ഭാര്യയെ ചീത്ത പറഞ്ഞ് കാമുകി, പിന്നാലെ രവി മോഹനുമായി തെറ്റിപ്പിരിഞ്ഞു; കാല് പിടിച്ചിട്ടും നടൻ കേട്ടില്ല?

നടി രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ച് കെനീഷ ഫ്രാൻസിസ്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട് പ്രസ്താവനയിലാണ് കെനീഷ ഇക്കാര്യം വ്യക്തമാക്കിയത്. പറയേണ്ടതിനേക്കാൾ കൂടുതൽ ഞാൻ പറഞ്ഞിട്ടുണ്ട്. അതിൽ ഭൂരിഭാ​ഗവും അനാവശ്യമായിരുന്നു. ഈ കഥയിലേക്ക് ഞാൻ വന്നത് സ്നേഹത്തോടെയാണ്. പോകുന്നത് നിശബ്ദമായും. ചിലയടിങ്ങൾ ഈ​ഗോ കൊണ്ടും ജഡ്ജ്മെന്റ് കൊണ്ടും സൃഷ്ടിച്ചെടുത്ത കഥകൾ കൊണ്ടും നിറയും. അവിടെ നന്മയ്ക്ക് സ്ഥാനമുണ്ടാകില്ല. അങ്ങനെ സംഭവിക്കുമ്പോൾ സ്നേഹം പോലും സ്വീകരിക്കപ്പെടില്ല. ലോകം മുൻവിധിയെഴുതിയ ഒരാളെ സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ ഇന്ന് ആ തീരുമാനം തെറ്റായിരുന്നെന്ന് മനസിലാക്കുന്നെന്ന് കെനീഷ തന്റെ പ്രസ്താവനയിൽ പറയുന്നു.

Ravi Mohan  Kenishaa Francis

പൊതുജനത്തോടും സിനിമാ രം​ഗത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവരോടും ഇഷ്ടപ്പെടാത്തവരോടും പരിഹസിക്കുന്നവരോടും അദ്ദേഹത്തിന്റെ ജീവിതത്തിന് മേൽ അവകാശ വാദം ഉന്നയിക്കുന്നവരോടുമായി പറയുന്നു, രവി മോഹൻ ഇനി നിങ്ങളുടേതാണ്. ഇനി വിശ​ദീകരണമുണ്ടാകില്ല. എന്റേതല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി വഴക്കുകളില്ല. നല്ല വ്യക്തികൾക്ക് ജീവിതത്തിൽ ഒരു അവസരം നൽകേണ്ടതാണെന്ന് ഞാൻ കരുതി.

എന്നാൽ ഈ സ്ഥലം നുണ പറയുന്നവർക്കും വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നവർക്കുള്ളതാണെന്നും കെനീഷ തന്റെ പ്രസ്താവനയിൽ തുറന്നടിച്ചു. റെഡിറ്റിൽ വന്നിരിക്കുന്ന ഒരു പോസ്റ്റിൽ പറയുന്നത് മക്കളോടുള്ള സ്നേഹം കൊണ്ടാണ് രവി മോഹൻ ഈ ബന്ധം പിരിഞ്ഞതെന്നും കെനീഷ രവിയുടെ കാലിൽ വീണ് അപേക്ഷിച്ചിട്ടും നടൻ തീരുമാനം മാറ്റിയില്ലെന്നുമാണ്. കഴിഞ്ഞ ദിവസം രവി മോഹന്റെ ഭാര്യ ആരതി രവിയെ അധിക്ഷേപിച്ച് കെനീഷ സോഷ്യൽ മീഡിയയിൽ കമന്റിട്ടിരുന്നു. ഇത് വിവാദമായതുമാണ്. എന്നാൽ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നാണ് കെനീഷ പറയുന്നത്. ഇപ്പോഴും രവി മോ​ഹന്റെ നിയമപരമായ ഭാര്യ ആരതിയാണ്. ഇവരുടെ വിവാ​ഹമോചനക്കേസ് കോടതിയിലാണ്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X