സത്യം പുറത്ത് വരും, ഞാൻ കണ്ടു; കുടുംബം തകർത്തെന്ന ആരോപണത്തിനിടെ കെനീഷയുടെ സുഹൃത്ത്

നടൻ രവി മോഹനെതിരെ ഭാര്യ ആരതി രവി രം​ഗത്ത് വന്നതോടെ തമിഴകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. രവി മോഹനും ​ഗായിക കെനീഷ ഫ്രാൻസിസും ഒരുമിച്ച് കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരതി രംവി പ്രസ്താവന പുറത്ത് വിട്ടത്. തന്നെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമം രവി നടത്തുന്നുണ്ടെന്നും മക്കളുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്നും ആരതി രവി ആരോപിച്ചു.

കെനീഷ ഫ്രാൻ‌സിസും രവി മോ​‍ഹനും പ്രണയത്തിലാണെന്നും ഒരുമിച്ച് താമസിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ആരതി രവി-രവി മോഹൻ വിവാഹമോചനക്കേസ് കോടതിയിലാണ്. നിയമപരമായി പിരിയുന്നത് വരെ താൻ രവി മോഹന്റെ ഭാര്യയാണെന്നാണ് ആരതി രവി പറയുന്നത്. ആരതിയുടെ പ്രസ്താവനയും കെനീഷയും രവി മോഹ​നും ഒരുമിച്ചുള്ള ദൃശ്യങ്ങളും പുറത്ത് വന്നതോടെ പല അഭിപ്രായങ്ങളും വരുന്നുണ്ട്.

Kenishaa Francis  Ravi Mohan

കെനീഷയുമായി രവി പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നപ്പോൾ നടൻ ഈ വാദം തള്ളിക്കളഞ്ഞിരുന്നു. എന്നാലിപ്പോൾ പറഞ്ഞതെല്ലാം സത്യമായെന്ന് വാദം വരുന്നുണ്ട്. ആരതിയുടെ കുടുംബ ജീവിതം തകർത്തു എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തലുകൾ കെനീഷയ്ക്ക് നേരെ വരുന്നു.

ഇതിനിടെ കെനീഷയുടെ സുഹൃത്ത് സുഹൃത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. കെനീഷയെ ജനങ്ങൾ തെറ്റി​ദ്ധരിച്ചിട്ടുണ്ടെന്നാണ് വിജയന്തി രാജേശ്വർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ നിശബ്ദയായിരുന്നു. നിന്നോടും (കെനീഷ ഫ്രാൻസിസ്) മിണ്ടാതിരിക്കാൻ പറഞ്ഞു. എത്ര മാത്രം ബുദ്ധിമുട്ടായിരുന്നു ഈ സമയമെന്ന് എനിക്കറിയാം. പ്രിയപ്പെട്ട രവി അണ്ണനൊപ്പമായിരുന്നപ്പോഴും അല്ലാത്തപ്പോഴും എനിക്ക് നിന്നെ അറിയാം. ആളുകൾ എത്രമാത്രം തെറ്റിദ്ധരിക്കപ്പെടുന്നെന്നും ക്രൂരരും മോശവുമാകുന്നുവെന്നാണ് ഈ പ്രശ്നത്തിൽ ഞാൻ സാക്ഷ്യം വഹിച്ചത്.

നീ എല്ലാവരും പറയുന്നത് പോലെയല്ലെന്ന് ആളുകൾ അറിയണം. കരുണയും കഴിവുമുള്ളയാളാണ് നീ. അതിലുപരി സത്യസന്ധയും. സത്യം ഒരു ദിവസം പുറത്ത് വരും. നമ്മൾക്കതറിയാം. തലയുർത്തി നീ നീയായിരിക്കൂ, സുഹൃത്ത് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ. രവി മോ​ഹനും കെനീഷയും പ്രണയത്തിലാണെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം നിയമപരമായി രവി മോഹൻ ഇപ്പോഴും വിവാഹിതനാണ്.

ആരതിയുടെ പുതിയ പ്രസ്താവന പുറത്ത് വന്നപ്പോൾ പിന്തുണച്ചവരിൽ നടി ഖുശ്ബു, രാധിക ശരത്കുമാർ, സുഹാസിനി മണിരത്നം യുവനടൻ ശാന്ത്നു ഭാ​ഗ്യരാജ് തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു. കെനീഷയും രവിയും കഴിഞ്ഞ ദിവസം ഇഷരി ​ഗണേശിന്റെ മകളുടെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെയാണ് രവി-ആരതി ദാമ്പത്യം വീണ്ടും ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X