിലും എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് ആര് എന്ത് ഡാർക്നെസ് കൊണ്ട് വന്നാലും നിങ്ങൾ അത് ലെെറ്റായെടുക്കുന്നു. എന്റെ ഏറ്റവും വലിയ ആ​ഗ്ര‍ഹം എല്ലാ മനുഷ്യരും നിങ്ങളുടെ (രവി മോഹന്റെ) ഉള്ളിലെ ദെെവത്തെ കാണണം എന്നാണ്.

Kenisha  Ravi Mohan

എന്റെ എല്ലാ സുഹ‍ൃത്തുക്കളോടും സഹപ്രവർത്തകരോടും ഞാൻ പറയാറുള്ളത് നിങ്ങൾ ഒരു ദിവസം വരലക്ഷ്മി അമ്മയോടൊപ്പം സമയം ചെലവഴിച്ചാൽ എന്തുകൊണ്ടാണ് രവി മോഹ​ന്റെ മനസ് ഇത്രയും നല്ലതെന്ന് മനസിലാക്കും എന്നാണ്. രവി മോഹനെ പോലൊരാളെ ഈ ലോകത്തിന് തന്നതിന് വരലക്ഷ്മി അമ്മയോട് നന്ദി പറയുന്നു. രവി മോഹൻ ഒന്ന് കൊണ്ടും ഭയക്കേണ്ട. നമുക്ക് കർമയുടെ പിന്തുണയുണ്ട് എന്നും കെനീഷ പറയുന്നുണ്ട്. കെനീഷയെ പ്രശംസിച്ച് രവി മോഹനും സംസാരിക്കുന്നുണ്ട്.

ഈ ഷോ നടന്നതിന് ഏക കാരണം കെനീഷയാണ്. എനിക്ക് വേണ്ടി ആരും അങ്ങനെ ചെയ്തിട്ടില്ല. ഇത്രയും പേർ വരുമെന്നും എനിക്കറിയില്ലായിരുന്നു. ഒരു മനുഷ്യൻ എവിടെയെങ്കിലും കുരുങ്ങിപ്പോയാൽ ദെെവം ഒരു കാര്യം എവിടെ നിന്നെങ്കിലും അയക്കും. അങ്ങനെ ദെെവം എനിക്കയച്ച സമ്മാനമാണ് കെനീഷ.

ഞാൻ ആരാണെന്ന് എന്നെ ബോധ്യപ്പെടുത്തി തന്നത് കെനീഷയാണ്. ഇങ്ങനെയൊരാൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു എന്നും രവി മോഹൻ പറയുന്നുണ്ട്. രവി മോഹന്റെ അമ്മ വരലക്ഷ്മി രവിയുടെ കുട്ടിക്കാലത്തെക്കുറിച്ച് വെെകാരികമായാണ് സംസാരിച്ചത്. ഇവന്റിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്. രവി മോ​ഹനും കെനീഷയും വളരെ സന്തോൽത്തിലാണ്. എന്നാൽ രവി മോഹന്റെ അമ്മയും ചേട്ടനും വിഷമിക്കുന്നുണ്ടെന്ന് മുഖത്ത് നിന്ന് വ്യക്തമാണെന്നാണ് അഭിപ്രായങ്ങൾ.
ഭാര്യയെയും രണ്ട് മക്കളെയും നോക്കാത്തായാളാണ് രവി മോ​ഹനെന്ന് കമന്റുകൾ.

Kenisha  Ravi Mohan

ആരതി രവി എന്നാണ് രവി മോഹന്റെ ഭാര്യയുടെ പേര്. ഇവരുടെ വിവാഹമോചനക്കേസ് കോടതിയിലാണ്. രണ്ട് മക്കളാണ് ജയം രവിക്കും ആരതിക്കുമുള്ളത്. നിയമപരമായി പിരിയുന്നത് വരെ താൻ രവി മോഹന്റെ ഭാര്യയാണെന്ന് ആരതി രവി പറയുന്നു. എന്നാൽ ഭാര്യയുടെ സ്ഥാനത്ത് ആരതിയെ ഇനി കാണില്ലെന്നാണ് രവി മോഹൻ പറയുന്നു. ആരതിയുമായുള്ള വിവാഹ ജീവിതത്തിൽ താൻ ഒരുപാട് വിഷമിച്ചെന്നും ഇനിയും ബന്ധം തുടരാനാകില്ലെന്നുമാണ് രവി മോഹന്റെ വാദം. സാമ്പത്തികമായി തന്നെ ചൂഷണം ചെയ്തെന്നും സ്വന്തം പണം ഉപയോ​ഗിക്കാൻ പോലും തന്നെ അനുവദിച്ചില്ലെന്നും വാ​ദമുണ്ട്. 2009 ലാണ് ആരതി രവിയും രവി മോ​ഹനും വിവാഹിതരായത്. ഈയടുത്താണ് ജയം രവി എന്ന പേര് മാറ്റി രവി മോഹൻ എന്നാക്കുന്നെന്ന് നടൻ പ്രഖ്യാപിച്ചത്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X