ഭാര്യ കാവ്യ മാധവനും അമ്മയ്ക്കുമൊപ്പം വോട്ട് ചെയ്യാനെത്തി ദിലീപ്; രാഷ്ട്രീയ നിലാപടിനെ കുറിച്ച് ജനപ്രിയ നായകൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സിനിമ താരങ്ങളും എത്തി. രാവിലെ മുതല്‍ തന്നെ പ്രമുഖരടക്കം സൂപ്പര്‍ താരങ്ങള്‍ അവരവരുടെ പോളിങ് ബൂത്തിലെത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യാനെത്തിയപ്പോള്‍ നേരിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയിരിക്കുകായണ് നടന്‍ ദിലീപ്.

'ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, നമുക്ക് നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെ. നാട് നന്നാവട്ടെ. അതൊക്കെയാണ് ഞങ്ങളുടെ പ്രാര്‍ഥന എന്നാണ് ദിലീപ് പറയുന്നത്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.

dileep-kavya

താനൊരു കലാകാരനാണ്. അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് പറയുന്നു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ്' ദിലീപിന്റെ മറുപടി. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകവേയാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

ബെഡ് റൂമിൽ നിന്നും മനോഹരിയായി നടി നിക്കി താംബോലി, ചിത്രങ്ങൾ കാണാം

Recommended Video

ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

അമ്മയ്ക്കും ഭാര്യ കാവ്യ മാധവനുമടക്കം കുടുംബസമേതമാണ് ജനപ്രിയ നായകന്‍ വോട്ടിന് എത്തിയത്. കാറില്‍ വന്നിറങ്ങുന്നത് മുതല്‍ പോളിങ് ബൂത്തിലെത്തിയതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അമ്മയെ ചേര്‍ത്ത് പിടിച്ചാണ് താരമെത്തിയത്. അമ്മയ്ക്ക് ഗ്ലൗസ് ഇടാന്‍ സഹായിക്കുന്നതും കൈയില്‍ സാനിറ്റൈസര്‍ ഇട്ട് കൊടുക്കുന്നതുമൊക്കെ ദിലീപാണ്. തൊട്ട് പുറകില്‍ കാവ്യയും ഉണ്ടായിരുന്നു. അതേ സമയം മകള്‍ മീനാക്ഷി വോട്ട് ചെയ്യാത്തത് എന്താണെന്നുള്ള ചോദ്യമാണ് കമന്റുകളില്‍ നിറയുന്നത്. അടുത്തിടെയാണ് മീനാക്ഷി ദിലീപ് തന്റെ 21-ാം ജന്മദിനം ആഘോഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X